AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

US Catholic school Shooting: കാത്തലിക് സ്‌കൂളില്‍ വെടിവയ്പ്, രണ്ട് പേര്‍ക്ക് ദാരുണാന്ത്യം, യുഎസ് നടുങ്ങി

US Minneapolis Catholic school Shooting: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആശങ്ക പ്രകടിപ്പിച്ചു. മിനസോട്ടയിലെ മിനിയാപൊളിസിൽ നടന്ന വെടിവയ്പ്പിനെക്കുറിച്ച് വിവരം ലഭിച്ചതായും, വിവരം ലഭിച്ചതായും, സംഭവം നിരീക്ഷിക്കുകയാണെന്നും ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു

US Catholic school Shooting: കാത്തലിക് സ്‌കൂളില്‍ വെടിവയ്പ്, രണ്ട് പേര്‍ക്ക് ദാരുണാന്ത്യം, യുഎസ് നടുങ്ങി
Image for representation purpose onlyImage Credit source: Mike Kemp/In Pictures via Getty Images
Jayadevan AM
Jayadevan AM | Updated On: 27 Aug 2025 | 10:04 PM

യുഎസില്‍ കാത്തലിക് സ്‌കൂളിലുണ്ടായ വെടിവയ്പില്‍ രണ്ട് പേര്‍ മരിച്ചതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. കുറഞ്ഞത് 20 പേര്‍ക്കെങ്കിലും പരിക്കേറ്റതായാണ് വിവരം. സംഭവശേഷം ആക്രമി സ്വയം വെടിവച്ച് മരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആശങ്ക പ്രകടിപ്പിച്ചു. മിനസോട്ടയിലെ മിനിയാപൊളിസിൽ നടന്ന വെടിവയ്പ്പിനെക്കുറിച്ച് വിവരം ലഭിച്ചതായും, വിവരം ലഭിച്ചതായും, സംഭവം നിരീക്ഷിക്കുകയാണെന്നും ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു.

എഫ്ബിഐ സ്ഥലത്തെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അപകടത്തില്‍പെട്ടവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ യുഎസ് പ്രസിഡന്റ് ആഹ്വാനം ചെയ്തു. മിനിയാപൊളിസിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും അപകടത്തില്‍പെട്ടവര്‍ക്കായി പ്രാര്‍ത്ഥിക്കണമെന്നും യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സും പറഞ്ഞു.

വെടിവയ്പിൽ പരിക്കേറ്റ അഞ്ച് കുട്ടികളെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചതായി മിനിയാപൊളിസിലെ ഒരു ആശുപത്രി സ്ഥിരീകരിച്ചു. അതേസമയം, പ്രദേശത്തെ ഒരു പള്ളിയില്‍ ബോംബ് ഉണ്ടാകാമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അധികൃതര്‍ പരിശോധന നടത്തുകയാണ്. സംഭവസ്ഥലത്തേക്ക് വരരുതെന്ന് പൊതുജനങ്ങളോട് നിര്‍ദ്ദേശിച്ചു.

സംഭവത്തെ ഭയനാകമെന്നാണ്‌ മിനസോട്ട ഗവർണർ ടിം വാൾസ് വിശേഷിപ്പിച്ചത്. കുര്‍ബാന സമയത്താണ് വെടിവയ്പ് നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.