Viral News: അരക്കിലോ പരിപ്പിന് 320 രൂപ! 20 രൂപയുടെ ബിസ്കറ്റിന് 400 രൂപ; ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വില കേട്ട് ഞെട്ടി സൈബർ ലോകം
Viral Video of Indian Man in Walmart: അമേരിക്കയിൽ താമസിക്കുന്ന രജത് ആണ് രാജ്യത്ത് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഈടാക്കുന്ന വിലയെ കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചത്. സ്റ്റോറിലുടെ നടന്ന രജത് ഓരോ ഉൽപ്പന്നങ്ങളുടെയും വില പറയുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

Viral News
ന്യൂയോർക്ക്: അമേരിക്കയിലെ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വില കേട്ട് കണ്ണുതള്ളിയിരിക്കുകയാണ് സൈബർ ലോകം. ഡാളസിലെ വാൾമാർട്ട് സ്റ്റോറിലെ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വിലയാണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. അമേരിക്കയിൽ താമസിക്കുന്ന രജത് ആണ് രാജ്യത്ത് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഈടാക്കുന്ന വിലയെ കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചത്. സ്റ്റോറിലുടെ നടന്ന രജത് ഓരോ ഉൽപ്പന്നങ്ങളുടെയും വില പറയുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഹിന്ദിയിലാണ് രജത് കാര്യങ്ങൾ വിശദീകരിക്കുന്നത്.
അമേരിക്കയിലെ വാൾമാർട്ട് സ്റ്റോറിൽ ലഭ്യമായ ഏതാനും ഇന്ത്യൻ ഉൽപ്പന്നങ്ങളെ കുറിച്ചാണ് താൻ പറയാൻ പോകുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിച്ചത്. താൻ എവിടെയാണ് നിൽക്കുന്നത് എന്നും രജത് വീഡിയോയിൽ പറയുന്നുണ്ട്. മസൂർ ദാലിന്റെയും മൂങ് ദാലിന്റെയും ഇവിടത്തെ വില കേട്ടാൽ നിങ്ങൾ ഞെട്ടുമെന്നും അരക്കിലോ പരിപ്പിന് നാലു ഡോളറാണ് വിലയെന്നും അതായത് 320 രൂപയാണെന്നും വീഡിയോയിൽ ഇയാൾ പറയുന്നു.
അതുപോലെ ആലു ബുജിയക്കും നാലു ഡോളർ വരും. ഹൈഡ് ആൻഡ് സീക്ക് ബിസ്ക്കറ്റിന് 4.5 ഡോളറാണെന്നും 400 ഇന്ത്യൻ രൂപയാണെന്നും ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്. പാർലെ ജി, ഗുഡ്ഡെ, ബിരിയാണി മസാല, തന്തൂരി മസാല, ബട്ടർ ചിക്കൻ സോസ് തുടങ്ങിയവയെല്ലാം ഇവിടെ കിട്ടും. യു.എസിലെ ഇന്ത്യൻ ഉപയോക്താക്കളെ പരിഗണിച്ചാണ് ഇത്തരം സാധനങ്ങൾ വാൾമാർട്ട് സ്റ്റോക്ക് ചെയ്തു വെക്കുന്നത്.
Also Read: ലണ്ടനിൽ ഇന്ത്യൻ റെസ്റ്റോറൻ്റിന് തീവച്ചു; 5 പേർ ഗുരുതരാവസ്ഥയില്‍; പ്രതി 15കാരൻ
അവര്‍ അമേരിക്കന്‍ ഡ്രീംസ് വ്‌ളോഗ്‌സ്’ എന്ന ഇന്‍സ്റ്റഗ്രാം പേജ് വഴിയാണ് വീഡിയോ പങ്കുവച്ച് എത്തിയിരിക്കുന്നത്. ഏകദേശം 39,000 ആളുകളാണ് ഈ വിഡിയോ കണ്ടത്.വീഡിയോ നിമിഷ നേരെ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. മിക്കവരും ഉൽപ്പനങ്ങളും വില കേട്ട് അമ്പരന്നിരിക്കുകയാണ്. ഹൈഡ് ആന്റ് സീക്ക് ബിസ്ക്കറ്റിന് 400 രൂപയാണെന്ന് കേട്ടപ്പോഴാണ് പലരുടെയും കണ്ണ് തള്ളിയത്. ഇത് വലിയ വിലയാണെന്നാണ് പൊതുവെയുള്ള അഭിപ്രായം. കാനഡയിൽ ഇത്രയും വില ഈടാക്കാറില്ലെന്നും ചിലർ അഭിപ്രായപ്പെട്ടു.