Ramesh shukla: യുഎഇയുടെ ചരിത്ര നിമിഷങ്ങൾ ലോകത്തിന് മുന്നിലെത്തിച്ച വിഖ്യാത ഇന്ത്യൻ ഫോട്ടോഗ്രാഫർക്ക് വിട

Photographer Ramesh Shukla Passes Away: അദ്ദേഹത്തിന്റെ ചിത്രങ്ങൾ ദുബായ് മെട്രോ സ്റ്റേഷനുകളിലും ഇത്തിഹാദ് മ്യൂസിയത്തിലും സ്ഥിരമായി പ്രദർശിപ്പിച്ചിട്ടുണ്ട്.

Ramesh shukla: യുഎഇയുടെ ചരിത്ര നിമിഷങ്ങൾ ലോകത്തിന് മുന്നിലെത്തിച്ച വിഖ്യാത ഇന്ത്യൻ ഫോട്ടോഗ്രാഫർക്ക് വിട

Ramesh Shukla

Published: 

16 Feb 2026 | 02:43 PM

ദുബായ്: യുഎഇയുടെ രൂപീകരണ നിമിഷങ്ങൾ ലോകത്തിന് മുന്നിലെത്തിച്ച വിഖ്യാത ഇന്ത്യൻ ഫോട്ടോഗ്രാഫർ രമേഷ് ശുക്ല (87) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ചികിത്സയിലായിരിക്കെ ഞായറാഴ്ചയായിരുന്നു അന്ത്യം. ആറു പതിറ്റാണ്ടിലേറെയായി യുഎഇയുടെ വളർച്ചാ ഘട്ടങ്ങളെ തന്റെ ക്യാമറക്കണ്ണുകളിലൂടെ ഒപ്പിയെടുത്ത അദ്ദേഹം, രാജ്യത്തിന്റെ ‘രാജകീയ ഫോട്ടോഗ്രാഫർ’ എന്നാണ് അറിയപ്പെട്ടിരുന്നത്.

1971 ഡിസംബർ രണ്ടിന് യുഎഇയിലെ ഏഴ് എമിറേറ്റുകളിലെയും ഭരണാധികാരികൾ യൂണിയൻ കരാറിൽ ഒപ്പുവെച്ച ആ ചരിത്ര നിമിഷം ക്യാമറയിലാക്കിയത് രമേഷ് ശുക്ലയായിരുന്നു. ഈ ചിത്രമാണ് പിന്നീട് യുഎഇയുടെ ഔദ്യോഗിക ലോഗോയായ ‘സ്പിരിറ്റ് ഓഫ് ദി യൂണിയൻ’ എന്ന പേരിൽ ലോകപ്രശസ്തമായത്. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ കരാറിൽ ഒപ്പുവെക്കുന്ന ചിത്രം ഇന്ന് രാജ്യത്തിന്റെ പാസ്‌പോർട്ടിലും കറൻസി നോട്ടുകളിലും സ്റ്റാമ്പുകളിലും അഭിമാനപൂർവ്വം പതിപ്പിച്ചിട്ടുണ്ട്.

 

ഷാർജയിലേക്കുള്ള കടൽയാത്ര മുതൽ ഗോൾഡൻ വിസ വരെ

 

1965-ൽ ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് കേവലം 20 വയസ്സുള്ളപ്പോഴാണ് ഒരു ബോട്ടിൽ രമേഷ് ശുക്ല ഷാർജയിലെത്തുന്നത്. കൈവശം തന്റെ പിതാവ് സമ്മാനിച്ച ഒരു ‘റോളിക്രോഡ്’ ക്യാമറ മാത്രമാണുണ്ടായിരുന്നത്. യുഎഇയുടെ സാംസ്കാരിക ചരിത്രത്തിന് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾ പരിഗണിച്ച് രാജ്യം അദ്ദേഹത്തെ ഗോൾഡൻ വിസ നൽകി ആദരിച്ചിരുന്നു. ഈ ബഹുമതി ലഭിക്കുന്ന ആദ്യ വിദേശികളിൽ ഒരാളായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ ചിത്രങ്ങൾ ദുബായ് മെട്രോ സ്റ്റേഷനുകളിലും ഇത്തിഹാദ് മ്യൂസിയത്തിലും സ്ഥിരമായി പ്രദർശിപ്പിച്ചിട്ടുണ്ട്. ദുബായിലെ ‘രമേഷ് ആർട്ട് ഗ്യാലറി’യിൽ ഷെയ്ഖ് സായിദിന്റെ അത്യപൂർവ ചിത്രശേഖരമുണ്ട്. ഭാര്യ തരുലത ശുക്ലയും മകൻ നീൽ ശുക്ലയും പിതാവിന്റെ ഫോട്ടോഗ്രാഫി യാത്രയിൽ വലിയ പിന്തുണ നൽകിയിരുന്നു. സംസ്കാരം ദുബായിൽ നടക്കും. അദ്ദേഹത്തിന്റെ വിയോഗത്തിൽ യുഎഇ ഭരണാധികാരികളും സാംസ്കാരിക ലോകവും ആദരാഞ്ജലികൾ അർപ്പിച്ചു.

Loading...
Unable to load recommendations.
Follow Us
Related Stories
ഗ്ലോബൽ വില്ലേജിലേക്ക് യാത്ര ചെയ്യാൻ ഇനി വെറും 10 ദിർഹം മതി; പ്രത്യേക ബസ് സർവീസുകളുടെ പൂർണ വിവരങ്ങൾ ഇതാ!
ഇറാനെതിരെ ‘മദർ ഓഫ് ഓൾ ബോംബ്’ പ്രയോഗിക്കാൻ അമേരിക്ക? ആണവ-ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പെൻ്റഗൺ നീക്കമെന്ന് റിപ്പോർട്ട്
Saudi Attack: സൗദിയിൽ ആക്രമണങ്ങൾ; ഇന്ത്യക്കാർ പരിഭ്രാന്തരാകരുത്, നിർദേശവുമായി ഇന്ത്യൻ അംബാസഡർ
ഷാർജയിലെ അൽ ദൈദ് എത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് മുന്ന് ബസ് സർവിസുകൾ; റൂട്ടുകളും സമയക്രമവും അറിയൂ!
യു.എസിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ട 19-കാരൻ അറസ്റ്റിൽ
Houthi Attack: ഇസ്രായേലിലേക്കും സൗദിയിലേക്കും മിസൈൽ ഭീഷണി; ചൈനീസ് സാങ്കേതികവിദ്യയിൽ ഹൂതികളുടെ നീക്കം
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?