ഡാമിലെ വെള്ളം വറ്റി; പുറത്ത് വന്നത് 300 വർഷത്തോളം പഴക്കമുള്ള ചെറുനഗരം

അണക്കെട്ടിന് അടിയിൽ നിദ്രയിലായിരുന്ന നൂറിലധികം വർഷമുള്ള ചെറുനഗരമാണ് വരൾച്ചയിൽ പുറത്ത് വന്നത്

ഡാമിലെ വെള്ളം വറ്റി; പുറത്ത് വന്നത് 300 വർഷത്തോളം പഴക്കമുള്ള ചെറുനഗരം

Reservoir | Freepik

Published: 

04 May 2024 | 04:34 PM

ആഗോള തലത്തിൽ കാലാവസ്ഥാ വ്യതിയാനം സാരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയാണ്. വേനൽ അതിശക്തമായതോടെ ഫിലിപ്പീൻസിലെ പന്തബംഗനിൽ ഡാമിലെ വെള്ളം വറ്റിയതോടെ പുറത്ത് വന്നത് 300 വർഷത്തോളം പഴക്കമുള്ള ചെറുനഗരമാണ്.

ഫിലിപ്പീൻസിലെ ന്യൂവ എസിജെ പ്രവിശ്യയിലാണ് സംഭവം. അണക്കെട്ടിന് അടിയിൽ നിദ്രയിലായിരുന്ന നൂറിലധികം വർഷമുള്ള ചെറുനഗരമാണ് വരൾച്ചയിൽ പുറത്ത് വന്നത്. ഏറെക്കാലമായി മഴയില്ലാത്തതും കടുത്ത വേനലുമാണ് അണക്കെട്ടിലെ ജലനിരപ്പ് കുത്തനെ താഴ്ത്തിയത്.

പന്തബംഗൻ അണക്കെട്ടിന് അടിയിലായിരുന്നു ഈ നഗരമുണ്ടായിരുന്നത്. അണക്കെട്ട് വന്നതോടെ മുങ്ങിപ്പോയ ഒരു പള്ളിയും സെമിത്തേരിയും ചുറ്റുമുള്ള ചെറിയ നഗരവുമാണ് ഇപ്പോൾ ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുന്നത്. കനത്ത വെയിലിൽ 26 മീറ്ററോളമാണ് പന്തബംഗൻ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നത്.

മുൻവർഷത്തെ അപേക്ഷിച്ച് 7 മീറ്റർ അധികമാണ് ഇത്. 1970 കാലത്താണ് അണക്കെട്ട് ഉണ്ടാക്കിയത്. ഇക്കാലത്ത് ഇവിടെയുണ്ടായിരുന്ന ആളുകളെ പുനരധിവസിപ്പിച്ചിരുന്നു. സമീപത്തെ പ്രവിശ്യകളിലേക്ക് ജലമെത്തിക്കുന്ന പ്രാധന ഉറവിടങ്ങളിലൊന്നാണ് പന്തബംഗൻ അണക്കെട്ട്.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ