Malayali death canada: വിദ്യാർത്ഥികൾ പറത്തിയ വിമാനങ്ങൾ അപകടത്തിൽപ്പെട്ടു, മലയാളി ഉൾപ്പെടെ രണ്ട് മരണം

Mid-Air Collision of Training Planes in Canada: പരിശീലനത്തിന് ഉപയോഗിക്കുന്ന വിമാനങ്ങൾ റൺവേയിൽ ഒരേസമയം ലാൻഡ് ചെയ്യാൻ ശ്രമിച്ചതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ഹാർവ്സ് എയർ പൈലറ്റ് പരിശീലന സ്കൂളിന്റെ സെസ്‌ന 152, സെസ്‌ന 172 എന്നീ സിംഗിൾ എന്നീ എൻജിൻ വിമാനങ്ങൾ ആണ് അപകടത്തിൽപ്പെട്ടത്.

Malayali death canada: വിദ്യാർത്ഥികൾ പറത്തിയ വിമാനങ്ങൾ അപകടത്തിൽപ്പെട്ടു, മലയാളി ഉൾപ്പെടെ രണ്ട് മരണം

Plane Crash (പ്രതീകാത്മക ചിത്രം)

Published: 

10 Jul 2025 07:11 AM

വാൻകൂവർ: കാനഡയിൽ മാനിറ്റോബ പ്രവിശ്യയിലെ സ്റ്റെയിൻ ബാച്ച് മേഖലയിൽ പരിശീലന പറക്കലിനിടെ രണ്ട് ചെറു വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ മലയാളി വിദ്യാർത്ഥി ഉൾപ്പെടെ രണ്ടുപേർ മരിച്ചു. കൊച്ചി സ്വദേശിയായ ശ്രീഹരി സുകേഷ് (20) ആണ് അപകടത്തിൽപ്പെട്ട മലയാളി വിദ്യാർഥി. ചൊവ്വാഴ്ചയാണ് അപകടം നടന്നത്. സാവന്ന മെയ് റോയ്സ് (20) ആണ് മരിച്ച മറ്റൊരു വിദ്യാർത്ഥിനി.

പരിശീലനത്തിന് ഉപയോഗിക്കുന്ന വിമാനങ്ങൾ റൺവേയിൽ ഒരേസമയം ലാൻഡ് ചെയ്യാൻ ശ്രമിച്ചതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ഹാർവ്സ് എയർ പൈലറ്റ് പരിശീലന സ്കൂളിന്റെ സെസ്‌ന 152, സെസ്‌ന 172 എന്നീ സിംഗിൾ എന്നീ എൻജിൻ വിമാനങ്ങൾ ആണ് അപകടത്തിൽപ്പെട്ടത്. ഇത് പ്രധാനമായും പരിശീലന ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്ത ഒരു ചെറിയ, രണ്ട് സീറ്റുകളുള്ള വിമാനമാണ്. ഒരു വിദ്യാർത്ഥി പൈലറ്റിനും ഒരു ഇൻസ്ട്രക്ടർക്കും യാത്ര ചെയ്യാം. സാധാരണയായി 110 ഹോഴ്സ്പവർ ഉള്ള Lycoming O-235 എഞ്ചിൻ ഉപയോഗിക്കുന്നു.റത്താൻ എളുപ്പമാണ്, പുതിയ പൈലറ്റുമാർക്ക് പഠിക്കാൻ വളരെ അനുയോജ്യമാണ്.

അപകടത്തെത്തുടർന്ന് ഹാർവ്‌സ് പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തി വച്ചിട്ടുണ്ട് കാനഡയിലെ ഗതാഗത സുരക്ഷാ ബോർഡ് അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം പ്രഖ്യാപിച്ചു.
ഹാർവ്‌സ് എയർ പൈലറ്റ് പരിശീലന സ്‌കൂൾ കാനഡയിലെ മാനിറ്റോബ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന ഒരു പ്രശസ്തമായ ഫ്ലൈയിംഗ് സ്കൂളാണ്. ഇത് സ്റ്റെയിൻബാക്ക്, സെന്റ് ആൻഡ്രൂസ് എന്നിവിടങ്ങളിലായി രണ്ട് പ്രധാന കേന്ദ്രങ്ങളുണ്ട്. 50 വർഷത്തിലേറെയായി വ്യോമയാന പരിശീലനം നൽകിവരുന്ന ഒരു കുടുംബ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും