Donald Trump: കാനഡയ്ക്ക് 35% അധിക തീരുവയുമായി ട്രംപ്; ലിസ്റ്റിൽ 70-ലധികം രാജ്യങ്ങളും

Donald Trump Tariff: കാനഡയ്ക്ക് 35 ശതമാനം തീരുവ ചുമത്തിയപ്പോൾ, വിശാലമായ വ്യാപാര ഉടമ്പടി ചർച്ച ചെയ്യാൻ മെക്സിക്കോയ്ക്ക് 90 ദിവസത്തെ സാവകാശം ട്രംപ് ഭരണകൂടം നൽകിയിട്ടുണ്ട്. 70-ലധികം രാജ്യങ്ങൾക്കാണ് ട്രംപ് 10% മുതൽ 41% വരെ പരസ്പര താരിഫ് ചുമത്തിയത്.

Donald Trump: കാനഡയ്ക്ക് 35% അധിക തീരുവയുമായി ട്രംപ്; ലിസ്റ്റിൽ 70-ലധികം രാജ്യങ്ങളും

Donald Trump

Updated On: 

01 Aug 2025 09:00 AM

കാനഡയ്ക്ക് അധിക തീരുവ ചുമത്തി ഡോണാൾഡ് ട്രംപ്. യുഎസ്-മെക്സിക്കോ-കാനഡ വ്യാപാര കരാറിൽ ഉൾപ്പെടാത്ത എല്ലാ കനേഡിയൻ ഉൽപ്പന്നങ്ങൾക്കും 25% ൽ നിന്ന് 35% ആയാണ് തീരുവ വർധിപ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.

കൂടാതെ, പുതിയ താരിഫുകൾ ഒഴിവാക്കാൻ മറ്റൊരു രാജ്യത്തേക്ക് ട്രാൻസ്ഷിപ്പ് ചെയ്യുന്ന സാധനങ്ങൾക്ക് 40% ട്രാൻസ്ഷിപ്പ്മെന്റ് ലെവി ചുമത്തുമെന്നും വൈറ്റ് ഹൗസ് പറഞ്ഞു. ഓ​ഗസ്റ്റ് ഒന്നിന് മുമ്പ് അമേരിക്കയുമായി കരാറിൽ ഏർപ്പെടാത്ത ഏതൊരു രാജ്യവും സാധനങ്ങൾക്ക് കൂടുതൽ തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

ALSO READ: ഇന്ത്യയ്ക്ക് മേല്‍ 25% തീരുവ പ്രഖ്യാപിച്ച് ട്രംപ്; റഷ്യയില്‍ നിന്നും ഊര്‍ജവും ആയുധങ്ങളും വാങ്ങിയാല്‍ പിഴ

കാനഡയ്ക്ക് 35 ശതമാനം തീരുവ ചുമത്തിയപ്പോൾ, വിശാലമായ വ്യാപാര ഉടമ്പടി ചർച്ച ചെയ്യാൻ മെക്സിക്കോയ്ക്ക് 90 ദിവസത്തെ സാവകാശം ട്രംപ് ഭരണകൂടം നൽകിയിട്ടുണ്ട്. കാനഡ ഉൾപ്പെടെ 70-ലധികം രാജ്യങ്ങൾക്കാണ് ട്രംപ് 10% മുതൽ 41% വരെ പരസ്പര താരിഫ് ചുമത്തിയത്.

താരിഫ് നിരക്കുകൾ

41% താരിഫ്: സിറിയ

40% താരിഫ്: ലാവോസ്, മ്യാൻമർ (ബർമ)

39% താരിഫ്: സ്വിറ്റ്സർലൻഡ്

35% താരിഫ്: ഇറാഖ്, സെർബിയ

30% താരിഫ്: അൾജീരിയ, ബോസ്നിയ ആൻഡ് ഹെർസഗോവിന, ലിബിയ, ദക്ഷിണാഫ്രിക്ക

25% താരിഫ്: ഇന്ത്യ, ബ്രൂണെ, കസാഖ്സ്ഥാൻ, മോൾഡോവ, ടുണീഷ്യ

20% താരിഫ്: ബംഗ്ലാദേശ്, ശ്രീലങ്ക, തായ്‌വാൻ, വിയറ്റ്നാം

19% താരിഫ്: പാകിസ്ഥാൻ, മലേഷ്യ, ഇന്തോനേഷ്യ, കംബോഡിയ, ഫിലിപ്പീൻസ്, തായ്‌ലൻഡ്

18% താരിഫ്: നിക്കരാഗ്വ

15% താരിഫ്: ഇസ്രായേൽ, ജപ്പാൻ, തുർക്കി, നൈജീരിയ, ഘാന, തുടങ്ങി നിരവധി രാജ്യങ്ങൾ

10% താരിഫ്: ബ്രസീൽ, യുണൈറ്റഡ് കിംഗ്ഡം, ഫോക്ക്‌ലാൻഡ് ദ്വീപുകൾ

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും