Nirmala Sitharaman Budget Saree: ധനമന്ത്രിയുടെ ഇന്നത്തെ ബജറ്റ് സാരിക്ക് പിന്നിലുണ്ടൊരു കഥ

Nirmala Sitharaman Budget 2026 Saree: മന്ത്രിയുടെ ഓരോ സാരിക്കും പറയാനുള്ള ഓരോ കാലഘട്ടത്തിന്റെയും കഥകളും ധാരാളം മനുഷ്യരുടെയും ജീവിതവുമാണ്. ഈ വര്‍ഷം ധനമന്ത്രിയുടെ സാരിയില്‍ ഇടംപിടിച്ചിരിക്കുന്ന തമിഴ്‌നാടിന്റെ പൈതൃകമാണ്.

Nirmala Sitharaman Budget Saree: ധനമന്ത്രിയുടെ ഇന്നത്തെ ബജറ്റ് സാരിക്ക് പിന്നിലുണ്ടൊരു കഥ

നിര്‍മല സീതാരാമന്‍

Updated On: 

01 Feb 2026 | 10:23 AM

ന്യൂഡല്‍ഹി: വ്യത്യസ്തങ്ങളായ സാരികള്‍ ധരിച്ച് ബജറ്റ് അവതരിപ്പിച്ച് ശ്രദ്ധേയമാകുന്ന വ്യക്തിയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇത്തവണയും ഒട്ടേറെ പ്രത്യേകതകളും ചരിത്രം വിളിച്ചോതുന്നതുമായ സാരി ധരിച്ചാണ് ധനമന്ത്രി ബജറ്റ് അവതരണത്തിനെത്തിയത്. മന്ത്രിയുടെ ഓരോ സാരിക്കും പറയാനുള്ളത്‌ ഓരോ കാലഘട്ടത്തിന്റെ കഥകളും ധാരാളം മനുഷ്യരുടെ ജീവിതവുമാണ്. ഈ വര്‍ഷം ധനമന്ത്രിയുടെ സാരിയില്‍ ഇടംപിടിച്ചിരിക്കുന്ന തമിഴ്‌നാടിന്റെ പൈതൃകമാണ്.

400 വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് ഉദയംകൊണ്ട കാഞ്ചീവരം സാരികളുടെ ചരിത്രവും പേറിയാണ് ഈ ബജറ്റില്‍ ധനമന്ത്രി ലോക്‌സഭയിലെത്തിയത്. തമിഴ്‌നാട്ടില്‍ കട്ടം എന്നറിയപ്പെടുന്ന ഇളം സ്വര്‍ണ തവിട്ട് നിറത്തിലുള്ള ചെക്കുകളും, കോഫി ബ്രൗണ്‍ ബോര്‍ഡറുമുള്ള പര്‍പ്പിള്‍ നിറത്തിലുള്ള കട്ടം കാഞ്ചീവരം സാരിയാണിത്.

ധനമന്ത്രിയുടെ മുന്‍വര്‍ഷങ്ങളിലെ സാരികള്‍

2025- മധുബനി ആര്‍ട്ട് സാരി ബീഹാര്‍- മീന്‍, താമര തുടങ്ങിയ മധുബനി രൂപങ്ങള്‍ കൊണ്ട് അലങ്കരിച്ച വെളുത്ത നിറത്തിലുള്ള കൈത്തറി പട്ടുസാരിയായിരുന്നു ധനമന്ത്രി 2025ലെ ബജറ്റ് അവതരണത്തില്‍ ധരിച്ചത്. ബീഹാറിലെ നാടോടി കലകളെയും സ്ത്രീ കരകൗശലത്തെയുമാണ് ഇതുവഴി ധനമന്ത്രി ആദരിച്ചത്.

2024- മംഗള്‍ഗിരി കൈത്തറി ആന്ധ്രാപ്രദേശ്- തിളക്കമാര്‍ന്ന മജന്ത ബോര്‍ഡറുള്ള മനോഹരമായ ഓഫ് വൈറ്റ് മംഗള്‍ഗിരി സാരിയാണ് 2024ല്‍ ധനമന്ത്രി ധരിച്ചത്. ആന്ധ്രാപ്രദേശിന്റെ കൈത്തറി പാരമ്പര്യത്തോടുള്ള ആദരസൂചകപമായിരുന്നു ഈ സാരി.

2024ലെ ഇടക്കാല ബജറ്റ്- കാന്ത തുന്നലുള്ള ടസ്സാര്‍ സില്‍ക്ക് പശ്ചിമ ബംഗാള്‍- ഇടക്കാല ബജറ്റിനായി കാന്ത എംബ്രോയിഡറി കൊണ്ട് അലങ്കരിച്ച നീല ടസ്സാര്‍ സില്‍ക്ക് സാരിയാണ് അവര്‍ ധരിച്ചത്. ഹാന്‍ഡ് വര്‍ക്കുകള്‍ കൊണ്ട് റണ്ണിങ് ത്രെഡ് വര്‍ക്കായിരുന്നു സാരിയില്‍.

2023- ടെമ്പിള്‍ ബോര്‍ഡര്‍ സില്‍ക്ക് കര്‍ണാടക- പരമ്പരാഗത ക്ഷേത്ര മാതൃകയിലുള്ള മെറൂണ്‍ നിറത്തിലുള്ള സാരിയായിരുന്നു 2023ല്‍. കര്‍ണാടയുടെ നെയ്ത്ത് പാരമ്പര്യവുമായി ബന്ധപ്പെട്ട ക്ലാസിക് ദക്ഷിണേന്ത്യന്‍ ഡിസൈനുകളും സാരിയിലുണ്ടായിരുന്നു.

2022- ബോംകായ് ഒഡീഷ- ഒഡീഷയിലെ ഗഞ്ചം ജില്ലയില്‍ നിന്നുള്ള തവിട്ട് നിറത്തിലുള്ള ബോംകായ് സാരിയായിരുന്നു 2022 ലെ വേഷം. നൂല്‍ വര്‍ക്കുകളും വ്യതിരിക്തമായ രൂപങ്ങളുമായി ഈ സാരിയുടെ പ്രത്യേകത.

Follow Us
പാത്രങ്ങൾ തുരുമ്പ് പിടിക്കാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
ചിലന്തിവല തൂത്ത് നടുവൊടിഞ്ഞോ? പരിഹാരമുണ്ട്!
മഴക്കാലമല്ലേ! ശർദ്ദിയും വയറിളക്കവും മാറാൻ ഇതാ നാട്ടുവിദ്യ
ഇത്രയും കോടികളോ? നെയ്മറുടെ ആസ്തി എത്ര?
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ