AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

UAE Public Holidays 2026: അവധിയുണ്ടല്ലോ ഒരുപാട്; യുഎഇ പ്രവാസികള്‍ക്ക് 2026 ഉഷാറാകും

UAE Holiday Calendar 2026: 2026ലും ഈ നിയമം രാജ്യത്തെ പൗരന്മാര്‍ക്കും വിദേശികളായ ജോലിക്കാര്‍ക്കും ഏറെ പ്രയോജനപ്പെടുന്ന വിധത്തില്‍ ഉപയോഗിക്കാനാണ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍ 2026ല്‍ എത്ര അവധികളുണ്ടെന്ന് പരിശോധിക്കാം.

UAE Public Holidays 2026: അവധിയുണ്ടല്ലോ ഒരുപാട്; യുഎഇ പ്രവാസികള്‍ക്ക് 2026 ഉഷാറാകും
പ്രതീകാത്മക ചിത്രം Image Credit source: Social Media
shiji-mk
Shiji M K | Published: 19 Nov 2025 15:28 PM

ആഘോഷങ്ങളുടെ നാടാണ് യുഎഇ. ഇന്ത്യക്കാരായ ഒട്ടേറെ ആളുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. രാജ്യത്ത് പ്രഖ്യാപിക്കുന്ന അവധി ദിനങ്ങള്‍ അവിടെ മാത്രമല്ല, ഇങ്ങ് ഇന്ത്യയിലും സന്തോഷം നിറയ്ക്കുന്നു. ഡിസംബര്‍ 1,2 തീയതികളില്‍ ദേശീയ ദിനം പ്രമാണിച്ച് യുഎഇയില്‍ അവധിയാണ്. എന്നാല്‍ ഇത് അവധികളുടെ അവസാനമല്ല, തുടക്കമാണെന്ന് അറിയിച്ച് ഇതാ 2026 വര്‍ഷത്തെ അവധി കലണ്ടര്‍ എത്തി.

എന്നാല്‍ അവധികള്‍ ഇഷ്ടാനുസരണം മാറ്റാനുള്ള സൗകര്യവും രാജ്യത്തുണ്ട്. 2025ന്റെ തുടക്കത്തില്‍ പ്രാല്യത്തില്‍ വന്ന നിയമം അനുസരിച്ച്, ചില പൊതു അവധികള്‍ വരുന്നത് ആഴ്ചയുടെ മധ്യത്തിലാണെങ്കില്‍ അത് തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റാന്‍ സാധിക്കും.

2026ലും ഈ നിയമം രാജ്യത്തെ പൗരന്മാര്‍ക്കും വിദേശികളായ ജോലിക്കാര്‍ക്കും ഏറെ പ്രയോജനപ്പെടുന്ന വിധത്തില്‍ ഉപയോഗിക്കാനാണ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍ 2026ല്‍ എത്ര അവധികളുണ്ടെന്ന് പരിശോധിക്കാം.

പുതുവത്സരം

എല്ലാ വര്‍ഷവും രാജ്യത്ത് ജനുവരി ഒന്നിന് പൊതുഅവധിയാണ്. അതായത്, അടുത്ത വര്‍ഷം ജനുവരി ഒന്ന് വരുന്നത് വ്യാഴാഴ്ച. ഈ അവധി വെള്ളിയിലേക്ക് മാറ്റിയാന്‍ വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങള്‍ യുഎഇ നിവാസികള്‍ക്ക് ആഘോഷമാക്കാം.

ഈദുല്‍ ഫിത്തര്‍

ഈദുല്‍ ഫിത്തറിന് മൂന്ന് ദിവസത്തെ അവധിയാണ് ഉണ്ടാകുക. ചന്ദ്രനെ കാണുന്നതിന് അനുസരിച്ചാണ് ഈ അവധികള്‍ നിശ്ചയിക്കുന്നത്.

അറഫ ദിനവും ഈദുല്‍ അദ്ഹയും

ദുല്‍ ഹിജ്ജ 9ന് ആചരിക്കുന്ന അറഫ ദിനം ഇസ്ലാമിലെ ഏറ്റവും പുണ്യദിനമായാണ് കണക്കാക്കുന്നത്. യുഎഇയില്‍ ഈ ദിനം പൊതു അവധിയാണ്.

Also Read: UAE National Day holiday: പ്രവാസികൾക്കൊരു സന്തോഷവാർത്ത, കിട്ടാൻ പോകുന്നത് ശമ്പളത്തോടുകൂടിയ അവധി

ഹിജ്‌റി പുതുവര്‍ഷം

ഇസ്ലാമിക പുതുവര്‍ഷം മുഹറം ഒന്നിനാണ്. ഈ ദിനത്തിലും രാജ്യത്ത് അവധിയായിരിക്കും.

പ്രവാചകന്റെ ജന്മദിനം

റബി അല്‍ അവ്വല്‍ 12നാണ് ഈ അവധി.

യുഎഇ ദേശീയ ദിനം

2026ല്‍ യുഎഇ ദേശീയ ദിനം ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ആഘോഷിക്കും.