7th Pay Commission DA Hike 2025: ഇനി ക്ഷാമബത്ത 55 ശതമാനം, സുപ്രധാന പ്രഖ്യാപനം ഈ ആഴ്ച?
7th Pay Commission DA Hike: 12 ദശലക്ഷത്തിലധികം കേന്ദ്ര സർക്കാർ ജീവനക്കാർക്കും വിരമിച്ചവർക്കും ഈ വർധനവിന്റെ പ്രയോജനം ലഭിക്കും. പുതിയ പ്രഖ്യാപനം വരുന്നതോടെ ക്ഷാമബത്ത 53% ൽ നിന്ന് ഉയരും

കേന്ദ്ര ജീവനക്കാരെ സന്തോഷത്തിലാക്കുന്ന ഒരു സുപ്രധാന പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്ര സർക്കാർ ഈ ഡിയർനെസ് അലവൻസ് (ഡിഎ), ഡിയർനെസ് റിലീഫ് (ഡിആർ) എന്നിവയിൽ 2% വർദ്ധനവ് പ്രഖ്യാപിക്കുമെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. 12 ദശലക്ഷത്തിലധികം കേന്ദ്ര സർക്കാർ ജീവനക്കാർക്കും വിരമിച്ചവർക്കും ഈ വർധനവിന്റെ പ്രയോജനം ലഭിക്കും. പുതിയ പ്രഖ്യാപനം വരുന്നതോടെ ക്ഷാമബത്ത 53% ൽ നിന്ന് 55% ആയി ഉയരും. സാധാരണയായി സർക്കാർ വർഷത്തിൽ രണ്ടുതവണ ഡിഎ, ഡിആർ വർദ്ധനവ് പ്രഖ്യാപിക്കാറുണ്ട്, ഒന്ന് മാർച്ചിലും മറ്റൊന്ന് ഒക്ടോബറിലുമാണ് സാധാരണ ഉണ്ടാവുന്നത്. ഹോളിയോട് അനുബന്ധിച്ച് മാർച്ചിൽ പ്രഖ്യാപിക്കുന്ന വർദ്ധനവ് ജനുവരി മുതലുള്ള മുൻകാല പ്രാബല്യത്തിലായിരിക്കും ലഭിക്കുന്നത്, ഒക്ടോബറിൽ ദീപാവലിയോടടുത്ത് പ്രഖ്യാപിക്കുന്ന വർധന ജൂലൈ മുതൽ മുൻകാല പ്രാബല്യത്തിൽ ലഭ്യമാക്കും.
മന്ത്രിസഭാ യോഗം എപ്പോൾ
ഷെഡ്യൂൾ പ്രകാരം, എല്ലാ ബുധനാഴ്ചയും മന്ത്രിസഭാ യോഗങ്ങൾ നടക്കും. അടുത്ത യോഗത്തിൽ വർദ്ധന പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര ഗവൺമെന്റ് ജീവനക്കാരുടെയും തൊഴിലാളികളുടെയും കോൺഫെഡറേഷൻ പ്രസിഡൻ്റ് രൂപക് സർക്കാർ പറഞ്ഞതായി എൻഡിടിവി പ്രോഫിറ്റ് റിപ്പോർട്ട് ചെയ്തു. എങ്കിലും, അന്തിമ തീരുമാനം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന മന്ത്രിസഭാ യോഗത്തിലായിരിക്കും.
ഡിഎ വർദ്ധന മൂലം ശമ്പളത്തിൽ എത്ര വർദ്ധനവുണ്ടാകും?
ഡിഎ 2% വർദ്ധിച്ചാൽ, 18,000 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരു ജീവനക്കാരന്റെ ശമ്പളം പ്രതിമാസം 360 രൂപ വർദ്ധിക്കും. നിലവിൽ, 53% ഡിഎ പ്രകാരം അദ്ദേഹത്തിന് 9,540 രൂപ ലഭിക്കുന്നുണ്ട്, എന്നാൽ 2% വർദ്ധിച്ച ശേഷം അത് 9,900 രൂപയായി മാറും. ഡിഎ 3% വർദ്ധിച്ചാൽ, മൊത്തം ഡിഎ 540 രൂപ വർദ്ധിച്ച് 10,080 രൂപയാകും. ഇത് ജീവനക്കാരുടെ ശമ്പളത്തിന് ഗുണം ചെയ്യും.
ഡിഎ കണക്കാക്കുന്നത്
ഉപഭോക്തൃ വില സൂചികയുടെ (AICPI) 12 മാസത്തെ ശരാശരിയെ അടിസ്ഥാനമാക്കിയാണ് ഡിയർനെസ് അലവൻസും (DA) ഡിയർനെസ് റിലീഫും (DR) കണക്കാക്കുന്നത്. കേന്ദ്ര സർക്കാർ എല്ലാ വർഷവും ജനുവരി 1 നും ജൂലൈ 1 നും ഡിഎ പരിഷ്കരിക്കാറുണ്ട്, മാർച്ച്, സെപ്റ്റംബർ മാസങ്ങളിലാണിത് പ്രഖ്യാപിക്കുന്നത്. 2006 ൽ, ഡിഎ കണക്കാക്കുന്നതിന് സർക്കാർ ഒരു പുതിയ ഫോർമുല സ്വീകരിച്ചിരുന്നു.
എട്ടാം ശമ്പള കമ്മീഷൻ എപ്പോൾ വരും?
ഏഴാം ശമ്പള കമ്മീഷൻ്റെ ആനുകൂല്യങ്ങൾ ഒരു ഭാഗത്തുണ്ടെങ്കിലും 2025 ജനുവരിയിൽ കേന്ദ്രം എട്ടാം ശമ്പള കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു, ഇത് സർക്കാർ ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി 2025 ഡിസംബർ 31 ന് അവസാനിക്കുകയാണ്. 2026 മുതൽ എട്ടാം ശമ്പള ശമ്പള കമ്മീഷൻ നടപ്പിലാക്കും.സർക്കാർ ഇതുവരെ അതിന്റെ നിബന്ധനകളും അംഗങ്ങളും പുറത്തുവിട്ടിട്ടില്ല.