AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Martian Rock: ചൊവ്വയില്‍ നിന്നും ഭൂമിയിലേക്ക് വീണ പാറ ലേലത്തില്‍ വിറ്റുപോയത് 5.3 മില്യണ്‍ ഡോളറിന്

Martian Rock That Sells for 5.3 Million Dollars: ഏകദേശം അഞ്ച് ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഛിന്നഗ്രഹമോ വാൽനക്ഷത്രമോ കൂട്ടിയിടിച്ചതിന്റെ ഫലമായി ചൊവ്വയുടെ പുറംതോടിൽ നിന്നും പൊട്ടിവീണതാകാം ഇതെന്നാണ് നിഗമനം.

Martian Rock: ചൊവ്വയില്‍ നിന്നും ഭൂമിയിലേക്ക് വീണ പാറ ലേലത്തില്‍ വിറ്റുപോയത് 5.3 മില്യണ്‍ ഡോളറിന്
Martian Rock (പ്രതീകാത്മക ചിത്രം)Image Credit source: Getty images
aswathy-balachandran
Aswathy Balachandran | Published: 18 Jul 2025 15:07 PM

ന്യൂയോർക്ക്: ഭൂമിയിൽ കണ്ടെത്തിയ ഉൽക്കാശില ലേലത്തിൽ വിറ്റു. 24.5 കിലോഗ്രാം ഭാരമുള്ള ചൊവ്വയിൽ നിന്നും ഭൂമിയിൽ പതിച്ച ഉൽക്കാശില വിറ്റുപോയത് 5.3 മില്യൺ ഡോളറിന്. എൻഡബ്ല്യുഎ 16788 എന്ന് പേരുള്ള ഉൽക്കാശില സോത്ത് ബീസ് ന്യൂയോർക്ക് ലേലത്തിലാണ് വിറ്റത്. ഓൺലൈനിലും ഓഫ്‌ലൈനിലുമായി 15 മിനിറ്റ് നീണ്ടുനിന്ന ലേലത്തിനൊടുവിൽ എസ്റ്റിമേറ്റ് തുകയായ 2.4 മില്യൺ ഡോളറും കടന്ന് വിലകുതിച്ച് 5.3 മില്യണിലേക്കെത്തി.
2023 നവംബറിൽ സഹാറ മരുഭൂമിയിലെ നൈജറിലെ വിദൂര മേഖലയായ അഗഡെസിൽ നിന്നാണ് ഈ ഉൽക്കാശില കണ്ടെത്തിയത്. ഏകദേശം അഞ്ച് ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഛിന്നഗ്രഹമോ വാൽനക്ഷത്രമോ കൂട്ടിയിടിച്ചതിന്റെ ഫലമായി ചൊവ്വയുടെ പുറംതോടിൽ നിന്നും പൊട്ടിവീണതാകാം ഇതെന്നാണ് നിഗമനം.

ഭൂമിയോട് അടുത്തുള്ള ചൊവ്വയുടെ ശകലത്തേക്കാൾ ഏകദേശം 70 ശതമാനം വലുതാണ് ഉൽക്കാശിലയുടെ വലിപ്പമെന്ന് ശാസ്ത്രജ്ഞന്മാർ സ്ഥിരീകരിച്ചു. ചൊവ്വ ഗ്രഹത്തിന്റെ ഏറ്റവും വലിയ ഭാഗമാണിതെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.
ലോകമെമ്പാടും ഔദ്യോഗികമായി ചൊവ്വയിൽ നിന്നും 400 ഓളം ഉൽക്കാശിലകൾ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. ഇപ്പോൾ ലേലം ചെയ്ത പാറയുടെ പിണ്ഡം, ചുവപ്പ് നിറം, പുറംതോട് എന്നിവ മറ്റുള്ളവയിൽ നിന്ന് വേറിട്ട് നിൽക്കുന്നു.