Minnesota Tornado: ഒന്നിന് പുറകെ ഒന്നായി ചുഴലിക്കാറ്റുകള്‍, മിനസോട്ട ‘ഇരുട്ടി’ലായി; മുന്നറിയിപ്പ്‌

Minnesota tornado warnings issued: കൊടുങ്കാറ്റിനെ തുടർന്ന് കനത്ത മഴ ഉണ്ടായതിനെ തുടർന്ന് വെള്ളപ്പൊക്ക മുന്നറിയിപ്പുകളും പുറപ്പെടുവിച്ചിരുന്നു. ബഫല്ലോയിലും റോക്ക്‌ഫോർഡിലും അര്‍ധരാത്രിയില്‍ തെരുവുകളില്‍ വെള്ളപ്പൊക്കമുണ്ടായതായി എംപിആര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു

Minnesota Tornado: ഒന്നിന് പുറകെ ഒന്നായി ചുഴലിക്കാറ്റുകള്‍, മിനസോട്ട ഇരുട്ടിലായി; മുന്നറിയിപ്പ്‌

Minnesota Tornado

Published: 

29 Jun 2025 | 09:55 PM

യുഎസിലെ മിനസോട്ടയില്‍ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം. നിരവധി പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങി. മിനസോട്ടയുടെ മധ്യ, തെക്കന്‍ പ്രദേശങ്ങളിലാണ് കനത്ത കാറ്റ് ആഞ്ഞുവീശിയത്. ട്വിൻ സിറ്റിസ് മെട്രോ ഏരിയയുടെ തെക്കു, പടിഞ്ഞാറു ഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ശനിയാഴ്ച വൈകുന്നേരം മുതൽ ഞായറാഴ്ച പുലർച്ചെ വരെ കൊടുങ്കാറ്റ് ആഞ്ഞടിച്ചു. ആയിരക്കണക്കിന് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വൈദ്യുതി തടസം നേരിട്ടതായാണ് റിപ്പോര്‍ട്ട്.

വിക്ടോറിയയ്ക്ക് സമീപം പുലർച്ചെ 12:30 ന് മുമ്പ് ചുഴലിക്കാറ്റ് വീശുമെന്ന് സ്ഥിരീകരിച്ചിരുന്നതായി നാഷണൽ വെതർ സർവീസ് വെളിപ്പെടുത്തി. റോളിംഗ് ഏക്കർസ് റോഡിനും മിന്നെവാഷ്ട പാർക്ക്‌വേയ്ക്കും സമീപം മരങ്ങള്‍ വീണത് ഗതാഗതം തടസപ്പെടുത്തി.

ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. പുലര്‍ച്ചെ രണ്ട് മണിയോടെ ട്വിന്‍ സിറ്റിസ് മെട്രോയില്‍ കൊടുങ്കാറ്റ് ദുര്‍ബലമായി. ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സൗത്ത് ഡക്കോട്ടയിലും പടിഞ്ഞാറൻ മിനസോട്ട തുടങ്ങിയവിടങ്ങളിലും കാറ്റ് വീശി.

സെന്റ് മൈക്കിൾ, റെൻവില്ലെ തുടങ്ങിയ സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു. 50,000-ത്തിലധികം ഉപഭോക്താക്കൾക്ക് വൈദ്യുതി മുടങ്ങിയതായി എക്സ്സെൽ എനർജി റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറൻ ട്വിൻ സിറ്റി മെട്രോ പ്രദേശത്താണ് കൂടുതല്‍ തടസങ്ങളുണ്ടായത്.

കൊടുങ്കാറ്റിനെ തുടർന്ന് കനത്ത മഴ ഉണ്ടായതിനെ തുടർന്ന് വെള്ളപ്പൊക്ക മുന്നറിയിപ്പുകളും പുറപ്പെടുവിച്ചിരുന്നു. ബഫല്ലോയിലും റോക്ക്‌ഫോർഡിലും അര്‍ധരാത്രിയില്‍ തെരുവുകളില്‍ വെള്ളപ്പൊക്കമുണ്ടായതായി എംപിആര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെയുണ്ടായ കനത്ത മഴയെ തുടര്‍ന്ന് മിനസോട്ടയിലെ നിരവധി നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇത് ഇനിയും
ഉയരുമെന്നാണ് വിലയിരുത്തല്‍.

ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ