India-Pakistan: യുഎസ് മധ്യസ്ഥതയ്ക്ക് ശ്രമിച്ചു, പക്ഷെ ഇതൊരു ഉഭയകക്ഷി പ്രശ്‌നമാണെന്ന് ഇന്ത്യ പറഞ്ഞതായി പാക് മന്ത്രി
US Mediation in India-Pakistan Conflict: ഓപ്പറേഷന്‍ സിന്ദൂരിന് ശേഷം ഇന്ത്യയുമായി ചര്‍ച്ചകള്‍ നടന്നിട്ടുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് ദാറിന്റെ പ്രതികരണം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി താന്‍ നടത്തിയ ചര്‍ച്ചകളെ കുറിച്ച് പ്രതിപാദിച്ചുകൊണ്ടായിരുന്നു ദാര്‍ ഇക്കാര്യം പറഞ്ഞത്.
ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങളില്‍ യുഎസ് മധ്യസ്ഥതയ്ക്ക് ശ്രമിച്ചതായി പാക് മന്ത്രി മുഹമ്മദ് ഇഷാഖ് ദാര്‍. എന്നാല്‍ പാകിസ്ഥാനുമായുള്ള വിഷയത്തില്‍ മൂന്നാം കക്ഷി ഇടപെടുന്നത് ഇന്ത്യ നിരന്തര നിരസിച്ചു. ജൂലൈ അവസാനത്തോടെ അമേരിക്കയ്ക്ക് ഇന്ത്യയുടെ മറ്റൊരു മുഖംതിരിക്കല്‍ കൂടി ഏറ്റുവാങ്ങേണ്ടി വന്നതായും ഇഷാഖ് ദാര്‍ അല്‍ ജസീറയോട് പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂരിന് ശേഷം ഇന്ത്യയുമായി ചര്‍ച്ചകള്‍ നടന്നിട്ടുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് ദാറിന്റെ പ്രതികരണം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി താന്‍ നടത്തിയ ചര്‍ച്ചകളെ കുറിച്ച് പ്രതിപാദിച്ചുകൊണ്ടായിരുന്നു ദാര്‍ ഇക്കാര്യം പറഞ്ഞത്.
മെയ് 11ന് സെക്രട്ടറി റൂബിയോ വഴിയാണ് വെടിനിര്‍ത്തല്‍ സംബന്ധിച്ച അറിയിപ്പ് ലഭിച്ചത്. വളരെ വേഗം നിങ്ങള്‍ക്കും ഇന്ത്യയ്ക്കും ഇടയില്‍ ചര്‍ച്ച നടക്കുമെന്നും അദ്ദേഹം തന്നോട് പറഞ്ഞു. പിന്നീട് താനും റൂബിയോയും തമ്മില്‍ ജൂലൈ 25ന് വാഷിങ്ടണില്‍ വെച്ച് നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ അദ്ദേഹം ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി. ഇന്ത്യ പറയുന്നത് ഇതൊരു ഉഭയകക്ഷി പ്രശ്‌നമാണെന്നാണ്, ഇത് മധ്യസ്ഥതയ്ക്കുള്ള യുഎസ് ശ്രമങ്ങള്‍ വീണ്ടും പരാജയപ്പെടുത്തിയെന്നും ദാര്‍ കൂട്ടിച്ചേര്‍ത്തു.




ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് തങ്ങള്‍ മധ്യസ്ഥത വഹിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിരന്തര അവകാശവാദങ്ങള്‍ക്കിടെയാണ് പാക് മന്ത്രിയുടെ തുറന്നുപറച്ചില്‍. എന്നാല്‍ ട്രംപിന്റെ വാദങ്ങളെ ഇന്ത്യ എപ്പോഴും നിഷേധിച്ചിട്ടുണ്ട്.
മൂന്നാം കക്ഷി മധ്യസ്ഥതയെ തങ്ങളൊരിക്കലും എതിര്‍ക്കില്ലെന്ന് വ്യക്തമാക്കിയ ദാര്‍ ഇന്ത്യ ഉഭയകക്ഷി പ്രശ്‌നത്തില്‍ മധ്യസ്ഥതയുടെ ആവശ്യമില്ലെന്ന് പറഞ്ഞതായി വീണ്ടും ആവര്‍ത്തിച്ചു. ഞങ്ങള്‍ക്ക് ഉഭയകക്ഷി ചര്‍ച്ചകളില്‍ പ്രശ്‌നമില്ല, എന്നാല്‍ സംഭാഷണങ്ങള്‍ സമഗ്രമായിരിക്കണം. ഓപ്പറേഷന്‍ സിന്ദൂരിന്റെ സമയത്ത് പാകിസ്ഥാന്‍ ലോകത്തിന്റെ വാതിലുകള്‍ മുട്ടിയെന്നും ദാര്‍ പറഞ്ഞു.