UAE: 1000 ഗ്രാം കൊക്കെയിൻ മലദ്വാരത്തിൽ വച്ച് കടത്താൻ ശ്രമിച്ചു; അബുദാബിയിൽ യാത്രക്കാരൻ പിടിയിൽ

Man Arrested For Smuggling Cocaine: മലദ്വാരത്തിൽ വച്ച് കൊക്കെയിൻ കടത്താൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ. 1198 ഗ്രാം കൊക്കെയിൻ 89 ഗുളികകളാക്കിയാണ് കടത്താൻ ശ്രമിച്ചത്.

UAE: 1000 ഗ്രാം കൊക്കെയിൻ മലദ്വാരത്തിൽ വച്ച് കടത്താൻ ശ്രമിച്ചു; അബുദാബിയിൽ യാത്രക്കാരൻ പിടിയിൽ

അബുദാബി വിമാനത്താവളം

Updated On: 

19 May 2025 12:24 PM

മലദ്വാരത്തിൽ വച്ച് ആയിരത്തിലധികം കടത്താൻ ശ്രമിച്ച യാത്രക്കാരൻ അബുദാബി വിമാനത്താവളത്തിൽ വച്ച് പിടിയിലായി. 89 ഗുളികകളുടെ രൂപത്തിലാക്കിയാണ് ഇയാൾ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. പരിശോധനയ്ക്കിടെ ഏതാണ്ട് 5 മില്ല്യൺ ദിർഹം വിലമതിയ്ക്കുന്ന 1198 ഗ്രാം കൊക്കെയ്ൻ അധികൃതർ പിടികൂടുകയായിരുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. അബുദാബിയിലെ സായിദ് രാജ്യാന്തര വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത് ഫെഡറൽ അതോറിറ്റി ഓഫ് കസ്റ്റംസ് പിടികൂടുകയായിരുന്നു. വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയ്ക്കിടെ യാത്രക്കാരനെ കണ്ട് സംശയം തോന്നിയ അധികൃതർ ദേഹപരിശോധന നടത്തുകയായിരുന്നു. തെക്കൻ അമേരിക്കൻ രാജ്യക്കാരനായ ഇയാളുടെ ശരീരത്തിനുള്ളിൽ എന്തൊക്കെയോ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ മലദ്വാരത്തിൽ നിന്ന് 89 ക്യാപ്സൂളുകൾ കണ്ടെത്തി.

കഴിഞ്ഞ ആഴ്ചയും അബുദാബി രാജ്യാന്തര വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമമുണ്ടായിരുന്നു. അഞ്ച് കിലോ കഞ്ചാവ് കടത്താനായിരുന്നു ശ്രമം. യാത്രക്കാരൻ്റെ ലഗേജിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്ന കഞ്ചാവ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് പോർട്സ് അധികൃതർ പിടികൂടി. യാത്രക്കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Also Read: UAE: അബുദാബി വിമാനത്താവളം വഴി അഞ്ച് കിലോ കഞ്ചാവ് കടത്താൻ ശ്രമം; ഒരാൾ പിടിയിൽ

തങ്ങളുടെ ജോലി കൃത്യമായി ചെയ്തതിന് അധികൃതർ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു. സമൂഹത്തിലെ സുരക്ഷിതത്വം വർധിപ്പിക്കാനാണ് ഇത്തരത്തിൽ മയക്കുമരുന്ന് പിടികൂടാനായി പരിശോധനകൾ നടത്തുന്നതെന്ന് അധികൃതർ പറഞ്ഞു. ഇത് രാജ്യത്തിൻ്റെ പൊതുവായ നിലപാടാണ്. രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാവുന്ന ഏത് പ്രവർത്തനവും തടയും. രാജ്യത്തിൻ്റെ സുരക്ഷിതത്വവും പൊതുജനങ്ങളുടെ സുരക്ഷയുമാണ് ലക്ഷ്യം. മയക്കുമരുന്ന് കടത്തിനുപയോഗിക്കുന്ന നൂതന രീതികളെപ്പറ്റി രാജ്യത്തിൻ്റെ കസ്റ്റംസ് വിഭാഗത്തിന് അറിവുള്ളതാണ്. മയക്കുമരുന്ന് കടത്താനുപയോഗിക്കുന്ന റൂട്ടുകൾ കൃത്യമായി നിരീക്ഷിച്ചാണ് ഇത് നടപ്പാക്കുന്നത് എന്നും അധികൃതർ പറഞ്ഞു.

യുഎഇയിലെ നിയമമനുസരിച്ച് മയക്കുമരുന്ന് ഉപയോഗവും കടത്തും ഗുരുതരമായ കുറ്റകൃത്യമാണ്. മയക്കുമരുന്ന് കടത്തുന്ന പ്രതികൾക്ക് നാല് വർഷം വരെ തടവ് ശിക്ഷ ലഭിക്കും. പ്രതികൾ മറ്റ് രാജ്യക്കാരാണെങ്കിൽ ഇവരെ നാടുകടത്തുകയും ചെയ്യും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും