Flying Cars Crashed in China: പ്രദർശന പറക്കലിനിടെ കൂട്ടിയിടി; ചൈനയിൽ പറക്കും കാറുകൾക്ക് തീപിടിച്ചു, നഷ്ടം രണ്ടരക്കോടി
Flying Cars Collide and Catch Fire in China: ആകാശ മധ്യത്തിൽ വെച്ച് കൂട്ടിയിടിച്ച വാഹനങ്ങൾ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ആണ് ഒന്നിന് തീപിടിക്കുന്നത്. സംഭവ സ്ഥലത്തുണ്ടായിരുന്ന ആളുകൾ സുരക്ഷിതരാണ്.

Flying Cars Collision
ബീജിംഗ്: ചൈനയിൽ നൂതന സാങ്കേതിക വിദ്യാ പ്രദർശനത്തിനിടെ രണ്ട് പറക്കും കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ചു. എക്‌സ്‌പെങ് എയ്‌റോഎച്ച്‌ടിയുടെ പറക്കും കാറുകളാണ് കൂട്ടിയിടിച്ചത്. ആകാശ മധ്യത്തിൽ വെച്ച് കൂട്ടിയിടിച്ച വാഹനങ്ങൾ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ആണ് ഒന്നിന് തീപിടിക്കുന്നത്. സംഭവ സ്ഥലത്തുണ്ടായിരുന്ന ആളുകൾ സുരക്ഷിതരാണെന്നും കമ്പനിയെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
എന്നാൽ, അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വടക്കുകിഴക്കൻ ചൈനയിൽ ഈ ആഴ്ചയുടെ അവസാനത്തോടെ ആരംഭിക്കാനിരിക്കുന്ന ചാങ്‌ചുൻ എയർ ഷോയ്‌ക്കായുള്ള മുന്നോടിയായി നടത്തിയ പ്രദർശന പറക്കലിനിടെയാണ് സംഭവം. ചൈനീസ് സോഷ്യൽ മീഡിയ സൈറ്റായ വെയ്‌ബോയിൽ പങ്കുവെക്കപ്പെട്ട ദൃശ്യങ്ങൾ ഇതിനോടകം വൈറലായിട്ടുണ്ട്. കൂട്ടിയിടിൽ തീപിടിച്ച പറക്കും കാറിലെ തീ അണയ്ക്കാൻ ശ്രമിക്കുന്ന അഗ്നിശമന സേനയാണ് വീഡിയോയിൽ ഉള്ളത്.
തീപിടിച്ച പറക്കും കാർ:
Flying Car collision in China raised safety concerns for eVTOL Industry for the Urban Air Mobility (UAM) networks while confronting real-world risks.
The flying car collision in Changchun shocked a crowd during an airshow rehearsal on September 16, raising questions on… pic.twitter.com/FdXmJeLtVK
— FL360aero (@fl360aero) September 17, 2025
ALSO READ: ജപ്പാനിൽ ഫുട്‌ബോൾ കളിക്കാനെത്തിയത് ‘വ്യാജ’ ടീം; പാകിസ്ഥാന് നാണക്കേട്
ഈ പറക്കും കാറുകൾ 300,000 യുഎസ് ഡോളർ, അതായത് ഏകദേശം 26,301,213 രൂപ വിലയുള്ളതാണ്. ജനുവരിയിൽ മൂവായിരത്തിലേറെ ഓർഡറുകൾ ലഭിച്ച കാറാണ് ഇപ്പോൾ അപകടത്തിൽപ്പെട്ടത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കളിൽ ഒന്നായ എക്‌സ്‌പെങ് എന്ന ചൈനീസ് കമ്പനി അടുത്തിടെയാണ് അവരുടെ പ്രവർത്തനം യൂറോപ്പിലേക്കും വ്യാപിപ്പിച്ചത്.
എക്‌സ്‌പെങിന്റെ അനുബന്ധ സ്ഥാപനമായ എയ്‌റോഎച്ച്‌ടിയാണ് പറക്കുന്ന കാറുകൾ നിർമ്മിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ, നിയന്ത്രണം, പൊതുജന സ്വീകാര്യത എന്നിവയുടെ കാര്യത്തിൽ ഇപ്പോഴും പറക്കും കാറുകൾക്ക് ചില തടസ്സങ്ങളുണ്ട്.