Eid Al Adha: ദുൽ ഹജ്ജ് മാസത്തിനുള്ള ചന്ദ്രദർശനം 27ന്; പൊതുജനങ്ങൾ വാനനിരീക്ഷണം നടത്തണമെന്ന് സൗദി സുപ്രീം കോടതി

Moon Sighting For Dhul Hijjah In Saudi Arabia: സൗദി അറേബ്യയിൽ ദുൽ ഹജ്ജ് മാസത്തിനുള്ള ചന്ദ്രദർശനം നടക്കുക മെയ് 27ന്. സൗദി സുപ്രീം കോടതിയാണ് നിർദ്ദേശം നൽകിയത്.

Eid Al Adha: ദുൽ ഹജ്ജ് മാസത്തിനുള്ള ചന്ദ്രദർശനം 27ന്; പൊതുജനങ്ങൾ വാനനിരീക്ഷണം നടത്തണമെന്ന് സൗദി സുപ്രീം കോടതി

പ്രതീകാത്മക ചിത്രം

Published: 

26 May 2025 | 07:06 AM

സൗദി അറേബ്യയിൽ ദുൽ ഹജ്ജ് മാസത്തിനുള്ള ചന്ദ്രദർശനം മെയ് മാസം 27ന് നടക്കും. രാജ്യമെമ്പാടുമുള്ള മുസ്ലിങ്ങൾ അന്ന് വാനനിരീക്ഷണം നടത്തണമെന്ന് സൗദി സുപ്രീം കോടതി നിർദ്ദേശം നൽകി. മെയ് 27നാണ് ദുൽ ഖഅദ് 29. അന്ന് നിലാവ് കണ്ടാൽ മെയ് 28 ദുൽ ഹജ്ജ് ഒന്ന് ആയി പരിഗണിക്കും. അന്ന് നിലാവ് കണ്ടില്ലെങ്കിൽ മെയ് 29നാവും ഹജ്ജ് മാസം ആരംഭിക്കുക.

നിലാവ് കാണുന്നവർ അടുത്തുള്ള കോടതിയിൽ ഇക്കാര്യം അറിയിച്ച് സാക്ഷിമൊഴി രജിസ്റ്റർ ചെയ്യണമെന്ന് കോടതി അറിയിച്ചു. നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലർ പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ചോ നിലാവ് കാണാം. ഇങ്ങനെ നിലാവ് കണ്ടാൽ അധികൃതരെ അറിയിച്ചതിന് ശേഷമാവണം കോടതിയെ സമീപിക്കേണ്ടത്. സാധിക്കുന്നവർ രാജ്യത്തുടനീളമുള്ള ഔദ്യോഗിക ചന്ദ്രദർശന കമ്മറ്റിയിൽ ജോയിൻ ചെയ്യണമെന്നും വാർത്താ കുറിപ്പിലൂടെ കോടതി അറിയിച്ചു.

ദുൽ ഹജ്ജ് മാസത്തിലെ 10ആം ദിവസമാണ് ബലിപെരുന്നാൾ ആയി ആഘോഷിക്കുന്നത്. മെയ് 28ന് ദുൽ ഹജ്ജ് മാസം ആരംഭിച്ചാൽ സൗദിയടക്കമുള്ള അറബിക് രാജ്യങ്ങളിൽ ജൂൺ ആറിനാവും ബലിപെരുന്നാൾ. അറഫാ ദിനം ജൂൺ അഞ്ചിന്. നിലാവ് കാണാതെ ദുൽ ഖഅദ് മാസം 30 പൂർത്തിയാക്കി മെയ് 29നാണ് ദുൽ ഹജ്ജ് മാസം ആരംഭിക്കുന്നതെങ്കിലും ബലിപെരുന്നാൾ ജൂൺ ഏഴിനും അറഫാദിനം ജൂൺ ആറിനും.

ഹജ്ജ് കർമത്തിനെത്തിയവരിൽ ന്യുമോണിയ ബാധ പടരുന്നത് ആശങ്കയ്ക്കിടയാക്കിയിരുന്നു. ഇൻഡോനേഷ്യക്കാരായ 99 പേർക്കാണ് ന്യുമോണിയ സ്ഥിരീകരിച്ചത്. ഇവരിൽ ഒരാൾ മരണപ്പെട്ടതായി അധികൃതർ അറിയിച്ചു. ബാക്കിയുള്ളവരെ മക്കയിലും മദീനയിലുമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സൗദിയിലെ കടുത്ത ചൂടാണ് ന്യുമോണിയയ്ക്ക് കാരണമായത് എന്നാണ് അധികൃതർ പറയുന്നത്. രാജ്യത്ത് 47 ഡിഗ്രി വരെയാണ് അന്തരീക്ഷ ഊഷ്മാവ്. നിലവിലെ സ്ഥിതിഗുരുതരമാണെന്നും വേഗത്തിലും കൃത്യവുമായി ചികിത്സ നൽകിയില്ലെങ്കിൽ ഹാജിമാരുടെ ആരോഗ്യം വീണ്ടും വഷളാവുമെന്നും ഇൻഡോനേഷ്യൻ ആരോഗ്യമന്ത്രാലയ വക്താവും ഇൻഡോനേഷ്യൻ ഹജ്ജ് ഹെൽത്ത് സെൻ്റർ തലവനുമായ ലിലിയെക് സുസിലോ പറഞ്ഞു.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്