Shooting At Brown University: അമേരിക്കയിലെ ബ്രൗൺ സർവകലാശാലയിൽ വെടിവെയ്പ്പ്; രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്
Brown University Shooting: മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. റോഡ് ഐലൻഡിലെ ബ്രൗൺ യൂണിവേഴ്സിറ്റിയിലെ എഞ്ചീനിയറിങ് സെക്ഷൻ്റെ കെട്ടിടത്തിലാണ് വെടിവെയ്പ്പ് നടന്നത്. അക്രമിയെ കണ്ടെത്താനായിട്ടില്ല.

Brown University Shooting
ന്യൂയോർക്ക്: അമേരിക്കയിലെ ബ്രൗൺ യൂണിവേഴ്സിറ്റിയിൽ വെടിവെയ്പ്പ് (Shooting At Brown University). സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായും എട്ടോളം പേർക്ക് പരിക്കേറ്റതായുമാണ് വിവരം. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. റോഡ് ഐലൻഡിലെ ബ്രൗൺ യൂണിവേഴ്സിറ്റിയിലെ എഞ്ചീനിയറിങ് സെക്ഷൻ്റെ കെട്ടിടത്തിലാണ് വെടിവെയ്പ്പ് നടന്നത്. അക്രമിയെ കണ്ടെത്താനായിട്ടില്ല.
യൂണിവേഴ്സിറ്റി ക്യാമ്പസിൽ പരീക്ഷ നടക്കുന്നതിനിടെയാണ് വെടിവെയ്പ്പ് നടന്നിരിക്കുന്നത്. വെടിവെപ്പുണ്ടായതിന് പിന്നാലെ ക്യാമ്പസിലുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികൾ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. കറുത്ത വസ്ത്രം അണിഞ്ഞെത്തിയ ആളാണ് വെടിയുതിർത്തതെന്നാണ് പോലീസിന് അറിയിക്കുന്നത്. അക്രമിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും ഇയാളെ ഉടൻ തന്നെ പിടികൂടുമെന്നും അധികൃതർ അറിയിച്ചു.
Also Read: സിറിയയിൽ ഐഎസ്ഐഎസ് ആക്രമണം; മൂന്ന് അമേരിക്കക്കാർ കൊല്ലപ്പെട്ടു, തിരിച്ചടിക്കുമെന്ന് ട്രംപ്
യൂണിവേഴ്സിറ്റിയിലെ എഞ്ചിനീയറിങ്, ഫിസിക്സ് ഡിപ്പാർട്ട്മെൻറിൻറെ കെട്ടിടത്തിലാണ് വെടിവെയ്പ്പുണ്ടായത്. 100ലധികം ലാബുകളും ക്ലാസ് മുറുകളും ഓഫീസുകളുമുള്ള കെട്ടിടമാണിത്. വെടിവെയ്പ്പുണ്ടായതിന് പിന്നാലെ വിദ്യാർത്ഥികൾക്ക് അപായ മുന്നറിയിപ്പ് നൽകിയിരുന്നു. വെടിവെയ്പ്പിനെ അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപ് അപലപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നതായും ട്രംപ് അറിയിച്ചു.