Rohingya Shipwrecks: മ്യാൻമർ തീരത്ത് റോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച കപ്പൽ മുങ്ങി; 427പേർ മരിച്ചതായി യുഎൻ

Rohingya Muslims Dies In Shipwrecks: കപ്പൽ അപകടത്തിൽ പെടാനുള്ള കാരണങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്. മെയ് ഒൻപതിന് 267 അഭയാർത്ഥികളുമായി സഞ്ചരിച്ച കപ്പലാണ് ആദ്യം അപകടത്തിൽപ്പെടുന്നത്. ഇതിൽ ആകെ 66 പേർ മാത്രമാണ് രക്ഷപ്പെട്ടത്. പിന്നീട് മെയ് 10ന് 247 പേരുമായി പോയ കപ്പലും അപകടത്തിൽപെടുകയായിരുന്നു. ഇതിൽ 21 പേരും രക്ഷപ്പെട്ടു.

Rohingya Shipwrecks: മ്യാൻമർ തീരത്ത് റോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച കപ്പൽ മുങ്ങി; 427പേർ മരിച്ചതായി യുഎൻ

Rohingya Shipwrecks

Published: 

25 May 2025 06:47 AM

ന്യൂയോർക്ക്: മ്യാൻമർ തീരത്ത് റോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് കപ്പലുകൾ മുങ്ങി നാനൂറിലധികം അഭയാർത്ഥികൾ മരിച്ചതായി ഐക്യരാഷ്ട്രസഭ (യുഎൻ). മെയ് ഒമ്പതിനും പത്തിനും നടന്ന രണ്ട് വ്യത്യസ്ത അപകടങ്ങളിലാണ് റോഹിങ്ക്യൻ അഭയാർത്ഥികൾ മരണപ്പെട്ടതെന്ന് യുഎൻ അറിയിച്ചു. ഇത്രയധികം റോഹിങ്ക്യൻ അഭയാർത്ഥികൾ കൊല്ലപ്പെട്ട ഏറ്റവും വലിയ ദുരന്തമായിരിക്കും ഇതെന്ന് ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥികൾക്കായുളള ഹൈക്കമ്മീഷണർ (യുഎൻഎച്ച്‌സിആർ) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കപ്പൽ അപകടത്തിൽ പെടാനുള്ള കാരണങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്. മെയ് ഒൻപതിന് 267 അഭയാർത്ഥികളുമായി സഞ്ചരിച്ച കപ്പലാണ് ആദ്യം അപകടത്തിൽപ്പെടുന്നത്. ഇതിൽ ആകെ 66 പേർ മാത്രമാണ് രക്ഷപ്പെട്ടത്. പിന്നീട് മെയ് 10ന് 247 പേരുമായി പോയ കപ്പലും അപകടത്തിൽപെടുകയായിരുന്നു. ഇതിൽ 21 പേരും രക്ഷപ്പെട്ടു. ബംഗ്ലാദേശിലെ കോക്‌സ് ബസാർ അഭയാർത്ഥി ക്യാംപിൽ നിന്നുള്ളവരോ റാഖൈനിൽ നിന്നുള്ളവരോ ആകാം അപകടത്തിൽപ്പെട്ടത് എന്നാണ് യുഎന്നിന്റെ കണ്ടെത്തൽ.

അതേസമയം മേഖലയിൽ മൺസൂൺ എത്തിയതിനെ തുടർന്നുണ്ടായ കനത്ത മഴയും കാറ്റുമാകാം കപ്പൽ മുങ്ങാനുണ്ടായ കാരണമായി വിദ​ഗ്ധർ പറയുന്നത്. രാജ്യത്തെ അടിച്ചമർത്തലിൽ നിന്നും ആക്രമണത്തിൽ നിന്നും രക്ഷപ്പെടുന്നതിന് ഇടയിലാകാം അപകടം നടന്നിരിക്കുന്നത്. മിക്ക സമയങ്ങളിലും ഇത്തര യാത്രകളിൽ അപകടം സംഭവിക്കാറുണ്ട്. 2024-ൽ രക്ഷപ്പെടാനുളള ശ്രമത്തിനിടെ ഏകദേശം 657 റോഹിങ്ക്യകൾ കടലിൽവീണ് മരണപ്പെട്ടിട്ടതായി റിപ്പോർട്ടുണ്ട്.

 

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ