Viral Video: ആറ് റെസ്റ്റോറന്റുകള്‍, 13 ജ്വല്ലറികള്‍…; ഊബര്‍ ഓടിച്ച് കോടീശ്വരന്‍
Fiji Millionaire Uber Driver: ഫിജിയില്‍ നിന്നുള്ളതാണ് വീഡിയോ. നവ് ഷാ കയറിയ ഊബര്‍ ഓടിച്ച വൃദ്ധന്റെ ആസ്തിയാണ് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായത്. വെറുമൊരു ഡ്രൈവര്‍ മാത്രമല്ല അദ്ദേഹം ഒട്ടനവധി ബിസിനസുകള്‍ സ്വന്തമായുള്ള വ്യക്തി കൂടിയാണ്.

വൈറല്‍ ഡ്രൈവര്‍
സമൂഹമാധ്യമങ്ങളില്‍ ഒട്ടനവധി വീഡിയോകള്‍ വൈറലാകാറുണ്ട്. അവ ഓരോന്നും ഓരോ തരത്തിലുള്ള കാര്യങ്ങള്‍ നമ്മളിലേക്ക് എത്തിക്കുന്നു. ഇപ്പോഴിതാ യുവ സംരംഭകനായ നവ് ഷാ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയാണ് ചര്‍ച്ചയാകുന്നത്. ഒരു യാത്രയ്ക്കിടെ അദ്ദേഹം പരിചയപ്പെട്ട വൃദ്ധനായ ഡ്രൈവറാണ് വീഡിയോയിലെ താരം. ആ വൃദ്ധന്റെ വാക്കുകള്‍ നവ് ഷായെ മാത്രമല്ല, ആ വീഡിയോ കണ്ട എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.
ഫിജിയില്‍ നിന്നുള്ളതാണ് വീഡിയോ. നവ് ഷാ കയറിയ ഊബര്‍ ഓടിച്ച വൃദ്ധന്റെ ആസ്തിയാണ് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായത്. വെറുമൊരു ഡ്രൈവര്‍ മാത്രമല്ല അദ്ദേഹം ഒട്ടനവധി ബിസിനസുകള്‍ സ്വന്തമായുള്ള വ്യക്തി കൂടിയാണ്.
അദ്ദേഹമൊരു ബിസിനസുകാരനാണെന്ന് മനസിലാക്കാതെ നവ് ഷാ എങ്ങനെ ചെലവുകള്‍ കൈകാര്യം ചെയ്യുന്നുവെന്ന് ചോദിക്കുന്നു, ആ ചോദ്യത്തിന് മറുപടിയായി ഡ്രൈവര്‍ പറയുന്നത്, തനിക്ക് ബിസിനസാണെന്നാണ്. ഒരു കമ്പനിയുണ്ട്, അതിന്റെ വാര്‍ഷിക വിറ്റുവരവ് 175 ബില്യണ്‍ ഡോളറാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
വൈറല്‍ ഡ്രൈവര്‍
ഓരോ വര്‍ഷവും 24 പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനാവശ്യമായ ചെലവും അദ്ദേഹം സ്‌പോണ്‍സര്‍ ചെയ്യുന്നുണ്ട്. ഊബര്‍ ഓടിക്കുന്നത് തനിക്ക് വരുമാനം ലഭിക്കുന്നത് ലക്ഷ്യം വെച്ചല്ലെന്നും ഡ്രൈവര്‍ കൂട്ടിച്ചേര്‍ത്തു. ഊബര്‍ ഓടിച്ച് കിട്ടുന്ന പണമാണ് അദ്ദേഹം ആ പെണ്‍കുട്ടികള്‍ക്കായി മാറ്റിവെക്കുന്നത്.
മൂന്ന് പെണ്‍കുട്ടികളാണ് തനിക്ക്. അവരെയെല്ലാം നന്നായി പഠിപ്പിച്ചു, അവരിപ്പോള്‍ വലിയ പദവികള്‍ വഹിക്കുന്നു. തന്റെ പെണ്‍മക്കള്‍ക്ക് കൊടുത്തത് പോലുള്ള വിദ്യാഭ്യാസം മറ്റ് പെണ്‍കുട്ടികള്‍ക്കും നല്‍കണമെന്ന് താന്‍ ആഗ്രഹിക്കുന്നു. അവരുടെ സ്വപ്‌നങ്ങള്‍ പിന്തുടരാന്‍ സഹായിക്കുന്നു. അതിനാലാണ് സ്‌പോണ്‍സര്‍ ചെയ്യുന്നതെന്നും ഡ്രൈവര്‍ പറയുന്നു.
13 ജ്വല്ലറികള്‍, ആറ് റെസ്റ്റോറന്റുകള്‍, ഒരു സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവ തനിക്ക് സ്വന്തമായുണ്ട്. അതൊന്നും താന്‍ ഒറ്റയ്ക്ക് സമ്പാദിച്ചതല്ല, തന്റെ പിതാവ് 1929ല്‍ വെറും അഞ്ച് പൗണ്ട് ഉപയോഗിച്ച് ആരംഭിച്ച ബിസിനസാണ് അവയെല്ലാം. യഥാര്‍ത്ഥ വിജയം എന്നത്, നിങ്ങള്‍ എത്ര ഉയരം കീഴടക്കി എന്നതില്ല, നിങ്ങള്‍ എത്ര പേരെ കൈപിടിച്ചുയര്‍ത്തി എന്നതിലാണെന്നും അദ്ദേഹം പറഞ്ഞു.