Israel Strikes Iran: ഇസ്രായേല്‍ ആക്രമണം; ആണവ പദ്ധതി കൂടുതല്‍ ശക്തമാക്കാന്‍ ഇറാനെ പ്രേരിപ്പിച്ചേക്കാം

Iran Nuclear Programme: ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് അമേരിക്കയുമായി കരാറിലെത്തണോ വേണ്ടയോ എന്നതിനെ കുറിച്ച് ഏറെക്കാലമായി ആഭ്യന്തര തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. പശ്ചാത്യ രാജ്യങ്ങളുമായി ചര്‍ച്ച നടത്താന്‍ ഇറാന്‍ സമയം പാഴാക്കുകയാണെന്നാണ് വിദഗ്ധര്‍ അഭിപ്രായം ഉന്നയിക്കുന്നത്.

Israel Strikes Iran: ഇസ്രായേല്‍ ആക്രമണം; ആണവ പദ്ധതി കൂടുതല്‍ ശക്തമാക്കാന്‍ ഇറാനെ പ്രേരിപ്പിച്ചേക്കാം

ഇറാനില്‍ നിന്നുള്ള ദൃശ്യം

Updated On: 

14 Jun 2025 07:47 AM

ടെഹ്‌റാന്‍: ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങള്‍ ഇറാനിനെ ആണവ ശക്തി വര്‍ധിപ്പിക്കുന്നതിനെ പ്രേരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതിലെ ആശങ്ക ഇറാനെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് പ്രേരിപ്പിച്ചേക്കാമെന്നാണ് ഇന്റര്‍നാഷണല്‍ ക്രൈസിസ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് അമേരിക്കയുമായി കരാറിലെത്തണോ വേണ്ടയോ എന്നതിനെ കുറിച്ച് ഏറെക്കാലമായി ആഭ്യന്തര തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. പശ്ചാത്യ രാജ്യങ്ങളുമായി ചര്‍ച്ച നടത്താന്‍ ഇറാന്‍ സമയം പാഴാക്കുകയാണെന്നാണ് വിദഗ്ധര്‍ അഭിപ്രായം ഉന്നയിക്കുന്നത്.

2018ല്‍ ഇറാനും മറ്റ് പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള ആണവ കരാറായ ജോയിന്റ് കോംപ്രിഹെന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷനില്‍ നിന്ന് ഡൊണാള്‍ഡ് ട്രംപ് ഏകപക്ഷീയമായി പിന്മാറി. തുടര്‍ന്ന് ഇറാനും യുഎസും തമ്മിലുള്ള ചര്‍ച്ചകളില്‍ വലിയ വിടവുണ്ടായിരുന്നു.

ട്രംപിന്റെ മുന്‍ഗാമിയായ ബരാക് ഒബാമയാണ് കരാര്‍ സംഘടിപ്പിച്ചത്. 2015ല്‍ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ ഇതിന് അംഗീകാരം നല്‍കുകയും ചെയ്തു. ഇറാന്റെ ആണവ പദ്ധതി നിരീക്ഷിക്കുകയും അത് ആയുധങ്ങള്‍ രൂപപ്പെടുത്തുന്നതിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പാക്കുകയുമായിരുന്നു ഇതിന്റെ ലക്ഷ്യം.

പകരമായി ഇറാന് ഏര്‍പ്പെടുത്തിയിരുന്ന ചില ഉപരോധങ്ങള്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. നയതന്ത്ര നേട്ടമായി കരാറിലെ പ്രശംസിച്ചെങ്കിലും ഈ കരാറിനെ ഇസ്രായേല്‍ അംഗീകരിച്ചില്ല. പത്ത് വര്‍ഷത്തിന് ശേഷം സമാനമായ മറ്റൊരു കരാറില്‍ ഏര്‍പ്പെടാന്‍ യുഎസും ഇറാനും താത്പര്യം പ്രകടിപ്പിച്ചു.

Also Read: Iran Nuclear Programme Attack: ഇറാന്റെ ആണവ പദ്ധതിക്കെതിരെ ആക്രമണം നടത്തിയതായി ഇസ്രായേല്‍

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ യുഎസിന്റെ അനുമതിയോടെ ഇസ്രായേല്‍ ഇറാനില്‍ ആക്രമണം നടത്തിയിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പേ ആസൂത്രണം ചെയ്ത ആക്രമണം ഹ്രസ്വകാലത്തേക്കുള്ള ഏത് വിധേനയുള്ള നയതന്ത്ര പരിഹാരത്തെയും തടയുന്നുവെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാര്‍ ആന്‍ഡ് പീസ് റിപ്പോര്‍ട്ടിങിലെ പ്രോഗ്രാം മാനേജര്‍ റെസ എച്ച് അക്ബരി പറഞ്ഞു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ