New COVID Virus: തൊണ്ടവേദന മുതൽ വരണ്ട ചുമ വരെ; യുഎസിൽ കോവിഡിൻ്റെ പുതിയ വകഭേദം പടരുന്നു

New COVID 19 Virus Spread: സ്ട്രാറ്റസ് വകഭേദത്തിന് കടുത്ത തൊണ്ടവേദനയാണ് പ്രധാന ലക്ഷണമായി കാണുന്നത്. നിലവിൽ ആശങ്ക സൃഷ്ടിക്കുന്ന സ്ട്രാറ്റസിന്റെ മ്യൂട്ടേഷൻ രോഗപ്രതിരോധ സംവിധാനത്തെ ചെറുക്കുന്ന രീതിയിലാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

New COVID Virus: തൊണ്ടവേദന മുതൽ വരണ്ട ചുമ വരെ; യുഎസിൽ കോവിഡിൻ്റെ പുതിയ വകഭേദം പടരുന്നു

പ്രതീകാത്മക ചിത്രം

Published: 

28 Sep 2025 | 05:33 PM

മഹാമാരി കാലം ആരും ഒരിക്കലും മറക്കില്ല. ഇപ്പോഴിതാ അമേരിക്കയുടെ ചില ഭാ​ഗങ്ങളിൽ വീണ്ടും തലപൊക്കിയിരിക്കുകയാണ് കോവിഡ്-19 ന്റെ പുതിയ വകഭേദം. അമേരിക്കയിലെ ന്യൂയോർക്ക്, ന്യൂജേഴ്സി, ഡെലവെയർ, വെർമോണ്ട്, മിഷിഗൺ, വിസ്‌കോൺസിൻ, മിനസോട്ട, നോർത്ത്, സൗത്ത് ഡക്കോട്ട എന്നിവിടങ്ങളിലാണ് പുതിയ വകഭേദം പടരുന്നുപിടിക്കുന്നത്. XFG അല്ലെങ്കിൽ സ്ട്രാറ്റസ് എന്നാണ് ഈ വകഭേദത്തിന് പേര് നൽകിയിരിക്കുന്നത്.

ഈ വർഷം ആദ്യം തെക്കുകിഴക്കൻ ഏഷ്യയിലാണ് ആദ്യമായി സ്ട്രാറ്റസ് കണ്ടെത്തിയത്. ഈ വർഷം ജൂണായപ്പോഴേക്കും ഇത് 38 രാജ്യങ്ങളിലേക്ക് വ്യാപിക്കാൻ തുടങ്ങിയതായും ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്യുന്നു. സ്ട്രാറ്റസ് വകഭേദത്തിന് കടുത്ത തൊണ്ടവേദനയാണ് പ്രധാന ലക്ഷണമായി കാണുന്നത്. നിലവിൽ ആശങ്ക സൃഷ്ടിക്കുന്ന സ്ട്രാറ്റസിന്റെ മ്യൂട്ടേഷൻ രോഗപ്രതിരോധ സംവിധാനത്തെ ചെറുക്കുന്ന രീതിയിലാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

Also Read: മരുന്നുകള്‍ക്ക് 100% തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ്‌; ഇന്ത്യന്‍ കയറ്റുമതിക്കും ബാധകം

സ്ട്രാറ്റസിന്റെ ലക്ഷണങ്ങൾ എന്തെല്ലാം?

കോവിഡിൻ്റെ സാധാരണ ലക്ഷണങ്ങളെല്ലാം സ്ട്രാറ്റസ് വകഭേദത്തിലും കാണപ്പെടുന്നുണ്ട്. എന്നാൽ വാക്സിനെടുത്തവരിൽ ഇതിൻ്റെ കാഠിന്യം വളരെ കുറവായിരിക്കും. ക്ഷീണം, പനി, തുടർച്ചയായ വരണ്ട ചുമ എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. ഇവ കൂടാതെ ശ്വാസതടസ്സം, നെഞ്ചുവേദന, തൊണ്ടവേദന അല്ലെങ്കിൽ തൊണ്ടയിൽ മുറിവുകൾ, തലവേദന, ശരീരവേദന, വയറുവേദന, ഓക്കാനം, ബ്രയിൻഫോഗ്, രുചിയോ മണമോ നഷ്ടപ്പെടൽ എന്നിവയാണ് ഈ വകഭേദത്തിന്റെ മറ്റ് ലക്ഷണങ്ങൾ.

ഈ ലക്ഷണങ്ങൾ കണ്ടെത്തിയാൽ, ഉടൻ തന്നെ ചികിത്സ തേടണമെന്നാണ് വിദഗ്ധർ ശുപാർശ ചെയ്യുന്നത്. 103 ഡിഗ്രിയിൽ കൂടുതലുള്ള പനി മൂന്ന് ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ശ്രദ്ധിക്കുക. കൂടാതെ പനി മെച്ചപ്പെട്ടതിനുശേഷം ലക്ഷണങ്ങൾ വഷളായാൽ ഒരു ഡോക്ടറെ സന്ദർശിക്കാൻ മടിക്കരുത്. തിരക്കുള്ള സ്ഥലങ്ങളിൽ മാസ്ക് ഉപയോ​ഗിക്കുന്നത് നിർബന്ധമാക്കുക. ഇടയ്ക്കിടെ കൈ കഴുകുക, മറ്റുള്ളവരുമായി അടുത്ത ബന്ധം ഒഴിവാക്കുക തുടങ്ങിയ പ്രാഥമിക കാര്യങ്ങൾ എപ്പോഴും ഓർമ്മയിലുണ്ടാകണം.

 

 

 

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ