Pakistan Floods: വെള്ളപ്പൊക്കത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; പാകിസ്താൻ മാധ്യമപ്രവർത്തകന് ദാരുണാന്ത്യം

Pakistan Flood: ജൂൺ 26 മുതൽ പാകിസ്താനിൽ തുടരുന്ന കനത്ത മഴയിൽ 116 പേർ മരിക്കുകയും 250 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചാബ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയത്.

Pakistan Floods: വെള്ളപ്പൊക്കത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; പാകിസ്താൻ മാധ്യമപ്രവർത്തകന് ദാരുണാന്ത്യം
Published: 

19 Jul 2025 07:43 AM

പാകിസ്താനിലെ വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഒഴുക്കിൽപ്പെട്ട് റിപ്പോർട്ടർക്ക് ദാരുണാന്ത്യം. റാവൽപിണ്ടിയിലെ ചഹാൻ അണക്കെട്ടിന് സമീപം ലൈവ് ചെയ്യുന്നതിനിടെ ആയിരുന്നു അപകടം. ക്യാമറയിൽ പകർത്തിയ അപകട ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

കഴുത്തറ്റം വെള്ളത്തില്‍ കൈയില്‍ മൈക്രോഫോണുമായി നിന്ന് റിപ്പോര്‍ട്ടര്‍ ലൈവ് നല്‍കുന്നതിനിടെയാണ് വെള്ളത്തിന്റെ ശക്തി വര്‍ദ്ധിച്ചത്. അല്‍ അറബിയ ഇംഗ്ലീഷ് പങ്കുവെച്ച വീഡിയോയില്‍, ഒഴുക്കില്‍പ്പെട്ട് മൈക്ക് പിടിച്ചിരിക്കുന്ന മാധ്യമപ്രവര്‍ത്തകന്റെ തലയും കൈയും മാത്രം കാണുന്ന ദൃശ്യങ്ങളും കാണാം.

അതേസമയം, സംഭവം സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതികരണങ്ങൾക്ക് കാരണമായിട്ടുണ്ട്. വിഡിയോ കണ്ടവരിൽ ചിലർ അദ്ദേഹത്തിന്റെ ധൈര്യത്തെ പ്രശംസിക്കുമ്പോൾ, ഒരു വിഭാ​ഗം സുരക്ഷയെ കുറിച്ചുള്ള ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. അപകടകരമായ സാഹചര്യങ്ങളിൽ റിപ്പോർട്ട് ചെയ്യാനുള്ള തീരുമാനത്തെ വിമർശിച്ചു. ഇത് പത്രപ്രവർത്തനത്തിന് അനിവാര്യമാണോ അതോ റേറ്റിംഗുകൾക്കായി അശ്രദ്ധമായി ശ്രമിച്ചതാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

ജൂൺ 26 മുതൽ പാകിസ്താനിൽ തുടരുന്ന കനത്ത മഴയിൽ 116 പേർ മരിക്കുകയും 250 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചാബ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയത്.

Related Stories
Emirates ID Renewal: പാസ്‌പോര്‍ട്ടിനൊപ്പം എമിറേറ്റ്‌സ് ഐഡിയും പുതുക്കിയാലോ? യുഎഇയില്‍ പുത്തന്‍വിദ്യ
US Travel Ban: 19 അല്ല, അതുക്കും മേലെ ! കൂടുതല്‍ രാജ്യങ്ങളെ നോട്ടമിട്ട് യുഎസ്; യാത്രാ നിരോധനം ഏര്‍പ്പെടുത്തും
Donald Trump: കിട്ടിയത് ലാഭം! ട്രംപിന് സമാധാന സമ്മാനം നല്‍കി ഫിഫ
Vlogger Dies: ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി; പിന്നാലെ 26 കാരിയായ വ്ലോഗര്‍ മരിച്ചു; നോവായി ഭർത്താവിന്റെ കുറിപ്പ്
Vladimir Putin: മലവിസർജ്യനത്തിന് പ്രത്യേക പെട്ടി, യാത്രകളിലെല്ലാം കൂടെ; എന്താണ് പുടിന്റെ ‘പൂപ്പ് സ്യൂട്ട്കേസ്’?
Donald Trump: പുടിന്‍ എത്തിയതിന് പിന്നാലെ ട്രംപിന്റെ പുതിയ നീക്കം; യുഎസ് സംഘവും ഇന്ത്യയിലേക്ക്; മുന്നില്‍ ആ ലക്ഷ്യം
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ