Viral News: ഹമ്പോ! ഇതൊക്കെയാണ് മത്തങ്ങ; 969 കിലോ ‘ഭീമനുമായി’ റെക്കോഡിഡ് കര്‍ഷകന്‍
Giant Pumpkin Russia: മാസങ്ങളുടെ പ്രയത്‌നത്തിനൊടുവില്‍ റഷ്യയിലെ ഒരു കര്‍ഷകന്‍ വിളയിച്ചെടുത്തത് ഭീമാകാരനായ മത്തനാണ്. 3,000 ത്തിലധികം ആളുകള്‍ പങ്കെടുത്ത റഷ്യയിലെ പച്ചക്കറി കൃഷി മത്സരത്തിലെ പ്രധാന ആകര്‍ഷണമായിരുന്നു ഈ മത്തന്.
പച്ചക്കറിയാകട്ടെ പഴവര്‍ഗങ്ങളാകട്ടെ, ഇവയെല്ലാം നമ്മളിലേക്ക് എത്തുന്നതില്‍ ധാരാളം ആളുകളുടെ വിയര്‍പ്പും പരിശ്രമവും ആവശ്യമാണ്. ലോകത്ത് പലതരത്തിലുള്ള പച്ചകറികള്‍ സുലഭമാണ്. അവ ഓരോന്നിനും അവയുടേതായ സവിശേഷതകളുമുണ്ട്. മത്തന്‍ കഴിച്ചിട്ടില്ലേ നിങ്ങള്‍? അതെന്ത് ചോദ്യമാണല്ലേ? മത്തന്‍ കഴിക്കാത്തവരായി ആരുണ്ട്. എന്നാല്‍ ഇങ്ങനെയൊരു മത്തന്‍ നിങ്ങള്‍ കണ്ടുകാണില്ല.
മാസങ്ങളുടെ പ്രയത്‌നത്തിനൊടുവില്‍ റഷ്യയിലെ ഒരു കര്‍ഷകന്‍ വിളയിച്ചെടുത്തത് ഭീമാകാരനായ മത്തനാണ്. 3,000 ത്തിലധികം ആളുകള്‍ പങ്കെടുത്ത റഷ്യയിലെ പച്ചക്കറി കൃഷി മത്സരത്തിലെ പ്രധാന ആകര്‍ഷണമായിരുന്നു ഈ മത്തന്‍.
969 കിലോ ഭാരമായിരുന്നു ഈ മത്തന് ഉണ്ടായിരുന്നത്. ശരിയായ വിത്ത് തിരഞ്ഞെടുക്കാന്‍ സാധിച്ചതാണ് തനിക്ക് ഇത്തരമൊരു മത്തങ്ങ ലഭിക്കുന്നതിന് കാരണമായതെന്ന് കര്‍ഷകനായ അലക്‌സാണ്ടര്‍ ചുസോവ് പറയുന്നു.




Also Read: Viral News: മൂവായിരം വര്‍ഷം പഴക്കം, ഫറവോയുടെ ബ്രേസ്ലെറ്റ് കള്ളന്മാര്‍ പൊക്കി
ചുസോവിന്റെ മത്തങ്ങ മാത്രമായിരുന്നില്ല, ഹെവി വെയിറ്റുള്ള വേറെയും പച്ചക്കറികള്‍ മത്സരത്തിന് ഉണ്ടായിരുന്നു. 144 കിലോഗ്രാം ഭാരമുള്ള തണ്ണിമത്തനും 73 കിലോഗ്രാം ഭാരമുള്ള വഴുതനയും കാണികളെ അത്ഭുതപ്പെടുത്തി. വിജയിക്കുന്ന പച്ചക്കറികള്‍ മോസ്‌കോയിലെ ചരിത്രപ്രസിദ്ധമായ അപ്പോത്തിക്കറി ഗാര്‍ഡനില്‍ പ്രദര്‍ശിപ്പിക്കും.