Russian-Ukraine War: യുദ്ധം അവസാനിപ്പിക്കാന്‍ തയാറാണെന്ന് റഷ്യ; ട്രംപിന്റെ ഇടപെടല്‍ വിജയിച്ചു

Vladimir Putin Ready To End Ukraine War: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലാണ് ചര്‍ച്ചയ്ക്ക് കളമൊരുക്കിയത്. റിയാദിലെ ദിരിയ്യ കൊട്ടാരത്തില്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫറാന്‍ അല്‍ സൗദും ദേശീയ സുരക്ഷ ഉപദേശകന്‍ മുസാദ് ബിന്‍ മുഹമ്മദ് അല്‍ ഐബാനും പങ്കെടുത്തും. ഇരുവരുടെയും നേതൃത്വത്തിലായിരുന്നു ചര്‍ച്ച.

Russian-Ukraine War: യുദ്ധം അവസാനിപ്പിക്കാന്‍ തയാറാണെന്ന് റഷ്യ; ട്രംപിന്റെ ഇടപെടല്‍ വിജയിച്ചു

വ്‌ളാഡിമിര്‍ പുടിന്‍, ഡൊണാള്‍ഡ് ട്രംപ്‌

Updated On: 

18 Feb 2025 | 08:37 PM

റിയാദ്: യുക്രൈനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കാന്‍ തയാറാണെന്ന് റഷ്യ. യുഎസുമായി സൗദി അറേബ്യയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള സന്നദ്ധത അറിയിച്ചു. നാലര മണിക്കൂര്‍ നീണ്ട ചര്‍ച്ച വിജയിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത്തിന് ധാരണയായെന്ന് റഷ്യ പ്രതികരിച്ചു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലാണ് ചര്‍ച്ചയ്ക്ക് കളമൊരുക്കിയത്. റിയാദിലെ ദിരിയ്യ കൊട്ടാരത്തില്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫറാന്‍ അല്‍ സൗദും ദേശീയ സുരക്ഷ ഉപദേശകന്‍ മുസാദ് ബിന്‍ മുഹമ്മദ് അല്‍ ഐബാനും പങ്കെടുത്തും. ഇരുവരുടെയും നേതൃത്വത്തിലായിരുന്നു ചര്‍ച്ച.

ഡൊണാള്‍ഡ് ട്രംപിന്റെ പ്രതിനിധികളായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, യുഎസ് മധ്യേഷ്യ ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ്, ദേശീ സുരക്ഷ ഉപദേഷ്ടാവ് മൈക്ക് വാല്‍സ് എന്നിവര്‍ പങ്കെടുത്തു. റഷ്യയുടെ പ്രതിനിധികളായി വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ വിദേശ നയതന്ത്ര ഉപദേശകന്‍ യൂറി ഉഷാകോവ്, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എന്നാല്‍ യുക്രൈന്റെ ഭാഗത്ത് നിന്ന് ആരും തന്നെ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. യുക്രൈന്‍ പങ്കെടുക്കാത്ത ചര്‍ച്ചകളിലെ തീരുമാനം തങ്ങള്‍ അംഗീകരിക്കില്ലെന്നാണ് പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞത്. അതേസമയം, ചര്‍ച്ചകളില്‍ നിന്ന് മാറ്റിനിര്‍ത്തിയതില്‍ യൂറോപ്യന്‍ സഖ്യകക്ഷികളും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.

Also Read: Dubai Loop: ‘ദുബായ് ലൂപ്പ്’ യുഎഇ ഗതാഗതമേഖലയിലെ അടുത്ത വിപ്ലവം; പിന്നിൽ ഇലോൺ മസ്കിൻ്റെ കമ്പനി

വാഷിങ്ടണിലെയും മോസ്‌കോയിലെയും എംബസികളില്‍ ജീവനക്കാരെ പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യുഎസും റഷ്യയും തീരുമാനത്തിലെത്തിയതായും മാര്‍ക്കോ റൂബിയോ പ്രതികരിച്ചു. യുക്രൈന്‍ സമാധാന ചര്‍ച്ചകള്‍, ഉഭയകക്ഷി ബന്ധം, സഹകരണം തുടങ്ങിയ കാര്യങ്ങള്‍ പിന്തുണയ്ക്കുന്നതിനായാണ് പുതിയ നീക്കം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി കൊണ്ട് ഇരുരാജ്യങ്ങളും സ്വീകരിച്ച നി്‌ലപാടുകള്‍ റഷ്യയെയും യുഎസിനെയും ബാധിച്ചിരുന്നു.

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ