AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Walmart: അടപ്പ് തെറിച്ച് ഉപയോക്താക്കളുടെ കാഴ്ച നഷ്ടപ്പെട്ടു; ബോട്ടിലുകള്‍ തിരിച്ചുവിളിച്ച് വാള്‍മാര്‍ട്ട്

Walmart Recalls Bottle: പാല്‍, ജ്യൂസ് പോലുള്ള പാനീയങ്ങളോ മറ്റോ കൂടുതല്‍ സമയം കുപ്പിയില്‍ സൂക്ഷിച്ച ശേഷം തുറക്കുമ്പോഴാണ് അടപ്പ് ശക്തിയായി പുറത്തേക്ക് തെറിക്കുന്നതെന്നും കമ്മീഷന്‍ പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു.

Walmart: അടപ്പ് തെറിച്ച് ഉപയോക്താക്കളുടെ കാഴ്ച നഷ്ടപ്പെട്ടു; ബോട്ടിലുകള്‍ തിരിച്ചുവിളിച്ച് വാള്‍മാര്‍ട്ട്
വാള്‍മാര്‍ട്ട്Image Credit source: Walmart X Page
Shiji M K
Shiji M K | Published: 12 Jul 2025 | 08:15 AM

വാഷിങ്ടണ്‍: കുപ്പിയുടെ അടപ്പ് തെറിച്ച് ഉപഭോക്താക്കള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. ഇതിനെ തുടര്‍ന്ന് 850,000 സ്റ്റെയിന്‍ലസ് സ്റ്റീല്‍ വാട്ടര്‍ ബോട്ടിലുകള്‍ തിരിച്ചുവിളിച്ച് വാള്‍മാര്‍ട്ട്. 2017 മുതല്‍ വിറ്റ ഒസാര്‍ക്ക് ട്രയല്‍ 64 ഒഇസഡ് സ്‌റ്റെയിന്‍ലസ് സ്റ്റീല്‍ ഇന്‍സുലേറ്റഡ് ബോട്ടിലുകളാണ് തിരിച്ചുവിളിച്ചത്.

ഗുരുതരമായ ആഘാതങ്ങളും അപകടങ്ങളും ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിലാണ് കുപ്പികള്‍ തിരിച്ചുവിളിക്കുന്നതെന്ന് യുഎസ് കണ്‍സ്യൂമര്‍ പ്രൊഡക്ട് സേഫ്റ്റി കമ്മീഷന്‍ വ്യക്തമാക്കി. പാല്‍, ജ്യൂസ് പോലുള്ള പാനീയങ്ങളോ മറ്റോ കൂടുതല്‍ സമയം കുപ്പിയില്‍ സൂക്ഷിച്ച ശേഷം തുറക്കുമ്പോഴാണ് അടപ്പ് ശക്തിയായി പുറത്തേക്ക് തെറിക്കുന്നതെന്നും കമ്മീഷന്‍ പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു.

കുപ്പിയുടെ അടപ്പ് മാറ്റുമ്പോള്‍ അത് മുഖത്ത് ശക്തിയായി അടിച്ച് പരിക്കേറ്റതായി മൂന്ന് ഉപഭോക്താക്കള്‍ കമ്പനിയെ അറിയിച്ചു. രണ്ട് പേര്‍ക്ക് സ്ഥിരമായി കാഴ്ച നഷ്ടമായതായാണ് വിവരം. ഇതിന് പിന്നാലെ ഒസാര്‍ക്ക് ട്രയല്‍ ബോട്ടിലുകള്‍ എന്ന പേരിലുള്ള കുപ്പികള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാന്‍ വാള്‍മാര്‍ട്ട് ഉപയോക്താക്കളോട് ആവശ്യപ്പെട്ടു.

Also Read: UAE: 13 വർഷത്തെ വാർഷികാവധി എടുത്തില്ല; ജീവനക്കാരന് 59,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് കോടതി

കുപ്പികള്‍ തിരികെ ഏല്‍പ്പിക്കുന്ന ഉപയോക്താക്കള്‍ക്ക് അതിനുള്ള പണം പൂര്‍ണമായും നല്‍കും. കടയുടമകള്‍ക്കും പ്രാദേശിക വാള്‍മാര്‍ട്ട് സ്റ്റോറുകളില്‍ കുപ്പികള്‍ തിരിച്ചെത്തിക്കാനുള്ള നിര്‍ദേശം കമ്പനി നല്‍കിയിട്ടുണ്ട്.