Viral News: കറന്‍സിയും വിമാനത്താവളവുമില്ല, എങ്കിലും യുകെയേക്കാള്‍ സമ്പന്നമാണ് ഈ രാജ്യം
Liechtenstein Specialties: 40,000 ആളുകള്‍ മാത്രമാണ് ഇവിടെ താമസിക്കുന്നത്. കുറ്റകൃത്യങ്ങളില്ലാത്തതിനാല്‍ തന്നെ പോലീസില്ല ഇവിടെ. വിദേശ രാജ്യങ്ങളുമായി കടവുമില്ല. മാത്രമല്ല എണ്ണ ഉത്പാദിപ്പിക്കുന്ന ഒട്ടുമിക്ക രാജ്യങ്ങളെയും മറികടക്കുന്ന പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉത്പാദനവും ഇവരുടെ പ്രത്യേകതയാണ്.
സമ്പത്തിന്റെ കാര്യത്തില്‍ കൊമ്പന്മാരായ ഒട്ടനവധി രാജ്യങ്ങളുണ്ട്. എന്നാല്‍ കറന്‍സി പോലും സ്വന്തമായി ഇല്ലാതെ യുകെയേക്കാള്‍ സമ്പന്നമായ ഒരു രാജ്യമുണ്ട് ഈ ലോകത്ത്. ഓസ്ട്രിയയ്ക്കും സ്വിറ്റ്‌സര്‍ലന്‍ഡിനും ഇടയിലുള്ള മനോഹരമായ ഒരു താഴവരയില്‍ മറഞ്ഞിരിക്കുന്ന രാജ്യമാണ് ലിച്ചെന്‍സ്‌റ്റൈന്‍. ലോക ഭൂപടത്തില്‍ നിന്നും ഈ രാജ്യം മറഞ്ഞിരിക്കുകയാണെങ്കിലും, സമ്പത്ത്, സ്ഥിരത, ജീവിതശൈലി എന്നിവയുടെ കാര്യത്തില്‍ ലിച്ചെന്‍സ്റ്റൈന്‍ കരുത്തനാണ്.
40,000 ആളുകള്‍ മാത്രമാണ് ഇവിടെ താമസിക്കുന്നത്. കുറ്റകൃത്യങ്ങളില്ലാത്തതിനാല്‍ തന്നെ പോലീസില്ല ഇവിടെ. വിദേശ രാജ്യങ്ങളുമായി കടവുമില്ല. മാത്രമല്ല എണ്ണ ഉത്പാദിപ്പിക്കുന്ന ഒട്ടുമിക്ക രാജ്യങ്ങളെയും മറികടക്കുന്ന പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉത്പാദനവും ഇവരുടെ പ്രത്യേകതയാണ്.
ലിച്ചെന്‍സ്റ്റൈനില്‍ അന്താരാഷ്ട്ര വിമാനത്താവളമില്ല. വിമാനത്താവളം മാത്രമല്ല ഇവര്‍ക്ക് സ്വന്തമായി കറന്‍സി പോലുമില്ല. സ്വിറ്റ്‌സര്‍ലന്‍ഡുമായുള്ള ശക്തമായ സാമ്പത്തിക ബന്ധം ഉള്ളതിനാല്‍ തന്നെ ഔദ്യോഗികമായി ഇവര്‍ ഉപയോഗിക്കുന്നത് സ്വിസ് ഫ്രാങ്ക് ആണ്. ജര്‍മന്‍ ഭാഷയാണ് ഇവര്‍ സംസാരിക്കുന്നത്.




പ്രതിശീര്‍ഷ വരുമാനത്തിന്റെ കാര്യത്തില്‍ മൊണാക്കോയ്ക്ക് ശേഷം യൂറോപ്പിലെ രണ്ടാമത്തെ സമ്പന്ന രാജ്യമാണ് ലിച്ചെന്‍സ്റ്റൈന്‍. ഇവരുടെ പ്രതിശീര്‍ഷ വരുമാനം ഏകദേശം 197,000 യുഎസ് ഡോളറാണ്. ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളേക്കാളും വളരെ കൂടുതലാണ് ഇത്.
Also Read: UAE Weather: യുഎഇയിലെ വിവിധ ഇടങ്ങളിൽ കനത്ത മഴ; മറ്റ് ചിലയിടങ്ങളിൽ താപനില 50 ഡിഗ്രി
രാജ്യത്തുടനീളം ഏഴാളുകള്‍ മാത്രമാണ് തടവിലാക്കപ്പെട്ടിട്ടുള്ളത്. അവിടെയുള്ള ആളുകള്‍ വീടുകള്‍ പൂട്ടാറില്ല. പോലീസ് വകുപ്പില്‍ മുഴുവന്‍ രാജ്യത്തിനുമായി ഏകദേശം 100 ഉദ്യോഗസ്ഥര്‍ ഉണ്ട്. ഇവിടെ സമ്പത്ത് പരസ്യമായി കാണിക്കുന്നത് മോശമായാണ് കരുതുന്നത്. പരസ്പര ബഹുമാനം, സ്വകാര്യത, സമൃദ്ധി എന്നിവയ്ക്ക് ഇവര്‍ പ്രാധാന്യം നല്‍കുന്നു.