Nobel Prize in Chemistry 2025: രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു, പുരസ്കാരം ലഭിച്ച ആ മഹത്തായ കണ്ടെത്തൽ…

Susumu Kitagawa, Richard Robson and Omar Yaghi : സുസുമു കിറ്റഗാവ, റിച്ചാർഡ് റോബ്‌സൺ, ഒമർ യാഗി എന്നിവരാണ് സമ്മാനത്തിന് അർഹരായത്. മെറ്റൽ-ഓർഗാനിക് ഫ്രെയിംവർക്കുകൾ' (M O F) വികസിപ്പിച്ചതാണ് പുരസ്കാരത്തിനു അർഹരാക്കിയത്.

Nobel Prize in Chemistry 2025: രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു, പുരസ്കാരം ലഭിച്ച ആ മഹത്തായ കണ്ടെത്തൽ...

Nobel Prize Chemistry

Published: 

08 Oct 2025 16:09 PM

ന്യൂഡൽഹി: 2025-ലെ രസതന്ത്ര നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. സുസുമു കിറ്റഗാവ, റിച്ചാർഡ് റോബ്‌സൺ, ഒമർ യാഗി എന്നിവരാണ് സമ്മാനത്തിന് അർഹരായത്. മെറ്റൽ-ഓർഗാനിക് ഫ്രെയിംവർക്കുകൾ’ (M O F) വികസിപ്പിച്ചതാണ് പുരസ്കാരത്തിനു അർഹരാക്കിയത്.

 

എന്താണ് ഈ എംഒഎഫ്കൾ?

ഇവ വെറും ക്രിസ്റ്റലുകളല്ല; ഒരു വീട് പോലെ ഉള്ളിൽ ധാരാളം അറകളുള്ള സൂക്ഷ്മ വസ്തുക്കളാണ്. ഈ അറകളിലൂടെ വാതകങ്ങൾക്കും മറ്റ് രാസവസ്തുക്കൾക്കും എളുപ്പത്തിൽ സഞ്ചരിക്കാൻ കഴിയും.

 

Also read – നൂറു വർഷം ജീവിക്കുന്നവരും ഈ ലോകത്തുണ്ട്… 5 ജീവിതശൈലികളാണ് കാരണം

 

പ്രധാന ഉപയോഗങ്ങൾ

  • അന്തരീക്ഷ ശുദ്ധീകരണം: ഫാക്ടറികളിൽ നിന്നും മറ്റുമുള്ള വിഷവാതകങ്ങളെയും കാർബൺ ഡൈ ഓക്സൈഡിനെയും വലിച്ചെടുത്ത് വായു ശുദ്ധമാക്കാൻ ഇവയ്ക്ക് കഴിയും.
  • വെള്ളം ശേഖരിക്കൽ: വരണ്ട വായുവിൽ നിന്നും ഈർപ്പം വലിച്ചെടുത്ത് വെള്ളമാക്കി മാറ്റാൻ ഇവയ്ക്ക് സാധിക്കും.
  • മലിനീകരണം നീക്കൽ: മലിനജലത്തിൽ കലർന്ന മരുന്നുകളുടെ അംശം പോലുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഇത് ഉപയോഗിക്കാം.

ആവശ്യമുള്ള മാറ്റങ്ങൾ വരുത്തി, ഈ ക്രിസ്റ്റലുകളെ ഓരോ പ്രത്യേക കാര്യങ്ങൾക്കായും ഉപയോഗിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. മനുഷ്യരാശിയുടെ വലിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഈ കണ്ടുപിടിത്തത്തിന് കഴിയുമെന്ന് ശാസ്ത്രലോകം വിശ്വസിക്കുന്നു.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും