India China Relation: ഇന്ത്യയും ചൈനയും സുഹൃത്തുക്കളാകുന്നത് ശരിയായ തീരുമാനമെന്ന് ഷി ജിന്‍പിങ്, ജനങ്ങളുടെ ആഗ്രഹമെന്ന് മോദി

Xi Jinping and Narendra Modi on India-China Ties: അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയ്ക്ക് ശേഷം ഇപ്പോള്‍ സമാധാനത്തിന്റെയും സ്ഥിരതയുടെയും അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് ചൈനയിലെ ടിയാന്‍ജിനില്‍ നടക്കുന്ന രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി പറഞ്ഞു.

India China Relation: ഇന്ത്യയും ചൈനയും സുഹൃത്തുക്കളാകുന്നത് ശരിയായ തീരുമാനമെന്ന് ഷി ജിന്‍പിങ്, ജനങ്ങളുടെ ആഗ്രഹമെന്ന് മോദി

നരേന്ദ്ര മോദി, ഷി ജിന്‍പിങ്‌

Published: 

31 Aug 2025 | 01:01 PM

ടിയാന്‍ജിന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍പിങും കൂടിക്കാഴ്ച നടത്തി. പരസ്പര വിശ്വാസം, ബഹുമാനം തുടങ്ങിയവയെ അടിസ്ഥാനമാക്കി ഇന്ത്യ-ചൈന മുന്നോട്ടുപോകണമെന്ന് മോദി പറഞ്ഞു. ഇരുരാജ്യങ്ങളും സുഹൃത്തുകളാകുക എന്നത് ശരിയായ തീരുമാനമാണെന്ന് ഷി ജിന്‍പിങ് അഭിപ്രായപ്പെട്ടു.

അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയ്ക്ക് ശേഷം ഇപ്പോള്‍ സമാധാനത്തിന്റെയും സ്ഥിരതയുടെയും അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് ചൈനയിലെ ടിയാന്‍ജിനില്‍ നടക്കുന്ന രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി പറഞ്ഞു.

ചൈനയുടെ ഊഷ്മളമായ സ്വാഗതത്തിന് ഞാന്‍ ആത്മാര്‍ത്ഥമായി നന്ദി പറയുന്നു. കഴിഞ്ഞ വര്‍ഷം കസാനില്‍ ഞങ്ങള്‍ വളരെ അര്‍ത്ഥവത്തായ ഒരു ചര്‍ച്ച നടത്തി. അത് ഞങ്ങളുടെ ബന്ധത്തിന് നല്ല ദിശാബോധം നല്‍കിയെന്ന് 2024 ഒക്ടോബറില്‍ ബ്രിക്‌സ് ഉച്ചകോടിയ്ക്കിടെ റഷ്യയില്‍ വെച്ച് ഇരുനേതാക്കളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയെ പരാമര്‍ശിച്ചുകൊണ്ട് മോദി തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

നമ്മള്‍ തമ്മിലുള്ള സഹകരണം നമ്മുടെ രണ്ട് രാജ്യങ്ങളിലെയും 2.8 ബില്യണ്‍ ജനങ്ങളുടെ താത്പര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് എല്ലാ മനുഷ്യരാശിയുടെയും ക്ഷേമത്തിന് വഴിയൊരുക്കും. പരസ്പര വിശ്വാസം, ബഹുമാനം, സംവേദനക്ഷമത എന്നിവയുടെ അടിസ്ഥാനത്തില്‍ നമ്മുടെ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇന്ത്യയും ചൈനയും സുഹൃത്തുക്കളാകുക എന്നതാണ് ശരിയായ തീരുമാനമെന്ന് ഷി ജിന്‍പിങ് പറഞ്ഞു. ഇരു രാജ്യങ്ങളെയും കിഴക്കന്‍ മേഖലയിലെ പുരാതന നാഗരികതകള്‍ എന്ന് വിശേഷിപ്പിച്ച ഷി ജിന്‍പിങും റഷ്യയില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയെ ഓര്‍മിച്ചു.

ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങളാണ് ഞങ്ങള്‍. കൂടാതെ ദക്ഷിണേഷ്യയിലെ പ്രധാന അംഗങ്ങളുമാണ്. നമ്മുടെ രണ്ട് രാജ്യത്തെയും ജനങ്ങളുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനും വികസ്വര രാജ്യങ്ങളുടെ ഐക്യദാര്‍ഢ്യവും പുനരുജ്ജീവനവും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ചരിത്രപരമായ ഉത്തരവാദിത്തം ഞങ്ങള്‍ രണ്ടുപേരും ഉള്‍ക്കൊള്ളുന്നു.

Also Read: PM Narendra Modi China Visit: യുഎസ് തീരുവയുദ്ധത്തെ നേരിടാൻ ചൈന കൂടെനിൽക്കുമോ?; മോദി-ഷീജിങ് പിങ് കൂടിക്കാഴ്ച ഇന്ന്

നല്ല അയല്‍പക്കവും സൗഹാര്‍ദ്ദപരവുമായ ബന്ധങ്ങളുള്ള സുഹൃത്തുക്കളായിരിക്കുക. പരസ്പര വിജയം സാധ്യമാക്കുന്ന പങ്കാളികളാകുക. ഡ്രാഗളും ആനയും ഒത്തുചേരുക എന്നത് ഇരുരാജ്യങ്ങളുടെയും ശരിയായ തീരുമാനമാണെന്നും ഷി ജിന്‍പിങ് അഭിപ്രായപ്പെട്ടു.

ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കോഴി ഇറച്ചിയുടെ കഴിക്കാന്‍ പാടില്ലാത്ത ഭാഗങ്ങള്‍ ഏതെല്ലാം?
ഫ്രിഡ്ജ് ഉപയോഗിക്കുന്നതിനും ഉണ്ട് ഒരു തിയറി
ഗണപതിക്ക് തേങ്ങ ഉടയ്ക്കുന്നത് എന്തുകൊണ്ട്?
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു