Tornadoes in US: അമേരിക്കയില്‍ വീശിയടിച്ച് കൊടുങ്കാറ്റ്; നാശം വിതച്ചത് 26 ചുഴലിക്കാറ്റുകള്‍, 27 മരണം

Monster Storm Tornadoes: മിസ്സോറി, അര്‍ക്കന്‍സാസ്, ടെക്‌സസ്, ഒക്ലഹോമ എന്നിവിടങ്ങളിലാണ് നാശനഷ്ടങ്ങള്‍ സംഭവിച്ചത്. മിസ്സോറിയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ രേഖപ്പെടുത്തിയത്. ഇവിടെ 14 പേര്‍ മരിച്ചു. ടെക്‌സസില്‍ പൊടിക്കാറ്റിനെ തുടര്‍ന്നുണ്ടായ കാര്‍ അപകടങ്ങളില്‍ മൂന്ന് മരണം രേഖപ്പെടുത്തി.

Tornadoes in US: അമേരിക്കയില്‍ വീശിയടിച്ച് കൊടുങ്കാറ്റ്; നാശം വിതച്ചത് 26 ചുഴലിക്കാറ്റുകള്‍, 27 മരണം

ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങള്‍

Published: 

16 Mar 2025 | 09:16 AM

വാഷിങ്ടണ്‍: അമേരിക്കയില്‍ ശക്തമായ കൊടുങ്കാറ്റ്. യുഎസിലെ നാല് സംസ്ഥാനങ്ങളിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. 26 ചുഴലിക്കാറ്റുകള്‍ രൂപപ്പെട്ടതായാണ് വിവരം. എന്നാല്‍ ഇവയൊന്നും നിലംതൊട്ടതായി സ്ഥിരീകരണമില്ല.

മിസ്സോറി, അര്‍ക്കന്‍സാസ്, ടെക്‌സസ്, ഒക്ലഹോമ എന്നിവിടങ്ങളിലാണ് നാശനഷ്ടങ്ങള്‍ സംഭവിച്ചത്. മിസ്സോറിയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ രേഖപ്പെടുത്തിയത്. ഇവിടെ 14 പേര്‍ മരിച്ചു. ടെക്‌സസില്‍ പൊടിക്കാറ്റിനെ തുടര്‍ന്നുണ്ടായ കാര്‍ അപകടങ്ങളില്‍ മൂന്ന് മരണം രേഖപ്പെടുത്തി. കന്‍സാസില്‍ 50 ലധികം വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ടുപേരും മരിച്ചു. ചുഴലിക്കാറ്റില്‍ 27 പേരുടെ മരണമാണ് ഇതുവരെ രേഖപ്പെടുത്തിയത്.

ചുഴലിക്കാറ്റ് നൂറിലധികം കാട്ടുതീകള്‍ക്ക് കാരണമായതായും റിപ്പോര്‍ട്ടുണ്ട്. വരണ്ട കാറ്റ് കാട്ടുതീ വേഗത്തില്‍ പടരുന്നതിന് കാരണമായി. മിനസോട്ടയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലും സൗത്ത് ഡക്കോട്ടയുടെ കിഴക്കന്‍ ഭാഗങ്ങളിലും തീപിടുത്തമുണ്ടായതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങള്‍

ചുഴലിക്കാറ്റിനെയും കാട്ടുതീയെയും തുടര്‍ന്ന് 300 ലധികം വീടുകള്‍ക്കാണ് കേടുപാട് സംഭവിച്ചത്. നാശനഷ്ടത്തിന്റെ വ്യാപ്തി വ്യക്തമല്ല. വരണ്ട കാറ്റ് കൂടുതല്‍ നാശനഷ്ടങ്ങള്‍ വിതയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Also Read: Los Angeles Wildfires : കുടിക്കാന്‍ വെള്ളമില്ല, വസിക്കാന്‍ വീടില്ല, ശ്വസിക്കാന്‍ വായുവുമില്ല; ലോസ് ഏഞ്ചലല്‍സിലെ ചെകുത്താന്‍ തീ സര്‍വതും വിഴുങ്ങുമോ?

ശനിയാഴ്ച വൈകീട്ട് മുതല്‍ കാലാവസ്ഥ മോശമാണ്. അര്‍ക്കന്‍സാസ്, ജോര്‍ജിയ എന്നിവിടങ്ങളില്‍ ഗവര്‍ണമാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒക്ലഹോമയില്‍ 689 ചതുരശ്ര കിലോമീറ്റര്‍ ഭൂമി കത്തിനശിച്ചതായാണ് വിവരം.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്