AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Eid Al Etihad: 54ാമത് ഈദ് അല്‍ ഇത്തിഹാദ്; ഷാര്‍ജയില്‍ രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍

Eid Al Etihad Sharjah 2025: ഷാര്‍ജയുടെ സാംസ്‌കാരിക വൈവിധ്യം പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം, സമൂഹത്തിന്റെ ഇടപെടല്‍ വളര്‍ത്തുക, ഐക്യം, വിശ്വസ്തത, ദേശസ്‌നേഹം എന്നിവയുടെ മൂല്യങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യങ്ങളിലൂന്നിയാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

Eid Al Etihad: 54ാമത് ഈദ് അല്‍ ഇത്തിഹാദ്; ഷാര്‍ജയില്‍ രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍
യുഎഇ Image Credit source: Social Media
shiji-mk
Shiji M K | Published: 16 Nov 2025 08:56 AM

ഷാര്‍ജ: 54ാമത് ഈദ് അല്‍ ഇത്തിഹാദ് ആഘോഷങ്ങള്‍ ഷാര്‍ജയിലും അതിഗംഭീരമായി നടക്കും. ഇത്തിഹാദ് ആഘോഷങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ ഷാര്‍ജ ഒരുങ്ങിക്കഴിഞ്ഞു. 2025 നവംബര്‍ 19 മുതല്‍ ഡിസംബര്‍ രണ്ട് വരെയാണ് ആഘോഷ പരിപാടികള്‍. രാജ്യത്തെ എല്ലാവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

നവംബര്‍ 19 ബുധനാഴ്ച വൈകീട്ട് 5 മണിക്ക് അല്‍ സിയൂ ഫാമിലി പാര്‍ക്കില്‍ ആഘോഷ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. പരമ്പരാഗത നാടോടി പ്രകടനങ്ങള്‍, മത്സരങ്ങള്‍, കലാപ്രകടനങ്ങള്‍, ചര്‍ച്ചകള്‍ തുടങ്ങിയ ആഘോഷ പരിപാടികളാണ് അന്നേ ദിവസം സംഘടിപ്പിക്കുന്നത്.

  • നവംബര്‍ 28 മുതല്‍ ഡിസംബര്‍ 2 വരെ അല്‍ ലയ്യ കനാല്‍ ആഘോഷ വേദികളില്‍ ഇടംനേടും. ദേശീയ പ്രകടനങ്ങളോടൊപ്പം കുടുംബ ബിസിനസ് പ്രദര്‍ശനവും നടക്കുന്നതാണ്.
  • നവംബര്‍ 29ന് ഖോര്‍ഫക്കന്‍ ആംഫി തിയേറ്ററില്‍ എമിറാത്തി താരങ്ങളായ ഹുസൈന്‍ അല്‍ ജാസ്മി, ഫൗദ് അബ്ദുല്‍വഹാദ് എന്നിവരുടെ സംഗീത പരിപാടി.
  • നവംബര്‍ 21ന് ഖോര്‍ഫക്കാനില്‍ ഒപ്പെറേറ്റ പള്‍സ് ഓഫ് ദി നേഷന്‍
  • നവംബര്‍ 22 കല്‍ബയില്‍ വെടിക്കെട്ട്
  • നവംബര്‍ 22 ദിബ്ബ അല്‍ ഹിസ്‌നില്‍ വെടിക്കെട്ടോട് കൂടിയ പരേഡ്.

Also Read: Kuwait School: ഏഴ് മണിക്കൂര്‍ ജോലി ചെയ്താല്‍ മതി; കുവൈറ്റില്‍ സ്‌കൂള്‍ ജീവനക്കാര്‍ക്ക് പുതിയ സമയക്രമം

ഷാര്‍ജയുടെ സാംസ്‌കാരിക വൈവിധ്യം പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം, സമൂഹത്തിന്റെ ഇടപെടല്‍ വളര്‍ത്തുക, ഐക്യം, വിശ്വസ്തത, ദേശസ്‌നേഹം എന്നിവയുടെ മൂല്യങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യങ്ങളിലൂന്നിയാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.