Steel-Aluminum Tariffs: സ്റ്റീല്‍, അലുമിനിയം ഇറക്കുമതി തീരുവ 50%; ഉത്തരവില്‍ ഒപ്പുവെച്ച് ട്രംപ്

Trump Sign In Steel-Aluminum Tariffs Hike Order: ബുധനാഴ്ച (ജൂണ്‍ 4) മുതല്‍ പുതിയ താരിഫ് നിലവില്‍ വരുമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കുന്നു. ഈ നടപടി അമേരിക്കന്‍ സ്റ്റീല്‍ വ്യവസായത്തിന്റെ ഭാവി സുരക്ഷിതമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് ട്രംപ് പറഞ്ഞു.

Steel-Aluminum Tariffs: സ്റ്റീല്‍, അലുമിനിയം ഇറക്കുമതി തീരുവ 50%; ഉത്തരവില്‍ ഒപ്പുവെച്ച് ട്രംപ്

ഡൊണാള്‍ഡ് ട്രംപ്

Published: 

04 Jun 2025 | 06:56 AM

വാഷിങ്ടണ്‍: സ്റ്റീല്‍, അലുമിനിയം എന്നിവയുടെ താരിഫ് ഉയര്‍ത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസില്‍ ഇറക്കുമതി ചെയ്യുന്ന സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന 25 ശതമാനം താരിഫ് 50 ശതമാനമാക്കി ഉയര്‍ത്തി. താരിഫ് ഇരട്ടിയാക്കാനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു.

ബുധനാഴ്ച (ജൂണ്‍ 4) മുതല്‍ പുതിയ താരിഫ് നിലവില്‍ വരുമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കുന്നു. ഈ നടപടി അമേരിക്കന്‍ സ്റ്റീല്‍ വ്യവസായത്തിന്റെ ഭാവി സുരക്ഷിതമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് ട്രംപ് പറഞ്ഞു. കാറുകള്‍ മുതല്‍ ഭക്ഷണങ്ങളുടെ പാക്കിങ്ങിന് വരെ ഉപയോഗിക്കുന്ന ലോഹങ്ങളുടെ തീരുവ രണ്ടാം തവണയാണ് വര്‍ധിപ്പിക്കുന്നത്.

എന്നാല്‍ യുകെയില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവ തന്നെയാകും ഈടാക്കുന്നത്. യുഎസുമായുള്ള തുടര്‍ച്ചയായ വ്യാപാര ചര്‍ച്ചകളുടെ ഭാഗമായാണ് യുകെയ്ക്ക് ഇളവ് നല്‍കിയതെന്ന് ട്രംപ് വ്യക്തമാക്കുന്നു.

കാനഡ, ബ്രസീല്‍, മെക്‌സിക്കോ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നാണ് യുഎസിലേക്ക് ഏറ്റവും കൂടുതല്‍ ലോഹങ്ങളെത്തുന്നത്. അതിനാല്‍ തന്നെ ട്രംപിന്റെ നീക്കം യുഎസിന് ഗുണം ചെയ്യില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. വലിയ തോതില്‍ ലോഹങ്ങള്‍ ഉപയോഗിക്കുന്ന അമേരിക്ക ഈ നടപടിക്ക് കനത്ത വില നല്‍കേണ്ടി വരുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

Also Read: Israel Fire attack on Gaza: ഗാസയിൽ ഭക്ഷണം കാത്ത് നിന്നവർക്കെതിരെ ഇസ്രായേൽ വെടിവെയ്പ്പ്; 27 പേർ കൊല്ലപ്പെട്ടു

തീരുവ വര്‍ധിക്കുന്നത് സ്വാഭാവികമായും കമ്പനികളെ ഉത്പാദനം നിര്‍ത്തിവെക്കാന്‍ പ്രേരിപ്പിക്കും. ഇത് ഉപയോക്താക്കളെ പ്ലാസ്റ്റിക് അല്ലെങ്കില്‍ പേപ്പര്‍ ബോക്‌സുകള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുമെന്നും മേരിലാന്‍ഡ് ആസ്ഥാനമായുള്ള ഇന്‍ഡിപെന്‍ഡന്റ് കാന്‍ കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് റിക്ക് ഹ്യൂതര്‍ പറയുന്നു.

 

 

Follow Us
Related Stories
Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
Iran War: പശ്ചിമേഷ്യന്‍ യുദ്ധം അവസാനിച്ചു; കരാറിലെത്തിയതായി ട്രംപ്, ഹോര്‍മുസ് തുറന്നതായി വാദം
Brain – Computer Interface: എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിന് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം, ലോകത്തിലെ ആദ്യ ബ്രെയിൻ ചിപ്പ് പുറത്തിറക്കാൻ ചൈന
Iran War: കരാറില്‍ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്, അങ്ങനെയൊന്ന് നടക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പിച്ച് ഇറാന്‍
PM Modi to Meet US President: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്