Pope Francis Health Update: മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി; ഓക്സിജൻ തെറാപ്പി തുടരുന്നുവെന്ന് വത്തിക്കാൻ

Pope Francis Health is Improving:കഴിഞ്ഞ ദിവസം രാത്രി നന്നായി ഉറങ്ങാൻ സാധിച്ചെന്നും പകൽ അസ്വസ്ഥതകളില്ലാതെ വിശ്രമിച്ചെന്നും വത്തിക്കാൻ അറിയിച്ചു. സാധാരണയിലും വൈകി രാവിലെ എട്ടിനാണ് ഉണർന്നത്. കുറച്ചുസമയം വെന്റിലേറ്റർ സഹായത്തോടെ ശ്വാസം എടുത്തിരുന്നു. നിലവിൽ ഓക്സിജൻ തെറാപ്പി തുടരുകയാണെന്ന് വത്തിക്കാൻ അറിയിച്ചു.

Pope Francis Health Update: മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി; ഓക്സിജൻ തെറാപ്പി തുടരുന്നുവെന്ന് വത്തിക്കാൻ

Pope Francis

Published: 

06 Mar 2025 | 07:05 AM

വത്തിക്കാൻ സിറ്റി: ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് നാളുകളായി ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം രാത്രി നന്നായി ഉറങ്ങാൻ സാധിച്ചെന്നും പകൽ അസ്വസ്ഥതകളില്ലാതെ വിശ്രമിച്ചെന്നും വത്തിക്കാൻ അറിയിച്ചു. സാധാരണയിലും വൈകി രാവിലെ എട്ടിനാണ് ഉണർന്നത്. കുറച്ചുസമയം വെന്റിലേറ്റർ സഹായത്തോടെ ശ്വാസം എടുത്തിരുന്നു. നിലവിൽ ഓക്സിജൻ തെറാപ്പി തുടരുകയാണെന്ന് വത്തിക്കാൻ അറിയിച്ചു.

കഴിഞ്ഞ മാസം 14നാണ് 88 വയസ്സുള്ള മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ ശ്വാസകോശ അണുബാധയെത്തുടർന്ന് പ്രവേശിപ്പിച്ചത്. തുടർന്ന് പലപ്പോഴായി ആരോ​ഗ്യനില സങ്കീർണമായിരുന്നു. ഇതിനിടെയിൽ അദ്ദേഹത്തിന്റെ ഇരു കോശങ്ങളിലും ന്യുമോണിയ ബാധിച്ചതോടെ ആരോഗ്യനില വഷളായി.

Also Read:കടുത്ത ശ്വാസതടസവും, കഫക്കെട്ടും; മാര്‍പാപ്പയുടെ ആരോഗ്യനില വീണ്ടും ഗുരുതരം; കൃത്രിമശ്വാസം നല്‍കുന്നു

കഴിഞ്ഞ ദിവസം മാര്‍പാപ്പയുടെ ആരോ​ഗ്യനില വീണ്ടും ​ഗുരുതരമായിരുന്നു.കടുത്ത ശ്വാസതടസവും, കഫക്കെട്ടും അനുഭവപ്പെട്ടതോടെയാണ് ആരോഗ്യനില വഷളാക്കിയത്. എന്നാൽ നിലവിൽ പ്രശ്നമില്ലെന്നും ഇരുശ്വാസകോശങ്ങളിലും അണുബാധയുള്ളതിനാൽ അതീവജാഗ്രത തുടരുന്നുവെന്നും വത്തിക്കാൻ അറിയിച്ചു.

അതേസമയം അടുത്ത ശനിയാഴ്ച മാർപാപ്പ ഉൾപ്പെടെ വത്തിക്കാനിലെ പ്രമുഖർ പങ്കെടുക്കേണ്ടിയിരുന്ന നോമ്പുകാല ധ്യാനം ആരംഭിക്കും. നോമ്പുകാല ശുശ്രൂഷകളിൽ നേതൃത്വം നൽകാനായി മാർപാപ്പയ്ക്കു പകരം മുതിർന്ന കർദിനാളിനെ നിയോഗിച്ചു. ഇന്നലെ ക്ഷാരബുധൻ ശുശ്രൂഷകളിൽ അദ്ദേഹമാണ് കാർമികനായത്.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്