UAE: രാജ്യത്തിന് കളങ്കമുണ്ടാക്കുന്ന പ്രസ്താവനകൾ ഓൺലൈനിൽ നടത്തിയാൽ അഞ്ച് ലക്ഷം ദിർഹം പിഴ; മുന്നറിയിപ്പുമായി യുഎഇ

Damaging Countrys Reputation: രാജ്യത്തിന് കളങ്കമുണ്ടാക്കുന്ന പ്രസ്താവനകളും വിവരങ്ങളും ഓൺലൈനിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് യുഎഇ.

UAE: രാജ്യത്തിന് കളങ്കമുണ്ടാക്കുന്ന പ്രസ്താവനകൾ ഓൺലൈനിൽ നടത്തിയാൽ അഞ്ച് ലക്ഷം ദിർഹം പിഴ; മുന്നറിയിപ്പുമായി യുഎഇ

യുഎഇ

Published: 

30 Apr 2025 | 08:21 AM

രാജ്യത്തിന് കളങ്കമുണ്ടാക്കുന്ന പ്രസ്താവനകൾ ഓൺലൈനിൽ നടത്തിയാൽ കർശന നടപടിയെടുക്കുമെന്ന് യുഎഇ. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെൻ്റ് ആണ് മുന്നറിയിപ്പ് നൽകിയത്. ഓൺലൈനിലൂടെ രാജ്യത്തെ അപമാനിച്ചാൽ അഞ്ച് ലക്ഷം ദിർഹം പിഴയും അഞ്ച് വർഷം തടവുമാണ് ശിക്ഷ എന്നും അധികൃതർ അറിയിച്ചു.

ഈ മാസം 29ന് തങ്ങളുടെ എക്സ് ഹാൻഡിലിൽ പങ്കുവച്ച കുറിപ്പിലാണ് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെൻ്റ് മുന്നറിയിപ്പ് നൽകിയത്. രാജ്യത്തിനോ രാജ്യത്തിൻ്റെ സ്ഥാപനങ്ങൾക്കോ കളങ്കമുണ്ടാവുന്ന തരത്തിലുള്ള എന്തെങ്കിലും വിവരങ്ങളോ വാർത്തകളോ ചിത്രങ്ങളോ വിഡിയോകളോ അഭ്യൂഹങ്ങളോ സമൂഹമാധ്യമങ്ങളിലൂടെയോ വെബ്സൈറ്റിലൂടെയോ മറ്റേതെങ്കിലും തരത്തിൽ ഓൺലൈനായോ പുറത്തുവിടുന്നവർക്ക് അഞ്ച് വർഷത്തിൽ കുറയാത്ത തടവും 500000 ദിർഹം വരെ പിഴയും ലഭിക്കുമെന്നായിരുന്നു പോസ്റ്റ്.

Also Read: UAE: ടെസ്റ്റ് ഡ്രൈവിനിടെ അപകടമുണ്ടായി ബൈക്കർ മരിച്ചു; വലിയ നഷ്ടമെന്ന് യുഎഇ ബൈക്കിങ് കമ്മ്യൂണിറ്റി

അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതും സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളനുസരിച്ചാണ് ഇത്. വ്യാജ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്ന് ഈ മാസം 12ന് അബുദാബി പോലീസ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. സമൂഹമാധ്യമങ്ങളിലെ വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിച്ചതിന് ശേഷം മാത്രം പ്രചരിപ്പിക്കണം. സമൂഹമാധ്യമങ്ങളിൽ സാമൂഹികവിരുദ്ധവും അധാർമികവുമായ ഉള്ളടക്കങ്ങൾ പങ്കുവച്ചാൽ ഒരു മില്ല്യൺ ദിർഹം വരെയാണ് പിഴ ലഭിക്കുക എന്നും അധികൃതർ പറഞ്ഞു.

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ