Navratri 2025: പാകിസ്ഥാനിലും നവരാത്രിത്തിളക്കം! കറാച്ചിയിലെ ഗർബയും ദണ്ഡിയയും സോഷ്യൽമീഡിയയിൽ വൈറൽ
Navratri 2025 Celebrations in Pakistan: പാക്കിസ്ഥാനിലെ പ്രമുഖ നഗരമായ കറാച്ചിയിലാണ് മതപരമായ വേർതിരിവുകൾക്കപ്പുറം ആഘോഷങ്ങൾക്കും സംസ്കാരത്തിനും പ്രാധാന്യം നൽകിക്കൊണ്ട് പരമ്പരാഗത രീതിയോടെ നവരാത്രി ആഘോഷിച്ചത്. ആവേശകരമായ സംഗീതവും താളമേളങ്ങൾക്കും ഒപ്പം പരമ്പരാഗതമായ ഗർബയുടെയും ദണ്ഡിയയുടെയും വീഡിയോകൾ ഇപ്പോൾ സോഷ്യൽ ലോകം കീഴടക്കുകയാണ്

Navratri In Pakisthan pdf download
നവരാത്രിയുടെ പുണ്യ ദിനങ്ങളിലൂടെ നാം കടന്നു പോവുകയാണ്. ഭാരതത്തിലെ ഓരോ കോണും ദേവിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. അതിനിടെ ശ്രദ്ധയാകുകയാണ് അതിർത്തികൾക്കപ്പുറം പാക്കിസ്ഥാനിലെ നവരാത്രി ആഘോഷം. പാക്കിസ്ഥാനിലെ പ്രമുഖ നഗരമായ കറാച്ചിയിലാണ് മതപരമായ വേർതിരിവുകൾക്കപ്പുറം ആഘോഷങ്ങൾക്കും സംസ്കാരത്തിനും പ്രാധാന്യം നൽകിക്കൊണ്ട് പരമ്പരാഗത രീതിയോടെ നവരാത്രി ആഘോഷിച്ചത്. ആവേശകരമായ സംഗീതവും താളമേളങ്ങൾക്കും ഒപ്പം പരമ്പരാഗതമായ ഗർബയുടെയും ദണ്ഡിയയുടെയും വീഡിയോകൾ ഇപ്പോൾ സോഷ്യൽ ലോകം കീഴടക്കുകയാണ്.
പാക്കിസ്ഥാനിലെ ഹിന്ദു നിവാസിയായ പ്രീതം ദേവ്രിയയാണ് ഈ വീഡിയോ പങ്കുവെച്ചത്. പരമ്പരാഗത വേഷവിധാനത്തോടെ ആളുകൾ നവരാത്രി ആഘോഷിക്കുന്നതാണ് വീഡിയോയിൽ. കൂടാതെ കറാച്ചിയിൽ നിന്നും ധീരജെന്ന വ്യക്തി പങ്കിട്ട വീഡിയോയും ശ്രദ്ധ നേടുന്നുണ്ട്. സൗഹൃദത്തിന്റെയും സാംസ്കാരിക കൈമാറ്റത്തിന്റെയും മനോഹരമായ ഈ വീഡിയോകൾ പാക്കിസ്ഥാനിൽ ജീവിക്കുന്ന ഹിന്ദുക്കളുടെ പൈതൃകവും ആഘോഷങ്ങളോടുള്ള അവരുടെ അഭിനിവേശവും എത്രത്തോളം ഉണ്ടെന്നാണ് ലോകത്തിന് കാണിച്ചുകൊടുക്കുന്നത്.
പാക്കിസ്ഥാൻ പോലെ മുസ്ലിം ഭൂരിപക്ഷമുള്ള ഒരു രാജ്യത്ത് നവരാത്രി അതിന്റെ പൊലിമ ഒട്ടും നഷ്ടപ്പെടാതെ ആഘോഷമാക്കുന്നത് കണ്ട് കാഴ്ചക്കാരിൽ അത്ഭുതവും സന്തോഷവും ആണ്. അതേസമയം പലരുടെയും സംശയം പാക്കിസ്ഥാനിൽ ഹിന്ദുക്കൾ ഉണ്ടോ അവർ സസ്യാഹാരികൾ ആണോ എന്നൊക്കെയാണ്. അത്തരത്തിൽ പലതരത്തിലുള്ള ചോദ്യങ്ങളാണ് വീഡിയോകൾക്ക് താഴെ ഉയരുന്നത്. പാക്കിസ്ഥാനിലെ ഹിന്ദു സമൂഹത്തെ ഓർത്ത് അഭിമാനം തോന്നുന്നു എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. മറ്റു ചിലർ ഇന്ത്യയിൽ നിന്നുള്ള നവരാത്രി ആശംസകൾ അറിയിച്ചു. ചിലർ വീഡിയോയ്ക്ക് താഴെ സന്തോഷവും സ്നേഹവും പ്രകടിപ്പിക്കുന്ന ഇമോജികളും പങ്കുവെച്ചു.
ദുർഗ്ഗാദേവിയുടെ 9 രൂപങ്ങളെ ആരാധിക്കുന്ന നവരാത്രി ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും ആഘോഷമാക്കുന്നതിന്റെ തെളിവാണിത്. ഈ വർഷം സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെയാണ് നവരാത്രി ഉത്സവം ആഘോഷിക്കുന്നത്. ഹിന്ദുമാസമായ അശ്വിനിയിലെ ശുക്ലപക്ഷത്തിലെ ഒമ്പത് രാത്രികൾ നീണ്ടുനിൽക്കുന്ന നവരാത്രിയിലെ ഓരോ ദിവസവും ദുർഗാദേവിയുടെ 9 രൂപത്തിനായാണ് സമർപ്പിച്ചിരിക്കുന്നത്. ഒമ്പതാമത്തെ ദിവസമാണ് വിജയദശമി ആയി ആഘോഷിക്കുന്നത്.