Sheikh hasina: ഷെയ്ഖ് ഹസീനയ്ക്ക് വീണ്ടും ശിക്ഷ… ഇത്തവണത്തേത് 21 വര്‍ഷം തടവ്

Sheikh Hasina Sentenced to Prison in Corruption Case: ധാക്കയിലെ പുർബച്ചൽ മേഖലയിൽ സർക്കാർ ഭൂമി നിയമവിരുദ്ധമായി കുടുംബാംഗങ്ങൾക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് ബംഗ്ലാദേശ് അഴിമതി വിരുദ്ധ കമ്മീഷൻ (എ.സി.സി.) കഴിഞ്ഞ ജനുവരിയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്തത്.

Sheikh hasina: ഷെയ്ഖ് ഹസീനയ്ക്ക് വീണ്ടും ശിക്ഷ... ഇത്തവണത്തേത് 21 വര്‍ഷം തടവ്

Sheikh Hasina

Published: 

27 Nov 2025 | 03:43 PM

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് അഴിമതിക്കേസുകളിൽ 21 വർഷം തടവ് ശിക്ഷ വിധിച്ച് ധാക്ക കോടതി. മൂന്ന് തട്ടിപ്പുകേസുകളിലായി ഏഴ് വർഷം വീതം തടവാണ് ധാക്കയിലെ പ്രത്യേക കോടതി ജഡ്ജി മുഹമ്മദ് അബ്ദുള്ള അൽ മാമുൻ വിധിച്ചത്.

ധാക്കയിലെ പുർബച്ചൽ മേഖലയിൽ സർക്കാർ ഭൂമി നിയമവിരുദ്ധമായി കുടുംബാംഗങ്ങൾക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് ബംഗ്ലാദേശ് അഴിമതി വിരുദ്ധ കമ്മീഷൻ (എ.സി.സി.) കഴിഞ്ഞ ജനുവരിയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്തത്. ഇതിലെ മൂന്ന് കേസുകളിലാണ് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്. ശേഷിക്കുന്ന മൂന്ന് കേസുകളിലെ വിധി ഡിസംബർ ഒന്നിന് പ്രഖ്യാപിക്കും.

 

കുടുംബാംഗങ്ങൾക്കും ശിക്ഷ

 

കേസിൽ ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വാസദ് ജോയിക്ക് അഞ്ച് വർഷം തടവും 100,000 ബംഗ്ലാദേശി ടാക്ക പിഴയും കോടതി വിധിച്ചു. മകൾ സൈമ വാസദ് പുട്ടുലിനും അഞ്ച് വർഷം തടവുശിക്ഷ ലഭിച്ചു.

Also Read: ഹോങ്കോങ്ങ് ദുരന്തം; മരണസംഖ്യ 44 ആയി ഉയർന്നു, മൂന്ന് പേർ അറസ്റ്റിൽ

2024 ജൂലൈയിൽ നടന്ന സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട്, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്ക് ഷെയ്ഖ് ഹസീന കുറ്റക്കാരിയാണെന്ന് നേരത്തെ ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ (ഐ.സി.ടി.) കണ്ടെത്തിയിരുന്നു. ഈ കേസിൽ ട്രൈബ്യൂണൽ അവർക്ക് വധശിക്ഷയും വിധിച്ചിട്ടുണ്ട്. പ്രക്ഷോഭങ്ങളെത്തുടർന്ന് രാജ്യം വിട്ട ഷെയ്ഖ് ഹസീന നിലവിൽ ഇന്ത്യയിലാണ് കഴിയുന്നത്.

മുട്ട ഇനി പെർഫക്ടായി പുഴുങ്ങിയെടുക്കാം
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം