Sundar Pichai: ‘ഒരുപാട് മാറിയിരിക്കുന്നു…’: ഗൂഗിളിൽ 20 വർഷം പൂർത്തിയാക്കി സുന്ദർ പിച്ചൈ

2004ൽ പ്രൊഡക്റ്റ് മാനേജ്‌മെൻ്റ് ആൻഡ് ഡെവലപ്‌മെൻ്റ് തലവനായാണ് ഗൂഗിളിലേക്കുള്ള സുന്ദർ പിച്ചൈയുടെ കടന്നുകയറ്റം.

Sundar Pichai: ഒരുപാട് മാറിയിരിക്കുന്നു...: ഗൂഗിളിൽ 20 വർഷം പൂർത്തിയാക്കി സുന്ദർ പിച്ചൈ

Sundar Pichai completes 20 years at Google

Updated On: 

27 Apr 2024 14:33 PM

ടെക് ഭീമനായ ഗൂഗിളിൽ 20 വർഷം പൂർത്തിയാക്കിയതായി ഗൂഗിളിൻ്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സിഇഒ) സുന്ദർ പിച്ചൈ. ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. “ഏപ്രിൽ 26, 2004 ഗൂഗിളിലെ എൻ്റെ ആദ്യ ദിവസമായിരുന്നു. അതിനുശേഷം ഒരുപാട് മാറിയിരിക്കുന്നു – സാങ്കേതികവിദ്യ, ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം… എൻ്റെ മുടി. അങ്ങനെ എല്ലാം മാറിയിരിക്കുന്നു. 20 വർഷമായി ഈ അത്ഭുതകരമായ ജോലിയുടെ ത്രില്ലിലാണ് ഞാൻ. താൻ ഇപ്പോഴും ഒരു ഭാ​ഗ്യവാനാണ്.”സുന്ദർ പിച്ചൈ പറഞ്ഞു.

പോസ്റ്റ് പങ്കിട്ട് മണിക്കൂറുകൾക്ക് അകം തന്നെ 116,000-ലധികം ലൈക്കുകളാണ് വാരികൂട്ടിയത്. നിരവധിപേർ അദ്ദേഹത്തിൻ്റെ നേട്ടത്തെ അഭിനന്ദിച്ച് രം​ഗത്തെത്തി. ഗൂഗിളിൻ്റെയും ആൽഫബെറ്റിൻ്റെയും സിഇഒയാണ് സുന്ദർ പിച്ചൈ. ആൽഫബെറ്റിൻ്റെ ഡയറക്ടർ ബോർഡിലാണ് അദ്ദേഹം സേവനമനുഷ്ഠിക്കുന്നത്. 2004ൽ പ്രൊഡക്റ്റ് മാനേജ്‌മെൻ്റ് ആൻഡ് ഡെവലപ്‌മെൻ്റ് തലവനായാണ് ഗൂഗിളിലേക്കുള്ള അദ്ദേഹത്തിൻ്റെ കടന്നുകയറ്റം. ​ഗൂ​ഗിളിന് നിരവധി മേഖലകളിൽ നേട്ടമുണ്ടാക്കിയതിൽ അദ്ദേഹം വഹിച്ച പങ്ക് ചെറുതായിരുന്നില്ല

തമിഴ്നാട്ടിലെ ചെന്നൈയിലാണ് അദ്ദേഹം ജനിച്ചതും വളർന്നതും. പിച്ചൈ സുന്ദരരാജൻ എന്നാണു യഥാർത്ഥ പേരെങ്കിലും സുന്ദർ പിച്ചൈ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഖരഗ്‌പൂർ ഐഐടിയിൽ നിന്നും അദ്ദേഹം തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി. മെറ്റീരിയൽ എഞ്ചിനീയറായ്ട്ടാണ് അദ്ദേഹം കരിയറിൽ തുടക്കം കുറിച്ചത്. 2008-ൽ ഗൂഗിൾ ക്രോം ബ്രൗസർ തയ്യാറാക്കിയ സംഘത്തിൻ്റെ തലവൻ പിച്ചൈ ആയിരുന്നു. തുടർന്ന് ഗൂഗിളിന്റെ ടൂൾബാർ, ഡെസ്ക്ടോപ്പ് സെർച്ച്, ഗൂഗിൾ ഗിയർ തുടങ്ങീ ആൻഡ്രോയ്ഡ് വരെയുള്ള ഉൽപന്നങ്ങളുടെ സീനിയർ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു.

2009-ൽ ഗൂഗിൾ ക്രോം ബുക്ക്, ഗൂഗിൾ ക്രോം ഒ.എസ്. എന്നിവയും 2010 മെയ് 20 ന് വെബ്എം പദ്ധതി എന്നിവ അവതരിപ്പിച്ചതും ഇദ്ദേഹം തന്നെയാണ്. 2013-ൽ ഗൂഗിളിന്റെ ആൻഡ്രോയ്ഡ് വിഭാഗം തലവനായി. 2014-ൽ ഗൂഗിൾ ഉൽപന്നങ്ങളുടെ മേൽനോട്ട ചുമതലയും ഇദ്ദേഹത്തിനായിരുന്നു. ഗൂഗിൾ സ്ഥാപകൻ ലാറി പേജിന്റെ വലംകൈ ആയാണു അമേരിക്കൻ മാദ്ധ്യമങ്ങൾ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. 2015 ഓഗസ്റ്റ് 10-നു ആൽഫബെറ്റ് ഇൻകോർപ്പറേറ്റഡിന്റെ ഉപവിഭാഗമായി ഗൂഗിൾ മാറിയതിനു ശേഷം ഗൂഗിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി സുന്ദർ പിച്ചൈയെ നിയമിച്ചതും ലാറി പേജ് തന്നെയായിരുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ