Mossad-Hamas: ഹമാസ് പ്രവര്‍ത്തനം യൂറോപ്പിലും സജീവം; ആരോപണവുമായി മൊസാദ്

Mossad Claims on Hamas: ജര്‍മ്മനി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലെ സംയുക്ത നടപടികളിലൂടെ സംശയിക്കപ്പെടുന്ന നിരവധിയാളുകളെ കസ്റ്റഡിയിലെടുത്തു. സാധാരണക്കാര്‍ക്കെതിരെ പ്രയോഗിക്കാന്‍ ശേഖരിച്ച ആയുധങ്ങള്‍ കണ്ടെടുത്തു.

Mossad-Hamas: ഹമാസ് പ്രവര്‍ത്തനം യൂറോപ്പിലും സജീവം; ആരോപണവുമായി മൊസാദ്

മൊസാദ്‌

Published: 

23 Nov 2025 06:09 AM

ജെറുസലേം: യൂറോപ്പിലും ഹമാസ് തങ്ങളുടെ ശൃംഖല വ്യാപിപ്പിക്കുകയാണെന്ന് ആരോപിച്ച് ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗം മൊസാദ്. യൂറോപ്പില്‍ ഹമാസിന്റെ രഹസ്യ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മൊസാദ് ആരോപിച്ചു. യൂറോപ്യന്‍ സുരക്ഷാ സംവിധാനവുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആയുധങ്ങള്‍ കണ്ടെടുക്കുകയും സംശയം തോന്നിയവരെ അറസ്റ്റ് ചെയ്യുകയുമുണ്ടായെന്ന് മൊസാദ് പ്രസ്താവനയില്‍ പറഞ്ഞു.

ജൂത സമൂഹത്തെ ലക്ഷ്യം വെച്ചുള്ള ഗൂഢാലോചനകള്‍ തകര്‍ക്കാന്‍ യൂറോപ്യന്‍ പങ്കാളികള്‍ സഹായിച്ചതായും പ്രസ്താവനയില്‍ പറയുന്നു. ജര്‍മ്മനി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലെ സംയുക്ത നടപടികളിലൂടെ സംശയിക്കപ്പെടുന്ന നിരവധിയാളുകളെ കസ്റ്റഡിയിലെടുത്തു. സാധാരണക്കാര്‍ക്കെതിരെ പ്രയോഗിക്കാന്‍ ശേഖരിച്ച ആയുധങ്ങള്‍ കണ്ടെടുത്തു.

കഴിഞ്ഞ സെപ്റ്റംബറില്‍ വിയന്നയില്‍ വെച്ചാണ് ആയുധങ്ങള്‍ കണ്ടെടുത്തതെന്ന് മൊസാദ് പറയുന്നു. ഓസ്ട്രിയയുടെ ഡിഎസ്എന്‍ സുരക്ഷാ സംഘം തോക്കുകളും സ്‌ഫോടക വസ്തുക്കളും അടങ്ങിയ ആയുധ ശേഖരം പിടികൂടി. ഹമാസ് നേതാവായ ബാസെം നയിമിന്റെ മകനെ പിടികൂടിയതായും വിവരമുണ്ട്.

Also Read: Donald Trump-Zohran Mamdani: ‘അദ്ദേഹത്തെ ഞാന്‍ പ്രോത്സാഹിപ്പിക്കും’; മംദാനിയെ വരവേറ്റ് ട്രംപ്‌

ആക്രമണം നടത്തുന്നതിന് വിദേശത്ത് പ്രവര്‍ത്തിക്കുന്ന ഹമാസ് സംഘം നേതൃത്വം നല്‍കിയതായും മൊസാദ് ആരോപിക്കുന്നുണ്ട്. ഭീകര പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ ഖത്തറിലെ സംഘടനയുടെ പങ്കാളിത്തം ഉണ്ടായിരിക്കണം. എന്നാല്‍ അന്താരാഷ്ട്ര രംഗത്ത് തങ്ങളുടെ പ്രതിച്ഛായ സംരക്ഷിക്കാന്‍ ഹമാസ് നേതാക്കള്‍ ആരോപണങ്ങള്‍ എല്ലാം നിഷേധിക്കുന്നുവെന്നും മൊസാദ് പറഞ്ഞു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും