Narendra Modi: മോദിയെ സ്വാഗതം ചെയ്ത് ലോകം; പാക് പ്രധാനമന്ത്രിയെത്തിയ വേദികളില്‍ പരിഹാസം
Modi and Shehbaz Sharif in Same Frame: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാപാര തീരുവകള്‍ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ആവശ്യകത പ്രധാനമാണ്.
ടിയാന്‍ജിന്‍: ചൈനയില്‍ നടന്ന ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഒരേ ഫ്രെയ്മില്‍. എന്നാല്‍ ഇരുനേതാക്കളും തമ്മില്‍ യാതൊരുവിധ സൗഹൃദത്തിനും അവിടെ ഇടനല്‍കിയില്ല. ഷെഹ്ബാസ് ഷെരീഫിനെ കൂടാതെ എട്ട് അംഗരാജ്യങ്ങളില്‍ നിന്നും നേതാക്കളോടൊപ്പമാണ് മോദി വേദി പങ്കിട്ടത്.
ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും ചര്‍ച്ചകള്‍ നടത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാപാര തീരുവകള്‍ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ആവശ്യകത പ്രധാനമാണ്.




അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോകനേതാക്കളെല്ലാം സ്വാഗതം ചെയ്യുമ്പോള്‍ പങ്കെടുത്ത വേദികളൊന്നും ഷെഹ്ബാസ് ഷെരീഫിന് സുഖകരമായിരുന്നില്ല. 2022ല്‍ ഉസ്‌ബെക്കിസ്ഥാനില്‍ നടന്ന എസ്‌സിഒ ഉച്ചകോടിയ്ക്കിടെ ഷെഹ്ബാസ് ഷെരീഫിനുണ്ടായ ഒരു അബദ്ധവും അത് കണ്ട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ചിരിക്കുകയും ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും വൈറലാകുന്നത്.
Where it’s not in a good taste (everyone is not so headphones savvy) the fact remains our PM has become an icon of international fame in comedy😂.
— احمد جان (@Ahmed633354975) September 17, 2022
റഷ്യന്‍ പ്രസിഡന്റുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കിടെ തന്റെ വിവര്‍ത്തന ഹെഡ്‌ഫോണ്‍ ക്രമീകരിക്കാന്‍ പാക് പ്രധാനമന്ത്രി പാടുപെട്ടതാണ് വീഡിയോയിലുള്ളത്. ചര്‍ച്ച ആരംഭിക്കാനിരിക്കെ ഉപകരണം തെന്നിമാറി. ഇതോടെ പുടിനില്‍ നിന്ന് എല്ലാവര്‍ക്കും കേള്‍ക്കാവുന്ന രീതിയില്‍ ചിരി ഉയര്‍ന്നു.
റഷ്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാര്‍ത്താ ഏജന്‍സിയായ ആര്‍ഐഎ നോവോസ്റ്റിയാണ് ഈ രംഗം ചിത്രീകരിച്ചത്. അതില്‍ ഷെഹ്ബാസ് ആരെങ്കിലും എന്നെ സഹായിക്കാമോ എന്ന് ചോദിക്കുന്നത് കേള്‍ക്കാമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
Prime Minister Muhammad Shehbaz Sharif arrived at Palais Brogniart to attend the Summit for a New Global Financial Pact in Paris, France. #PMatIntFinanceMoot pic.twitter.com/DyV8kvXXqr
— Prime Minister’s Office (@PakPMO) June 22, 2023
അതേസമയം, പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ-സര്‍ദാരി, ധനമന്ത്രി മിഫ്താ ഇസ്മായില്‍, പ്രതിരോധമന്ത്രി ഖവാജ ആസിഫ് എന്നിവരുള്‍പ്പെടെയുള്ള പാകിസ്ഥാന്‍ പ്രതിനിധി സംഘത്തിന്റെ ഒരു ഫോട്ടോ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം ഖാന്‍ സൂരി പങ്കിട്ടിരുന്നു. ഉച്ചകോടിയ്ക്കിടെയുള്ള അവരുടെ പെരുമാറ്റത്തിന്റെ പേരില്‍ ഇതോടെ വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടതായി വന്നു.
യുഎസ് ഹാസ്യനടന്‍ ജിമ്മി ഹാലണ്‍ ഇക്കാര്യത്തെ പരാമര്‍ശിച്ചുകൊണ്ട്, ആശ്ചര്യകരമെന്ന് പറയട്ടെ ഷെഹ്ബാസ് ഷെരീഫ് ലോകത്തിലെ 220 ദശലക്ഷം ജനസംഖ്യയുടെ പ്രധാനമന്ത്രിയാണെന്ന് പരിഹസിച്ചു.
ഇതിന് പുറമെ 2023 ജൂണില്‍ പാരീസില്‍ നടന്ന ഗ്ലോബല്‍ ഫിനാന്‍സിങ് പാക്റ്റ് ഉച്ചകോടിയ്ക്കിടെ ഒരു വനിതാ സ്റ്റാഫ് അംഗത്തില്‍ നിന്ന് അദ്ദേഹം കുട വാങ്ങുന്നതും ശേഷം അവരെ മഴയിലേക്ക് തള്ളിയിടുന്നതുമായ വീഡിയോയും വൈറലായിരുന്നു.