H1 B Visa: ലോട്ടറി സമ്പ്രദായം നിർത്തലാക്കാൻ നിർദേശം; H1B വിസ പദ്ധതി പരിഷ്കരിക്കാൻ ട്രംപ്

H-1B Visa Lottery System: അപേക്ഷകരുടെ വേതന നിലവാരത്തെ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്. നാല് പുതിയ ശമ്പള ബാൻഡുകളാണ് ഇതിനായി നടപ്പിലാക്കുന്നത്.

H1 B Visa: ലോട്ടറി സമ്പ്രദായം നിർത്തലാക്കാൻ നിർദേശം; H1B വിസ പദ്ധതി പരിഷ്കരിക്കാൻ ട്രംപ്

Donald Trump

Published: 

24 Sep 2025 | 07:58 AM

വാഷിങ്ടൺ: എച്ച്-1ബി വിസ നിയമങ്ങളിൽ മാറ്റം വരുത്താൻ ട്രംപ് ഭരണകൂടം. നിലവിൽ വിസ അനുവദിക്കുന്ന ലോട്ടറി സമ്പ്രദായം നിർത്തലാക്കി കൂടുതൽ യോഗ്യതയും ശമ്പളവും വൈദഗ്ധ്യവും ഉള്ളവർക്ക് മുൻഗണന നൽകാൻ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് നിർദേശിച്ചു. നിലവിലെ ലോട്ടറി സമ്പ്രദായം എല്ലാ അപേക്ഷരെയും തുല്യമായി പരിഗണിക്കുന്നുവെന്നാണ് സർക്കാർ നിരീക്ഷണം.

നിർദ്ദേശം അനുസരിച്ച്, അപേക്ഷകരുടെ വേതന നിലവാരത്തെ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്. നാല് പുതിയ ശമ്പള ബാൻഡുകളാണ് ഇതിനായി നടപ്പിലാക്കുന്നത്. ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്നവരെ ($162,528 വാർഷിക ശമ്പളം) നാല് തവണ വിസയ്ക്കായി പരി​ഗണിക്കും. ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്നവരെ ഒരു തവണ മാത്രമേ പരി​ഗണിക്കൂ.

പ്രത്യാഘാതങ്ങൾ

നിലവിലെ മാറ്റങ്ങൾ ഇന്ത്യയിൽ നിന്നുള്ള എച്ച്-1ബി വിസ അപേക്ഷകരെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. കാരണം, എച്ച്-1ബി വിസകളുടെ ഭൂരിഭാഗവും (ഏകദേശം 70%) ഇന്ത്യൻ പ്രൊഫഷണലുകൾക്കാണ് ലഭിക്കുന്നത്.

പുതിയ പരിഷ്കാരം കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്നവർക്ക് വിസ ലഭിക്കാനുള്ള സാധ്യത കുറയ്ക്കുന്നു.

വലിയ ടെക് കമ്പനികൾക്ക് പുതിയ ഫീസ് നൽകാൻ സാധിക്കുമെങ്കിലും, ചെറിയ സ്റ്റാർട്ടപ്പുകൾക്കും കമ്പനികൾക്കും പുതിയ നിയമം സാമ്പത്തിക ബാധ്യത സൃഷ്ടിക്കും.

ALSO READ: ആശ്വസിക്കാമോ? ഡോക്ടർമാർക്കും നേഴ്സുമാർക്കും എച്ച് 1 ബി വിസ ഫീസിൽ അമേരിക്ക ഇളവ് നൽകിയേക്കും

എച്ച്-1ബി വിസ

അമേരിക്കൻ ഐക്യനാടുകളിലെ തൊഴിലധിഷ്ഠിത കുടിയേറ്റ വിസയുടെ ഒരു തരമാണിത്. ഉയർന്ന വൈദഗ്ധ്യം ആവശ്യമുള്ള ജോലികൾക്കായി വിദേശ തൊഴിലാളികളെ നിയമിക്കാൻ ഇത് കമ്പനികളെ അനുവദിക്കുന്നു. സാധാരണയായി, വിവരസാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ശാസ്ത്രം, ഫിനാൻസ്, വൈദ്യശാസ്ത്രം തുടങ്ങിയ തൊഴിൽ മേഖലകളിലെ  പ്രൊഫഷണലുകൾക്കാണ് ഈ വിസ ലഭിക്കുന്നത്.

വിസ ലഭിക്കുന്നതിനായി യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിൽ ആണ് അപേക്ഷിക്കേണ്ടത്. മൂന്ന് വർഷത്തെ കാലാവധിയാണ് H1B വിസയ്ക്കുള്ളത്. പിന്നീട് നീട്ടാൻ സാധിക്കും.

പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
അങ്കമാലിയിൽ ഉത്സവത്തിനിടയിൽ ആന ഇടയുന്നു
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്