Dubai: ട്രാഫിക് നിയന്ത്രിക്കാൻ കാർപൂളിങ് സൗകര്യം; നിർദ്ദേശവുമായി ദുബായിലെ സ്കൂളുകൾ

Carpooling In Dubai: സ്കൂളുകൾക്ക് സമീപമുണ്ടാവുന്ന ട്രാഫിക് നിയന്ത്രിക്കാൻ കാർപൂളിങ് പരിഗണിക്കണമെന്ന നിർദ്ദേശവുമായി ദുബായിലെ സ്കൂളുകൾ. ദുബായിലെ വിവിധ സ്കൂളുകൾ മാതാപിതാക്കളോട് ഇക്കാര്യം ആവശ്യപ്പെട്ടു.

Dubai: ട്രാഫിക് നിയന്ത്രിക്കാൻ കാർപൂളിങ് സൗകര്യം; നിർദ്ദേശവുമായി ദുബായിലെ സ്കൂളുകൾ

കാർപൂളിങ്

Published: 

05 May 2025 15:29 PM

ട്രാഫിക് നിയന്ത്രിക്കാൻ കാർപൂളിങ് സൗകര്യം പരിഗണിക്കണമെന്ന നിർദ്ദേശവുമായി ദുബായിലെ സ്കൂളുകൾ. സ്കൂളുകൾക്ക് സമീപമുണ്ടാവുന്ന ട്രാഫിക് നിയന്ത്രിക്കാൻ കാർപൂളിങ് സൗകര്യം പരിഗണിക്കണമെന്നാണ് സ്കൂൾ അധികൃതരുടെ ആവശ്യം. ദുബായിലെ വിവിധ സ്കൂളുകൾ ഈ ആവശ്യം മുന്നോട്ടുവച്ചു.

ഷേർഡ് ട്രാൻസ്പോർട്ടേഷൻ സൗകര്യം പരിഗണിക്കാനാണ് മാതാപിതാക്കളോട് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. പെയ്ഡ് കാർപൂളിങ് സൗകര്യം രാജ്യത്ത് നിയമവിരുദ്ധമാണെങ്കിലും മാതാപിതാക്കൾക്ക് വാണിജ്യപരമല്ലാത്ത കാർപൂളിങ് പരിഗണിക്കാനാവും. സ്വയം പ്ലാൻ ചെയ്ത് പരസ്പരം മറ്റ് കുട്ടികളെയും സ്കൂളിൽ എത്തിക്കാനാണ് മാതാപിതാക്കളോട് അധികൃതരുടെ ആവശ്യം.

ഇത്തരത്തിൽ കാർപൂളിങ് സൗകര്യം ഏർപ്പെടുത്തുന്നതിലൂടെ പരിസ്ഥിതി സൗഹൃദജീവിത രീതി പരിശീലിക്കാനാവുമെന്നും ട്രാഫിക് തിരക്കുകൾ കുറയ്ക്കാനാവുമെന്നും അധികൃതർ പറയുന്നു. ഒരു സമൂഹമെന്ന നിലയിൽ മെച്ചപ്പെട്ട ബന്ധങ്ങളുണ്ടാക്കാനും പരസ്പരം മനസിലാക്കാനും ഇതിലൂടെ കഴിയുമെന്നും അധികൃതർ അവകാശപ്പെടുന്നു.

സ്കൂൾ ഫീസ്
ദുബായിൽ സ്കൂൾ ഫീസ് വർധിപ്പിക്കാൻ തീരുമാനമായിരുന്നു. അടുത്ത അധ്യയന വർഷം മുതലാണ് സ്വകാര്യ സ്കൂളുകൾ ഫീസ് വർധിപ്പിക്കുക. അടുത്ത വർഷം മുതലുള്ള ഫീസ് വർധനയ്ക്ക് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെൻ്റ് അതോറിറ്റി (കെഎച്ച്ഡിഎ) അനുവാദം നൽകി. 2.35 ശതമാനം ഫീസ് വർധനയാണ് നടപ്പാക്കുക. ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസവും ജീവനക്കാരുടെ ശമ്പളവും മറ്റ് ചിലവുകളുമൊക്കെ ഫീസ് ഉയർത്താൻ അനുമതി നൽകിയതിൽ പരിഗണിച്ചു എന്ന് കെഎച്ച്ഡിഎ വ്യക്തമാക്കി.

ദുബായിൽ ആകെയുള്ളത് 227 സ്വകാര്യ സ്കൂളുകളാണ്. 185 രാജ്യങ്ങളിൽ നിന്നുള്ള 3,87441 വിദ്യാർത്ഥികൾ ഈ സ്കൂളുകളിൽ പഠിക്കുന്നുണ്ട്. 2023-2024 അധ്യയന വർഷത്തെ അപേക്ഷിച്ച് വിദ്യാർത്ഥികളുടെ എണ്ണത്തിൽ 12 ശതമാനം വർധനയാണ് ഈ വർഷം രേഖപ്പെടുത്തിയത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും