Tsunami alert Issued: ശക്തമായ ഭൂചലനം, റഷ്യയിൽ സുനാമി മുന്നറിയിപ്പെത്തിയ പിന്നാലെ പിൻവലിച്ചു

Tsunami Alert Issued in Russia : ഒരു മണിക്കൂറിനിടെ പ്രദേശത്ത് അഞ്ച് ഭൂചലനങ്ങളാണ് അനുഭവപ്പെട്ടതെന്ന് യുഎസ്ജിഎസ് അറിയിച്ചു. ഇവയെല്ലാം ഏകദേശം 10 കിലോമീറ്റർ ആഴത്തിലായിരുന്നു.

Tsunami alert Issued: ശക്തമായ ഭൂചലനം, റഷ്യയിൽ സുനാമി മുന്നറിയിപ്പെത്തിയ പിന്നാലെ പിൻവലിച്ചു

Earthquake (പ്രതീകാത്മക ചിത്രം)

Updated On: 

20 Jul 2025 | 04:48 PM

മോസ്കോ: റഷ്യയുടെ കിഴക്കൻ തീരമായ കാംചത്കയിൽ ഞായറാഴ്ചയുണ്ടായ ശക്തമായ ഭൂകമ്പത്തെ തുടർന്ന് റഷ്യയിലും ഹവായിയിലും സുനാമി മുന്നറിയിപ്പ് നൽകി. തൊട്ടു പിന്നാലെ  പിൻവലിച്ചു.  പ്രാദേശിക സമയം ഉച്ചയ്ക്ക് 12:00-ഓടെയാണ് സംഭവം.
പ്രഭവകേന്ദ്രം പെട്രോപാവ്ലോവ്സ്ക്-കാംചാറ്റ്സ്കി നഗരത്തിന് സമീപം പസഫിക് സമുദ്രത്തിലായിരുന്നു. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. യുഎസ് നാഷണൽ സുനാമി വാണിങ് സെന്ററാണ് മുന്നറിയിപ്പ് പുറത്തുവിട്ടത്.

തുടക്കത്തിൽ ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമായി റിപ്പോർട്ട് ചെയ്തെങ്കിലും, യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്ററും (EMSC) യുഎസ് ജിയോളജിക്കൽ സർവേയും (USGS) ഇത് 7.4 തീവ്രതയിലേക്ക് ഉയർത്തുകയായിരുന്നു.

Also read – കരിക്ക് കൂടുതൽ വെട്ടുന്നതാണോ വെളിച്ചെണ്ണവില കൂടാൻ കാരണം

ഒരു മണിക്കൂറിനിടെ പ്രദേശത്ത് അഞ്ച് ഭൂചലനങ്ങളാണ് അനുഭവപ്പെട്ടതെന്ന് യുഎസ്ജിഎസ് അറിയിച്ചു. ഇവയെല്ലാം ഏകദേശം 10 കിലോമീറ്റർ ആഴത്തിലായിരുന്നു. 6.6 മുതൽ 7.4 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായത്. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്നാണ് സുനാമി മുന്നറിയിപ്പ് നൽകിയത്.

പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്ററിനുള്ളിൽ (186 മൈൽ) അപകടകരമായ സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കൽ സർവേ മുന്നറിയിപ്പ് നൽകിയിരുന്നു. അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നിലവിൽ, ഭൂകമ്പത്തിൽ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം