AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nimisha Priya: വധശിക്ഷാ ദിനം അടുക്കുന്നു, നിമിഷപ്രിയക്ക് വേണ്ടത് 8.57 കോടി

Nimisha Priya, from Palakkad: യെമനിലെ മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോം പറയുന്നത് അനുസരിച്ച് വധശിക്ഷ ഒഴിവാക്കാൻ തലാലിന്റെ കുടുംബത്തിന് മാപ്പ് അത്യാവശ്യമാണ്. കുടുംബത്തിൽ നാളെ കാണുമെന്നും അദ്ദേഹം അറിയിച്ചു.

Nimisha Priya: വധശിക്ഷാ ദിനം അടുക്കുന്നു, നിമിഷപ്രിയക്ക് വേണ്ടത് 8.57 കോടി
Nimisha PriyaImage Credit source: social media
aswathy-balachandran
Aswathy Balachandran | Updated On: 08 Jul 2025 20:42 PM

ന്യൂഡൽഹി: യമാൻ പൗരനായ തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യമനിലെ ജയിലിൽ കഴിയുന്ന പാലക്കാട് സ്വദേശിനെ നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16 നടപ്പാക്കാൻ ഉത്തരവ്. യമൻ പബ്ലിക് പ്രോസിക്യൂട്ടർ ആണ് ഉത്തരവിട്ടത്. ഉത്തരവ് ജയിൽ അധികൃതർക്ക് കൈമാറിയിട്ടുണ്ട്.

2017 മുതൽ സനായിലെ ജയിലിലാണ് നിമിഷ. 2020ൽ സനയിലെ വിചാരണ കോടതിയും യമൻ സുപ്രീംകോടതിയുമാണ് നിമിഷയ്ക്ക് വധശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാതനമായി 8.57 കോടി രൂപയാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ദയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല.

Also read –  ‘മന്ത്രിക്ക് കാര്യമറിയില്ല, നാളെ കെഎസ്ആർടിസിയും സ്തംഭിക്കും’; കെബി ഗണേഷ് കുമാറിനെ തള്ളി ടിപി രാമകൃഷ്ണ

യെമനിലെ മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോം പറയുന്നത് അനുസരിച്ച് വധശിക്ഷ ഒഴിവാക്കാൻ തലാലിന്റെ കുടുംബത്തിന് മാപ്പ് അത്യാവശ്യമാണ്. കുടുംബത്തിൽ നാളെ കാണുമെന്നും അദ്ദേഹം അറിയിച്ചു. വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് ജയിലിൽ ലഭിക്കുകയും സൗദിയിലെ ഇന്ത്യൻ എംബസിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. പാലക്കാട് കൊല്ലംകോട് സ്വദേശിനിയായ നിമിഷ പ്രിയ 2012 ഇൽ നേഴ്‌സ് ആയി യെമനിൽ പോയതാണ്. യമൻ പൗരനായ തലാൽ അബ്ദുൾ മഹതിയുമായി ചേർന്ന് ഒരു ക്ലിനിക് ആരംഭിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.

തലാൽ വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കുകയും നിമിഷയെ ഭീഷണിപ്പെടുത്തി വിവാഹം കഴിക്കുകയും ചെയ്തു. ക്ലിനിക്കിലെ വരുമാനം തലാൽ കൈക്കലാക്കുകയും പാസ്പോർട്ട് പിടിച്ചെടുക്കുകയും സ്വർണ്ണം വിൽക്കുകയും ചെയ്തതായി നിമിഷ പറയുന്നു. മർദ്ദനമേറ്റത്തിന് തുടർന്ന് ജീവൻ അപകടത്തിലാകും എന്ന ഘട്ടത്തിലാണ് താൻ തലാലിനെ അപകടപ്പെടുത്താൻ ശ്രമിച്ചതെന്നാണ് നിമിഷയുടെ വാദം.