Syria Clashes Kill Dozens: സിറിയയിൽ വീണ്ടും സംഘർഷം; അസദ് അനുകൂലികളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 200 മരണം

Syria Clashes Kill Over 200: സംഘർഷം കനത്തതോടെ ലതാകിയയിലേക്ക് കൂടുതൽ സേനയെ അയച്ചതായി സർക്കാർ വ്യക്തമാക്കി. സൈന്യം സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുന്നതായി ദേശീയ വാർത്ത ഏജൻസിയും റിപ്പോർട്ട് ചെയ്തു.

Syria Clashes Kill Dozens: സിറിയയിൽ വീണ്ടും സംഘർഷം; അസദ് അനുകൂലികളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 200 മരണം

പ്രതീകാത്മക ചിത്രം

Updated On: 

08 Mar 2025 10:42 AM

ലതാകിയ: സിറിയയിൽ മുൻ പ്രസിഡന്റ് ബഷാർ അൽ അസദ് അനുകൂലികളും സിറിയൻ സുരക്ഷാസേനയും തമ്മിൽ വീണ്ടും സംഘർഷം. ഏറ്റുമുട്ടലിൽ 200ലധികം പേർ കൊല്ലപ്പെട്ടു. ലതാകിയയിലെ തീരദേശ മേഖലയിൽ ആരംഭിച്ച സംഘർഷം പിന്നീട് ടാർട്ടസിലേക്കും വ്യാപിക്കുകയായിരുന്നു. അസദ് അനുകൂലികളുടെ ശക്തികേന്ദ്രമായ ലതാക്കിയൻ ഗ്രാമങ്ങളിൽ സേന വ്യോമാക്രമണം നടത്തിയതായാണ് റിപ്പോർട്ട്. ബ്രിട്ടനിലെ സിറിയൻ യുദ്ധ നിരീക്ഷണ സംഘടനയായ സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യുമൺ റൈറ്റ്സ് ആണ് ഇക്കാര്യം അറിയിച്ചത്.

സംഘർഷം കനത്തതോടെ ലതാകിയയിലേക്ക് കൂടുതൽ സേനയെ അയച്ചതായി സർക്കാർ വ്യക്തമാക്കി. സൈന്യം സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുന്നതായി ദേശീയ വാർത്ത ഏജൻസിയും റിപ്പോർട്ട് ചെയ്തു. ലതാകിയ പ്രവിശ്യയിലെ ജബ്ലെ പട്ടണത്തിൽ നിന്നാണ് ഏറ്റുമുട്ടലിന്റെ തുടക്കം. അസദിന്റെ സേനയിലെ ‘ദി ടൈഗർ’ എന്ന വിളിപ്പേരുള്ള കമാൻഡർ ആയിരുന്ന സുഹൈൽ അൽ ഹസ്സന്റെ അനുയായികൾ സുരക്ഷാസേനയുടെ ചെക്ക്പോസ്റ്റുകൾ ആക്രമിക്കുകയായിരുന്നു. ഇതോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

2015ൽ വിമതർക്കെതിരെ ഉണ്ടായ ഏറ്റുമുട്ടലിൽ അസദ് സേനയെ നയിച്ചത് ഹസ്സൻ ആണ്. അസദ് അനുകൂലികളുടെ നിയന്ത്രണത്തിലാണ് ലതാകിയയിലെ തീരമേഖലയായ ബനിയാസും ജബ്ലെയും ഇപ്പോഴുമുള്ളത്. ന്യൂനപക്ഷമായ അൽവൈറ്റുകൾ അധിവസിക്കുന്ന മേഖലയാണിത്.

ALSO READ: ‘റഷ്യയെ പിന്നെയും കൈകാര്യം ചെയ്യാം; പക്ഷേ, യുക്രൈൻ ബുദ്ധിമുട്ടാണ്’; തുറന്നുപറഞ്ഞ് ട്രംപ്‌

ബഹുഭൂരിപക്ഷവും സുന്നികൾ ഉള്ള സിറിയയിലെ ഷിയാ വിഭാഗത്തിലെ അലവി എന്ന ചെറിയ ഉപവിഭാഗത്തിൽ ഉൾപ്പെടുന്നവരാണ് അസദ് കുടുംബം. ബഷാർ അൽ അസദിന്റെ മരണത്തോടെ അലവി വിഭാഗത്തിന് നേരെ വ്യപകമായ ആക്രമണങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സിറിയൻ ഭരണകൂടത്തിന്റെ നിയന്ത്രണത്തിൽ പെടുന്ന ഇടമല്ല അസദിന്റെ ജന്മനഗരമായ ഖർദ്വിയും അലവിയും.

2024 ഡിസംബറിൽ ഹയാത് തഹ്രീർ അൽ ഷാം (എച്ച്ടിഎസ്) നടത്തിയ വിപ്ലവത്തിന് ശേഷം സിറിയയിൽ ഉണ്ടാകുന്ന ഏറ്റവും വലിയ ഏറ്റുമുട്ടലാണിത്. എച്ച്ടിഎസിന്റെ നേതാവായിരുന്ന അഹമ്മദ് അൽ ഷാരയാണ് നിലവിലെ സിറിയയുടെ ഇടക്കാല പ്രസിഡന്റ് . അസദ് അനുകൂലികളെ രാജ്യത്ത് നിന്ന് ഉന്മൂലനം ചെയ്യുമെന്ന് ഷാരയുടെ കീഴിൽ ഉള്ള സേന നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Related Stories
Donald Trump: ട്രംപ് ഇന്ത്യയ്‌ക്കെതിരെ ചുമത്തിയ തീരുവ നീക്കണമെന്ന് ഡെമോക്രാറ്റുകള്‍; പ്രമേയം അവതരിപ്പിച്ചു
Shooting At Brown University: അമേരിക്കയിലെ ബ്രൗൺ സർവകലാശാലയിൽ വെടിവെയ്പ്പ്; രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്
Syria ISIS Attack: സിറിയയിൽ ഐഎസ്ഐഎസ് ആക്രമണം; മൂന്ന് അമേരിക്കക്കാർ കൊല്ലപ്പെട്ടു, തിരിച്ചടിക്കുമെന്ന് ട്രംപ്
UAE Holiday: ജനുവരി ഒന്നിന് ജോലിക്ക് പോവേണ്ട; അവധി ഇവര്‍ക്ക് മാത്രം
Trump Superclub Plan: ‘സി5’ എലൈറ്റ് ഗ്രൂപ്പിന് ട്രംപിന്റെ കരുനീക്കം? ഇന്ത്യയെയും ഒപ്പം കൂട്ടും; പിന്നില്‍ ആ ലക്ഷ്യം
Indian-Origin Arrest In Canada: അസുഖം നടിച്ചെത്തി ഡോക്ടർമാർക്കു മുന്നിൽ നഗ്നതാ പ്രദർശനം; ഇന്ത്യൻ വംശജൻ കാനഡയിൽ അറസ്റ്റിൽ
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം