UAE Indian Expats: പ്രവാസികളുടെ ശ്രദ്ധിയ്ക്ക്; യുഎഇയിൽ പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾക്ക് ഇനി പുതിയ കേന്ദ്രങ്ങൾ
UAE Indian Expats Attention: യുഎഇയിൽ താമസിക്കുന്ന നാല് ദശലക്ഷത്തിലധികം ഇന്ത്യക്കാർക്കും ഇന്ത്യൻ വിസ സേവനങ്ങൾ തേടുന്ന മറ്റ് വിദേശികൾക്കും ഈ സേവനം ഗുണകരമാകും. എല്ലാ കോൺസുലാർ സേവനങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരുക എന്നതാണ് ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററിൻ്റെ (ഐസിഎസി) ലക്ഷ്യം.

അബുദാബി: യുഎഇയിലെ എല്ലാ ഇന്ത്യൻ പ്രവാസികൾക്കുള്ള പാസ്‌പോർട്ട്, അറ്റസ്റ്റേഷൻ കേന്ദ്രങ്ങളും ഈ വർഷത്തോടെ മാറുമെന്ന് അധികൃതർ. യുഎഇയിലെ ഇന്ത്യൻ എംബസിക്കു കീഴിലുള്ള കേന്ദ്രങ്ങളാണ് മാറുന്നത്. ഈ വർഷം പകുതിയോടെ 14 പുതിയ സേവന കേന്ദ്രങ്ങൾ വരുമെന്നാണ് അറിയിപ്പ്. യുഎഇയിലെ 14 ഇടങ്ങളിലായി ഏകീകൃത ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെൻ്റർ നടത്താനാണ് പദ്ധതി. ഇതിൻ്റെ ഭാഗമായി ടെൻഡർ നടപടികൾ എംബസി ആരംഭിച്ചിട്ടുണ്ട്.
യുഎഇയിൽ താമസിക്കുന്ന നാല് ദശലക്ഷത്തിലധികം ഇന്ത്യക്കാർക്കും ഇന്ത്യൻ വിസ സേവനങ്ങൾ തേടുന്ന മറ്റ് വിദേശികൾക്കും ഈ സേവനം ഗുണകരമാകും. എല്ലാ കോൺസുലാർ സേവനങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരുക എന്നതാണ് ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററിൻ്റെ (ഐസിഎസി) ലക്ഷ്യം. നിലവിൽ, രണ്ട് വ്യത്യസ്ത സേവന ദാതാക്കളാണ് എംബസിക്കായി പാസ്‌പോർട്ട്, അറ്റസ്‌റ്റേഷൻ നടപടികൾ ചെയ്ത് നൽകുന്നത്.
പാസ്പോർട്ട്, വിസ അപേക്ഷകൾ ബിഎൽഎസ് ഇന്റർനാഷണലാണ് നൽകുന്നത്. ഡോക്യുമെന്റ് അറ്റസ്റ്റേഷൻ സേവനങ്ങൾ ഐവിഎസ് ഗ്ലോബലും നൽകുന്നു. അതേസമയം പുതിയ സേവന കേന്ദരങ്ങൾ വരുന്നതോടെ പ്രധാന സ്ഥലങ്ങളിൽ ഇത്തരം ആവശ്യങ്ങൾക്കുള്ള നടപടികൾ വേഗത്തിലാവുകയും സേവനങ്ങൾ പൂർത്തീകരിക്കുന്നതിലെ കാലതാമസം കുറയുകയും ചെയ്യും.




2023-ൽ എംബസി സമാനമായ ഒരു ടെൻഡർ നൽകിയിരുന്നെങ്കിലും ചില കാരണങ്ങളാൽ അത് തടസ്സപ്പെട്ടു. പിന്നീട് ഇപ്പോഴാണ് ഇതുമായി ബന്ധപ്പെട്ട പുതിയ ടെൻഡർ വിളിച്ചിരിക്കുന്നത്. അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള പുതിയ വെബ്‌സൈറ്റ്, അപേക്ഷകൾ തത്സമയം ട്രാക്ക് ചെയ്യുന്നതിനുള്ള ഡാഷ്‌ബോർഡ്, അപ്പോയിന്റ്മെന്റുകൾ നൽകുന്നതിനും അപേക്ഷാ സമർപ്പണ സേവനങ്ങൾ പൂർത്തിയാക്കുന്നതിനുമുള്ള കർശനമായ സമയപരിധി എന്നിവ ഉൾപ്പെടെയുള്ള പുതുക്കിയ ആവശ്യകതകളാണ് ഏറ്റവും പുതിയ ടെൻഡറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.