Viral News: കൊടുകാറ്റിലും പേമാരിയിലും പരിചാരകന് തണലായി ആനകൾ; വൈറലായി തായ്ലൻഡിൽ നിന്നുള്ള വീഡിയോ
Elephant Viral Emotional Video: തായ്‌ലൻഡിലെ സേവ് എലിഫന്റ് ഫൗണ്ടേഷന്റെ സ്ഥാപകനായ ലെക് ചൈലെർട്ടിൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ആനകൾ വൈകാരികമായി ജീവികളാണെന്നും അവയെ സ്നേഹിക്കുന്ന ഏതൊരാളെയും തിരിച്ച് തങ്ങളുടെ സ്വന്തമായി കണ്ട് സ്നേഹിക്കാനുള്ള മനസ്സ് അവയ്ക്കുണ്ടെന്നും വീഡിയോയുടെ അടിക്കുറിപ്പിൽ ചൈലെർട്ട് പറഞ്ഞു.

പരിചാരകനെ ചേർത്തുപിടിക്കുന്ന ആനകൾ.
മനുഷ്യന് മൃഗങ്ങളോടും അവയ്ക്ക് നമ്മളോടുമുള്ള സ്നേഹത്തിന് ഒരു പ്രത്യേക ആത്മബന്ധമുണ്ട്. പണ്ടുള്ളവർ പറയാറുണ്ട്, മനുഷ്യനെക്കാൾ മൃഗത്തെ സ്നേഹുക്കുന്നതാണ് നല്ലതെന്ന്. മനസ്സറിഞ്ഞ് സ്നേഹിച്ചാൽ അതിൽ യാതൊരു പിശിക്കും കാട്ടാതെ മൃഗങ്ങൾ നമ്മെ തിരിച്ചും സ്നേഹിക്കും. അത്തരത്തിൽ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സ്നേഹത്തിൻ്റെ ആഴം വിളിച്ചോതുന്ന പലതരം വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് തായ്ലൻഡിലെ വന്യജീവി സങ്കേതത്തിൽ നിന്ന് പുറത്തുവന്നത്.
തകർത്ത് പെയ്യുന്ന മഴയിലും കാറ്റിലും തൻ്റെ പരിചാരകനെ ചേർത്തുപിടിക്കുന്ന രണ്ട് ആനകളുടെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ആത്മാർത്ഥമായ സ്നേഹമെന്നാണ് പലരും ഈ വീഡിയോയ്ക്ക് കമൻ്റിട്ടിരിക്കുന്നത്. രണ്ട് ആനകൾ ചേർന്ന് അവയുടെ പരിചാരകനായ വ്യക്തിയെ മഴ നനയാതിരിക്കാൻ അവരുടെ അരികിലേക്ക് ചേർത്തു നിർത്തുന്നത് വീഡിയോയിൽ നിന്ന് കാണാൻ കഴിയും. ശക്തമായ മഴയുടെയും ഇടിയുടെയും ശബ്ദം വീഡിയോയിൽ കേൾക്കാൻ സാധിക്കും.
തായ്‌ലൻഡിലെ സേവ് എലിഫന്റ് ഫൗണ്ടേഷന്റെ സ്ഥാപകനായ ലെക് ചൈലെർട്ടിൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ആനകൾ വൈകാരികമായി ജീവികളാണെന്നും അവയെ സ്നേഹിക്കുന്ന ഏതൊരാളെയും തിരിച്ച് തങ്ങളുടെ സ്വന്തമായി കണ്ട് സ്നേഹിക്കാനുള്ള മനസ്സ് അവയ്ക്കുണ്ടെന്നും വീഡിയോയുടെ അടിക്കുറിപ്പിൽ ചൈലെർട്ട് പറഞ്ഞു.
വടക്കൻ തായ്‌ലൻഡിലെ എലിഫന്റ് നേച്ചർ പാർക്കിൽ ഉണ്ടായ കനത്ത മഴയ്ക്കിടെയാണ് ഈ വീഡിയോ റെക്കോർഡു ചെയ്യുന്നത്. ഇതിലൂടെ ആനകൾക്ക് പ്രകടിപ്പിക്കാൻ കഴിയുന്ന വൈകാരിക ബുദ്ധിശക്തിയെയും സ്നേഹത്തെയുമാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. തായ്‌ലൻഡിലെ “ആന വിസ്പറർ” എന്നറിയപ്പെടുന്ന ലെക് ചൈലെർട്ട്, പീഡനത്തിനിരയായ ആനകളെ രക്ഷിക്കുകയും അവയെ പരിപാലിക്കുകയും ചെയ്യുന്ന ആളാണ്. അദ്ദേഹത്തിൻ്റെ സ്ഥാപനമായ എലിഫന്റ് നേച്ചർ പാർക്കിൽ ഇത്തരത്തിൽ രക്ഷപ്പെടുത്തിയ 100-ലധികം ആനകളാണുള്ളത്.