Pee Challenge: നാടും നഗരവും വൃത്തികേടാക്കി ‘പീ ചലഞ്ച്’: ടിക് ടോക്കിലെ പുതിയ ഭ്രാന്തിനെതിരെ മുന്നറിയിപ്പ്
മറ്റുള്ളവർക്ക് ദോഷം വരാത്ത ചലഞ്ചുകൾ ആണെങ്കിൽ അത് കണ്ട് ആസ്വദിച്ച് ഒഴിവാക്കാം. എന്നാൽ ഇപ്പോൾ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന ചലഞ്ച് ഒരു നാടിനും നഗരത്തിനും ഒക്കെ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണ്. മറ്റൊന്നുമല്ല പീ ചലഞ്ച് അഥവാ മൂത്രമൊഴിക്കൽ ചലഞ്ച്.

Tiktok Pee Challenge
ലോകമെമ്പാടുമുള്ള ആളുകൾ വിനോദത്തിനായി ഉപയോഗിക്കുന്ന ഒരു ആപ്പാണ് ടിക് ടോക്. ചിലർ വീഡിയോസ് പങ്കുവെക്കുന്നു. മറ്റു ചിലർ അത് കണ്ട് ആസ്വദിക്കുന്നു. അത്തരത്തിൽ ചിലപ്പോൾ tiktok,ലെ ചില ട്രെൻഡുകൾ വ്യാപകമാകാറുണ്ട്. മറ്റുള്ളവർക്ക് ദോഷം വരാത്ത ചലഞ്ചുകൾ ആണെങ്കിൽ അത് കണ്ട് ആസ്വദിച്ച് ഒഴിവാക്കാം. എന്നാൽ ഇപ്പോൾ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന ചലഞ്ച് ഒരു നാടിനും നഗരത്തിനും ഒക്കെ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണ്. മറ്റൊന്നുമല്ല പീ ചലഞ്ച് അഥവാ മൂത്രമൊഴിക്കൽ ചലഞ്ച്.
പൊതുസ്ഥലങ്ങളിൽ അതായത് കളിസ്ഥലങ്ങൾ, പാർക്കിംഗ് സ്ഥലങ്ങൾ, സ്കൂൾ ഗ്രൗണ്ടുകൾ അങ്ങനെ പൊതു ഇടങ്ങളിൽ മൂത്രമൊഴിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ച് അത് tiktokൽ #peechallenge എന്ന ഹാഷ് ടാക്കോട് കൂടി പങ്കുവെക്കുകയാണ് ഈ രീതി. ഇത് വലിയ രീതിയിലുള്ള പ്രശ്നങ്ങൾക്കാണ് വഴിവെക്കുന്നത് . ഇത്തരത്തിൽ മുണ്ടാനയിലെ ഓസാർക്ക് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ തറയിൽ മൂത്രമൊഴിച്ചതിനെ തുടർന്ന് കുളിമുറികൾ അടച്ചിടേണ്ടി വന്നു.
ചൈനയിലെ ഷാങ്ഹായിലെ രണ്ട് കൗമാരക്കാർ ഒരു റസ്റ്റോറന്റിൽ വെച്ച് ചൂടുള്ള കറിയിലേക്ക് മൂത്രമൊഴിക്കുന്നത് ചിത്രീകരിച്ചതോടെ ഈ പ്രവണത അന്താരാഷ്ട്രതലത്തിൽ പോലും വിമർശനങ്ങൾക്ക് വഴിയൊരുക്കി. അവർക്ക് 300,000 ഡോളർ പിഴ ചുമത്തുകയും പരസ്യമായി ക്ഷമാപണം നടത്തുകയും ചെയ്തു. ഇത്തരത്തിലുള്ള പ്രവണത നിയമപരമായും പല പ്രശ്നങ്ങൾക്കും കാരണമാകാം കാരണം പൊതുസ്ഥലങ്ങളിൽ മൂത്രമൊഴിക്കുന്നത് മിക്ക സ്ഥലങ്ങളിലും നിയമവിരുദ്ധമാണ്.
ഇത് അറസ്റ്റിനും മറ്റു നിയമ നടപടികൾക്കും കാരണമായേക്കാം. കൂടാതെ മൂത്രത്തിൽ അണുക്കളും ബാക്ടീരിയകളും അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്.. ഇത് പൊതുജനാരോഗ്യത്തിന് ഭീഷണിയാണ്. കൂടാതെ ഇത് ദുർഗന്ധം ഉണ്ടാക്കും. ഈ പ്രവണത ശ്രദ്ധയിൽപ്പെട്ടതിനു പിന്നാലെ ന്യൂജേഴ്‌സിയിലെ ബാർനെഗേറ്റ് സ്കൂളിലെ അധികൃതർ രക്ഷിതാക്കൾക്ക് ശക്തമായ മുന്നറിയിപ്പുകൾ നൽകിയിട. ഇത്തരം പ്വണതകൾ തുടരുന്ന വിദ്യാർത്ഥികൾക്ക് കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്നും, നിയമപരമായ പ്രത്യാഘാതങ്ങളും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. ഇത്തരത്തിലുള്ള ട്രെന്റുകൾ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.