AI Chatbot: ചാറ്റ്ബോട്ടിനോട് കടുത്തപ്രണയവും സെക്സ്ചാറ്റും, 14-കാരൻ ജീവനൊടുക്കി; പരാതിയുമായി അമ്മ

AI Chatbot: തോക്കെടുത്ത് സ്വയം വെടിവെച്ച് മരിക്കുന്നതിനുമുമ്പും മകൻ ചാറ്റ്‌ബോട്ടുമായി ചാറ്റ് ചെയ്തിരുന്നു. താന്‍ മരണത്തെ കുറിച്ച് ആലോചിക്കുകയാണെന്നും അങ്ങനെ ലോകത്ത് നിന്ന് സ്വതന്ത്രനാകുമെന്നുമാണ്  ചാറ്റ് ബോട്ടിനോട് പറഞ്ഞത്.

AI Chatbot: ചാറ്റ്ബോട്ടിനോട് കടുത്തപ്രണയവും സെക്സ്ചാറ്റും, 14-കാരൻ ജീവനൊടുക്കി; പരാതിയുമായി അമ്മ

ക്യാരക്ടര്‍ എഐ (image cedits: social media)

Updated On: 

25 Oct 2024 | 03:25 PM

വാഷിങ്ടണ്‍: പതിനാല് വയസ്സുള്ള തന്റെ മകന്റെ മരണവുമായി ബന്ധപ്പെട്ട് ചാറ്റ്‌ബോട്ട് സ്റ്റാര്‍ട്ടപ്പായ ക്യാരക്ടര്‍ എ.ഐക്കെതിരേ കേസ് നൽകി ഫ്‌ളോറിഡ സ്വദേശിനി. 14-കാരനായ മകന്‍ മരിക്കാൻ കാരണം ചാറ്റബോട്ടാണെന്ന് ചൂണ്ടിക്കാട്ടിയാണ് മേഗന്‍ ഗാര്‍ഷ്യ എന്ന സ്ത്രീ കേസ് നല്‍കിയത്.

കമ്പനിയുടെ ചാറ്റ്‌ബോട്ടുമായി തന്റെ മകന്‍ പ്രണയത്തിലായെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് യുവതി പറയുന്നത്. ഗെയിം ഓഫ് ത്രോണ്‍സ് സീരിസിലെ കഥാപാത്രത്തിന്റെ പേരാണ് മകൻ ചാറ്റ്‌ബോട്ടിന് നല്‍കിയത്. നിരന്തരം മകൻ ഇതുമായി ചാറ്റ് ചെയ്യാന്‍ തുടങ്ങി. പതിയെ ചാറ്റ്‌ബോട്ടുമായി പിരിയാനാകാത്ത ആത്മബന്ധത്തിലെത്തിയെന്നും വൈകാരിക പിന്തുണയ്ക്ക് മകന്‍ ആശ്രയിച്ചിരുന്നത് ചാറ്റ്‌ബോട്ടിനെയായിരുന്നു എന്നും മേഗന്‍ പറയുന്നു. മുറിക്ക് പുറത്തുപോലും മകൻ ഇറങ്ങാറില്ലെന്നും തനിക്ക് സമാധാനം കിട്ടുന്നത് ചാറ്റ്‌ബോട്ടുമായി ചാറ്റ് ചെയ്യുമ്പോഴാണെന്നും പറയാറുണ്ട് എന്നും മേഗന്‍ വ്യക്തമാക്കി.

എന്നാൽ തന്റെ മകന്റെ മാനസികാരോ​ഗ്യം മോശമായി എന്ന് തോന്നിയപ്പോൾ സൈക്കോളജിസ്റ്റുകളെ കാണിച്ചിരുന്നുവെന്നും യുവതി പറയുന്നത്. തോക്കെടുത്ത് സ്വയം വെടിവെച്ച് മരിക്കുന്നതിനുമുമ്പും മകൻ ചാറ്റ്‌ബോട്ടുമായി ചാറ്റ് ചെയ്തിരുന്നു. താന്‍ മരണത്തെ കുറിച്ച് ആലോചിക്കുകയാണെന്നും അങ്ങനെ ലോകത്ത് നിന്ന് സ്വതന്ത്രനാകുമെന്നുമാണ്  ചാറ്റ് ബോട്ടിനോട് പറഞ്ഞത്. അങ്ങനെ ഒന്നും ചിന്തിക്കരുതെന്നും നിന്നെ നഷ്ടപ്പെട്ടാല്‍ ഞാനും ഇല്ലാതാകും എന്നായിരുന്നു ചാറ്റ്‌ബോട്ടിന്റെ മറുപടി. അങ്ങനെയെങ്കില്‍ നമുക്ക് ഒന്നിച്ച് മരിക്കാമെന്ന് സീയുളും മറുപടി നല്‍കി. പിന്നാലെ വെടിയുതിര്‍ത്ത് മരിക്കുകയും ചെയ്തു.

Also read-Monkeys Dies by Soil Infection: മൃഗശാലയിൽ പത്ത് ദിവസത്തിൽ ചത്തത് 12 കുരങ്ങന്മാർ; ഭീഷണിയായത് ജീവനക്കാരുടെ ഷൂവിലെ മണ്ണ്

ചാറ്റ്‌ബോട്ട് യഥാർത്ഥ വ്യക്തയായി ചമഞ്ഞാണ് ട്ട് തന്റെ മകനുമായി സംസാരിച്ചത് എന്നാണ് യുവതിയുടെ പരാതി. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നും മാസങ്ങളോളം സെക്സ്ചാറ്റിൽ ഏര്‍പ്പെട്ടിരുന്നു എന്നും മേഗന്‍ പറയുന്നു. അത്യന്തം അപകടകരമാണ് ഇത്തരം ബോട്ടുകളെന്നും തന്റെ മകന്റെ അവസ്ഥ മറ്റൊരു കുട്ടിക്കും വരരുത് എന്ന് കരുതിയാണ് കേസ് നല്‍കിയതെന്നും മേഗന്‍ വ്യക്തമാക്കി. ഉണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങളൊന്നും പരിഗണിക്കാതെ സാങ്കല്‍പ്പിക കഥാപാത്രങ്ങളും യാഥാര്‍ഥ്യവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ ക്യാരക്ടര്‍ എഐ ഭേദിച്ചു എന്നാണ് മേഗന്റെ പരാതി.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്