Google Pay In Saudi: ഇനി സൗദി അറേബ്യയിലും ഗൂഗിൾ പേ; സെൻട്രൽ ബാങ്കും ഗൂഗിളും കരാറിൽ ഒപ്പിട്ടു

Google Pay In Saudi Arabia: സൗദി വിഷൻ 2030ൻറെ ഭാഗമായി രാജ്യത്തിെൻ്റെ ഡിജിറ്റൽ പേയ്‌മെൻറ് സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായാണ് ഈ പദ്ധതി മുന്നോട്ടുവയ്ക്കുന്നത്. സൗദി സെൻട്രൽ ബാങ്കിെൻ്റെ വലിയ പരിശ്രമങ്ങൾക്കൊടുവിലാണ് ​ഗൂ​ഗിൾ പേയെന്ന സ്വപ്നം യാഥാർത്തമാകുന്നത്. ​ഇതുമായി ബന്ധപ്പെട്ട് സൗദി സെൻട്രൽ ബാങ്ക് (SAMA) ഗൂഗിളുമായി കരാറിൽ ഒപ്പിട്ടു.

Google Pay In Saudi: ഇനി സൗദി അറേബ്യയിലും ഗൂഗിൾ പേ; സെൻട്രൽ ബാങ്കും ഗൂഗിളും കരാറിൽ ഒപ്പിട്ടു

Represental Image

Published: 

17 Jan 2025 | 08:31 PM

റിയാദ്: ഡിജിറ്റൽ സാങ്കേതികവിദ്യയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കംകുറിച്ച് സൗദി അറേബ്യ. ഇനി മുതൽ സൗദി അറേബ്യയിലും ഗൂഗിൾ പേ സൗകര്യം ലഭ്യമാകും. ഷോപ്പിങ്ങിനും മറ്റും പേയ്‌മെൻറ് നടത്താനുള്ള എളുപ്പവഴിയാണ് ഗൂഗിൾ പേ. ഇതുമായി ബന്ധപ്പെട്ട് സൗദി സെൻട്രൽ ബാങ്ക് (SAMA) ഗൂഗിളുമായി കരാറിൽ ഒപ്പിട്ടു. ദേശീയ പേയ്‌മെന്റ് ശൃംഖലയായ മാഡ വഴി 2025 ൽ തന്നെ സൗദി അറേബ്യയിൽ ഗൂഗിൾ പേ അവതരിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

സൗദി വിഷൻ 2030ൻറെ ഭാഗമായി രാജ്യത്തിെൻ്റെ ഡിജിറ്റൽ പേയ്‌മെൻറ് സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായാണ് ഈ പദ്ധതി മുന്നോട്ടുവയ്ക്കുന്നത്. സൗദി സെൻട്രൽ ബാങ്കിെൻ്റെ വലിയ പരിശ്രമങ്ങൾക്കൊടുവിലാണ് ​ഗൂ​ഗിൾ പേയെന്ന സ്വപ്നം യാഥാർത്തമാകുന്നത്. ​ഗൂ​ഗിൾ പേ സൗകര്യം യാഥാർത്ഥ്യമാകുന്നതോടെ പൊതുജനങ്ങൾ പണത്തെ ആശ്രയിക്കുന്നത് കുറയുമെന്നും ഡിജിറ്റൽ സേവനം രം​ഗത്ത് പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നും അധികൃതർ പറഞ്ഞു.

പൊതുജനങ്ങൾക്ക് ഷോപ്പുകളിലും ആപ്പുകളിലും വെബിലും മറ്റുമുള്ള ഇടപാടുകൾക്ക് നൂതനവും സുരക്ഷിതവുമായ പേയ്‌മെൻ്റ് രീതി ഗൂഗിൾ പേ പദ്ധതിയിലൂടെ വാ​ഗ്ദാനം ചെയ്യുന്നു. സുരക്ഷിതവും തടസ്സമില്ലാത്തതുമായ ഇടപാടുകൾ നടത്താനും ഈ സൗകര്യം ഉപയോ​ഗപ്പെടുത്താനാകും. ഉപയോക്താക്കൾക്ക് ഗൂഗിൾ വാലറ്റിൽ അവരുടെ മാഡ കാർഡുകൾ സൗകര്യപ്രദമായി ചേർക്കാനും കൈകാര്യം ചെയ്യാനും കഴിയുന്നതിനുള്ള ഏർപ്പാടുകളും ഒരുക്കും.

സൗദി അറേബ്യയുടെ സാമ്പത്തിക വ്യവസ്ഥയെ ആധുനികവൽക്കരിക്കാനും ആഗോള ഫിൻടെക് വ്യവസായത്തിൽ തങ്ങളുടെ രാജ്യത്തെ എടുത്ത് കാണിക്കാനുമുള്ള അവരുടെ കാഴ്ചപ്പാടിന്റെ വ്യക്തമായ സൂചനയായാണ് ഗൂഗിൾ പേ ആരംഭിക്കുന്നതിലൂടെ അധികൃതർ ലക്ഷ്യം വയ്ക്കുന്നത്.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ