Russian Airstrike in Ukraine: കനത്ത ആക്രമണം നടന്നിട്ടും യുഎസ് പാലിക്കുന്ന മൗനം പുടിനെ പ്രോത്സാഹിപ്പിക്കുന്നു: സെലന്‍സ്‌കി
Russian Airstrike in Ukraine Updates: അമേരിക്കയും മറ്റ് രാജ്യങ്ങളും തുടരുന്ന മൗനം പുടിനെ പ്രോത്സാഹിപ്പിക്കുകയാണ്. ഇതൊരിക്കലും അവഗണിക്കാന്‍ സാധിക്കില്ല. റഷ്യന്‍ നേതൃത്വത്തിന് മേല്‍ ശക്തമായ സമ്മര്‍ദം ചെലുത്താതെ റഷ്യയുടെ ക്രൂരത തടയാന്‍ കഴിയില്ലെന്നും സെലന്‍സ്‌കി പറയുന്നു.
കീവ്: യുക്രെയ്‌നിലുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ പുടിനെതിരെ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി. മാരകമായ ആക്രമണം റഷ്യയുടെ ഭാഗത്ത് നിന്നുണ്ടായിട്ടും അമേരിക്കയുടെ മൗനം വ്‌ളാഡിമിര്‍ പുടിനെ പ്രോത്സാഹിപ്പിക്കുകയാണെന്ന് സെലന്‍സ്‌കി പറഞ്ഞു.
അമേരിക്കയും മറ്റ് രാജ്യങ്ങളും തുടരുന്ന മൗനം പുടിനെ പ്രോത്സാഹിപ്പിക്കുകയാണ്. ഇതൊരിക്കലും അവഗണിക്കാന്‍ സാധിക്കില്ല. റഷ്യന്‍ നേതൃത്വത്തിന് മേല്‍ ശക്തമായ സമ്മര്‍ദം ചെലുത്താതെ റഷ്യയുടെ ക്രൂരത തടയാന്‍ കഴിയില്ലെന്നും സെലന്‍സ്‌കി പറയുന്നു.
റഷ്യയുടെ 45 ക്രൂയിസ് മിസൈലുകള്‍ വെടിവെച്ചിട്ടു. 266 യുഎവികള്‍ നശിപ്പിച്ചു. റഷ്യയുടെ ആക്രമണം യുക്രെയ്‌നിലെ ഭൂരിഭാഗം പ്രദേശങ്ങളെയും ബാധിച്ചു. 22 സ്ഥലങ്ങളിലാണ് ആക്രമണം രേഖപ്പെടുത്തിയത്. 30 ലധികം നഗരങ്ങളിലും ഗ്രാമങ്ങളിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും സെലന്‍സ്‌കി പറഞ്ഞു.




അന്താരാഷ്ട്ര തലത്തില്‍ നിന്നും യുദ്ധം അവസാനിപ്പിക്കുന്നതിന് ആഹ്വാനങ്ങള്‍ വര്‍ധിച്ചിട്ടും റഷ്യ വ്യോമാക്രമണം ശക്തമാക്കുകയാണ്. ആക്രമണം നിര്‍ത്തുന്നതിന്റെ ലക്ഷണമൊന്നും കാണിക്കുന്നില്ല. വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങളെല്ലാം തന്നെ അവഗണിച്ചു. ലോകം അവധിക്കാലം ആഘോഷിക്കുമ്പോഴും യുദ്ധം തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, റഷ്യ യുക്രെയ്‌ന് മേല്‍ ആക്രമണം നടത്തിയതിന് പിന്നാലെ സംഭവത്തില്‍ പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. പുടിന്‍ ചെയ്യുന്ന കാര്യങ്ങളില്‍ താന്‍ സന്തുഷ്ടനല്ല. അവര്‍ ധാരാളം ആളുകളെ കൊല്ലുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.