Drug Bust: 6000 ഗുളികകളിലൂടെ ഹെറോയിൻ കടത്താൻ ശ്രമം; ഫുജൈറ വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ

Heroin Smuggling Attempt In Fujairah Airport: ഫുജൈറ വിമാനത്താവളത്തിലൂടെ മയക്കുമരുന്ന് കടത്താൻ ശ്രമം. 6000 ഗുളികകളിലൂടെ ഹെറോയിൻ കടത്താനുള്ള ശ്രമം അധികൃതർ പിടികൂടി.

Drug Bust: 6000 ഗുളികകളിലൂടെ ഹെറോയിൻ കടത്താൻ ശ്രമം; ഫുജൈറ വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ

പ്രതീകാത്മക ചിത്രം

Published: 

27 Jun 2025 07:16 AM

ഗുളികകളിലൂടെ ഹെറോയിൻ യുഎഇയിലേക്ക് കടത്താൻ ശ്രമിച്ച യാത്രക്കാരൻ ഫുജൈറ വിമാനത്താവളത്തിൽ പിടിയിലായി. ഈ മാസം 18നാണ് ഇയാൾ പിടിയിലായതെങ്കിലും കഴിഞ്ഞ ദിവസമാണ് വാർത്ത പുറത്തുവന്നത്. ഏത് രാജ്യക്കാരനാണ് പിടിയിലായതെന്ന വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല.

6000 ഗുളികകളിലൂടെ ഹെറോയിൻ കടത്താനായിരുന്നു യാത്രക്കാരൻ്റെ ശ്രമം. എഷ്യക്കാരനായ യാത്രക്കാരൻ്റെ ലഗേജിൽ ഡയറ്ററി സപ്ലിമെൻ്റുകളുടെ ഒരു വലിയ ശേഖരം കണ്ടെതാണ് അധികൃതർക്ക് സംശയമുണ്ടാക്കിയത്. 100 കണ്ടെയ്നറുകളിലായി 6000 ഗുളികകളും 70 ബാഗുകളിലായി ഡയറ്ററി സപ്ലിമെൻ്റ് പൊടിയുമാണ് യാത്രക്കാരൻ്റെ ലഗേജിൽ ഉണ്ടായിരുന്നത്. ഈ ഗുളികകളും പൊടിയും പരിശോധിച്ചതിനെ തുടർന്ന് അതിൽ അധികൃതർ ഹെറോയിൻ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ഫുജൈറ വിമാനത്താവള അധികൃതരുടെ സഹായത്തോടെ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൻഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുടെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പോർട്സ് ആണ് മയക്കുമരുന്ന് കടത്ത് ശ്രമം പൊളിച്ചത്.

Also Read: Dubai Traffic: ദുബായിൽ ട്രാഫിക് പരിഷ്കരണം; ബിസിനസ് ബേയിലെ പുതിയ മാറ്റത്തിൽ സമയലാഭമെന്ന് അധികൃതർ

യുഎഇയിലേക്ക് ഇടയ്ക്കിടെ നടത്തുന്ന മയക്കുമരുന്ന് കടത്ത് ശ്രമങ്ങൾ അധികൃതർ പിടികൂടുന്നുണ്ട്. അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളം വഴി കഞ്ചാവ് കടത്താൻ ശ്രമിച്ച യാത്രക്കാരൻ കഴിഞ്ഞ മെയ് മാസത്തിൽ പിടിയിലായിരുന്നു. അഞ്ച് കിലോ കഞ്ചാവ് കടത്താനായിരുന്നു ശ്രമം. യാത്രക്കാരൻ്റെ ലഗേജിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും