AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Axiom-4 mission: കാത്തിരിപ്പ് അവസാനിക്കുന്നു, ശുഭാംശു ശുക്ലയും സംഘവും ബഹിരാകാശത്തേക്ക്; ആക്‌സിയം 4 ദൗത്യം ഇന്ന്

Shubhanshu Shukla's Axiom-4 launch Today: 28 മണിക്കൂർ യാത്രയ്ക്ക് ശേഷം, വ്യാഴാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 4:30 ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തും. ഏകദേശം 14 ദിവസം സംഘം ഐ.എസ്.എസിൽ ചെലവഴിക്കും.

Axiom-4 mission: കാത്തിരിപ്പ് അവസാനിക്കുന്നു, ശുഭാംശു ശുക്ലയും സംഘവും ബഹിരാകാശത്തേക്ക്; ആക്‌സിയം 4 ദൗത്യം ഇന്ന്
Axiom 4 Mission Image Credit source: PTI
nithya
Nithya Vinu | Published: 25 Jun 2025 07:01 AM

ഫ്ലോറിഡ: ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇന്ന്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയം 4 ദൗത്യത്തിന്റെ വിക്ഷേപണം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.01 ന് നടക്കുമെന്ന് നാസ അറിയിച്ചു. മെയ് 29ന് തീരുമാനിച്ചിരുന്ന ദൗത്യം സാങ്കേതിക തകരാറുകളെ തുടർന്ന് നിരവധി തവണ മാറ്റി വയ്ക്കുകയായിരുന്നു.

41 വർഷങ്ങൾക്ക് ശേഷങ്ങൾമാണ് ഒരു ഇന്ത്യക്കാരൻ ബഹിരാകാശത്തേക്ക് പോകുന്നത്. കെന്നഡി സ്‌പേസ് സെന്ററിന്റെ കോംപ്ലക്‌സ് 39A യിൽ നിന്ന് ഇന്ത്യൻ സമയം ഉച്ചയോടെയാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. 28 മണിക്കൂർ യാത്രയ്ക്ക് ശേഷം, വ്യാഴാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 4:30 ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തും. ഏകദേശം 14 ദിവസം സംഘം ഐ.എസ്.എസിൽ ചെലവഴിക്കും.

ALSO READ: ഒരു സീറ്റിന് ഇന്ത്യ കൊടുത്തത് 500 കോടി, ആക്സിയമിന്റെ ബഹിരാകാശ യാത്രകൾക്ക് 70 മില്യൺ ഡോളർ ചെലവ് എന്തുകൊണ്ട്?

സ്പേസ് എക്സിൻ്റെ ഫാൽക്കൺ 9 റോക്കറ്റിൽ ഡ്രാഗൺ പേടകത്തിലാണ് യാത്ര. ശുഭാംശു ശുക്ലയ്ക്ക് പുറമേ പെഗ്ഗി വിറ്റ്‌സൺ (യുഎസ്), സ്ലാവോസ് ഉസ്‌നാൻസ്കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരടങ്ങുന്നതാണ് ദൗത്യസംഘം. ദൗത്യത്തിനിടയിലോ ബഹിരാകാശത്തേക്കോ അപകടസാധ്യതകൾ ഉണ്ടാക്കുന്ന അണുബാധകൾ തടയുന്നതിന്റെ ഭാഗമായി എല്ലാവരും കഴിഞ്ഞ മേയ് 25 മുതൽ ക്വാറന്റീനിലാണ്.

കഴിഞ്ഞ ദിവസമാണ് പുതിയ വിക്ഷേപണ തീയതി നാസ പ്രഖ്യാപിച്ചത്. മെയ് 29 നായിരുന്നു യാത്ര ആസൂത്രണം ചെയ്തിരുന്നത്, എന്നാൽ ഐഎസ്എസിന്റെ റഷ്യൻ നിർമ്മിത സ്വെസ്ഡ മൊഡ്യൂളിലെ ചോർച്ച ഉൾപ്പെടെയുള്ള സാങ്കേതിക പ്രശ്‌നങ്ങൾ കാരണം തുടർച്ചയായി കാലതാമസം നേരിടുകയായിരുന്നു.